എപ്പോഴൊക്കെയോ ആദ്യ പ്രണയത്തേക്കുറിച്ച് ഒാര്‍ക്കാറുണ്ട് ഇടയ്ക്കൊകെ..
നന്നേ ചെറുപ്പത്തില്‍ കൂടെ പഠിക്കണ പെണ്ക്കുട്ടികളുടെ അടുത്തിരിക്കാന്‍ പോലും മടിച്ചിരുന്നക്കാലം..
ഗ്രൂപ്പ് ചര്‍ച്ചയ്ക്കൊകെ ഇടകലര്‍ത്തിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ എത്രത്തോളം അന്തരമുണ്ടോ അത്രത്തോളം പഴക്കമുണ്ട് കഥയ്ക്കും ആദ്യ പ്രണയത്തിനും..ക്ലാസിനടുത്തുള്ള അടുത്ത ഡിവിഷനില്‍ പഠിക്കുന്ന കുട്ടിയോടാണ് ആദ്യ പ്രണയം.. നിഷ്ങ്കളങ്കമായ പ്രണയം പ്രണയത്തോട് പ്രണയം.. എപ്പോഴും കാണാന്‍ തോന്നാലും , എപ്പോഴും മിണ്ടാന്‍ തോന്നാലും അങ്ങനെ അങ്ങനെ പറഞ്ഞ തീരാത്തത്രയും പ്രണയം..
അന്നൊക്കൊ ട്രൗസര്‍ ഇട്ടിരുന്നതില്‍ നിന്നും പാന്റിലേക്ക് മാറണമെന്ന് തോന്നിയക്കാലം..മുടിഞ്ഞ പ്രണയം.. എങ്ങനേലും പ്രണയമറീക്കണം പക്ഷെ എങ്ങനെയറീക്കും...പണ്ട് കൂട്ട്ക്കാരന്‍ അവന്റെ പ്രണയമറിക്കാന്‍ വേണ്ടി ഒരു കത്തെഴുതീ.. അതില്‍ ഒരു രണ്ട് രുപയും വച്ചു. കത്തിലിങ്ങനെയായിരുന്നു.. '''.......എെ ലവ് യൂ സോ മച്ച്.... നിനക്ക് എന്നെ ഇഷ്ടമാണെങ്കില്‍ കത്തിനോടൊപ്പം ഉള്ള രണ്ട് രൂപയെടുക്കണം.. ഇഷ്ടമല്ലെങ്കില്‍ അത് തിരിച്ച് തരണം....'''
കത്ത് വായിച്ച് കഴിഞ്ഞതും അവന്റെ കാര്യത്തില് തീരുമാനാമായി. പൈസ അവളെടുത്തതുമില്ലാ അവന് കൊടുത്തതുമില്ല. നേരെ പോയി ടീച്ചരെയേല്‍പ്പിച്ചൂ... അപ്പോ അങ്ങനെയുള്ള പരിപാടി റിസ്ക്കാണ്..
വേറെ വല്ല വഴിയും കണ്ട് പിടിക്കണം.അങ്ങനെ പലവഴികളും മാറി മാറി പ്രയോഗിച്ച് ഒടുവില്‍ കൂട്ട്ക്കാരി വഴി സന്ദേശമറിയിച്ചു.. കൂട്ട്കാരി വന്ന് പറഞ്ഞു '' അവന് എന്തേലും പറയാണെങ്കില്‍ എന്നോട് വന്ന് പറയട്ടേ '' എന്നവള്‍ പറഞ്ഞു. പിന്നീടങ്ങോട്ട് പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്ക് തന്നെ പോയി. അവളറിയാതെയിരുന്നപ്പോള്‍ എത്ര മധുരമായിരുന്നു അതിന്.,
ഇപ്പോ നേരിട്ട് കണ്ടാല്‍ തന്നെ എന്ത് പറയുമെന്നറിയാതെ വല്ലാത്തൊരവസ്ഥ.. അങ്ങനെ അങ്ങനെ പിന്നീട് വെപ്രാളത്തിന്റെ ദിവസങ്ങളായിരുന്നു. അവള്‍ നിന്ന ക്യൂവിന്റെ പിറകില്‍ നിക്കാന്‍ മടിച്ച് കൊണ്ട് നഷ്ടപ്പെടുത്തിയ ഉഛകഞ്ഞിയും, ഒരേ റൂട്ടിലൂടെ പോവേണ്ടതിനാല്‍ അവളിറങ്ങാന്‍ കാത്തിരിന്നിട്ട് വീട്ടിലോട്ട് വൈകിയെത്തിയത് കൊണ്ട് നഷ്ടപ്പെട്ട് പോയ സമയവും , മിഠായി പീടികയില്‍ അവളുള്ളത് കൊണ്ട് മാത്രം നഷ്ടപ്പെട്ട് പോയ മധുര മിഠായികളെല്ലാം പ്രണയ നഷ്ടത്തില്‍ പെട്ടവയാണ്.. അങ്ങനെ അങ്ങനെ കാണാതെയും കണ്ടാ മിണ്ടാതേയും പ്രണയത്തോടുള്ള പ്രണയം പേടിയോട് പേടിയായിമാറി ..അവസാനം ഒരുവേളയില്‍ ആ അവളുടെ മുന്നില്‍ പോയിപ്പെട്ടു. '' എന്താണ് എന്നോട് പറയാനുള്ളത് ?? '' വളരെ ഗൗരവ്വത്തോടെ അവള്‍ ചോദിച്ചൂ..
'' ഉം അത്.. ഏയ് ഒന്നും ഇല്ലാ...'' വിറയലോടെ ഞാന്‍ പറഞ്ഞൊതുക്കി.. ''ഇല്ലാ എന്തോ ഉണ്ട് എന്തായാലും പറഞ്ഞോളൂ ''
'' അത് പിന്നെ ''
'' എന്തായാലും ഒരു കാര്യം പറയട്ടെ നീ എത്ര നല്ലക്കുട്ടിയാണ്.. എത്ര കഴിവുള്ളകുട്ടിയാണ്.. ! എന്നിട്ട് ഇത് പോലെ മോശമായി നടന്നാലോ ?? ഇനിയെന്റെ പിറകില്‍ നടക്കരുത്..''
ഇത് കേട്ടതും എന്റെ ഉള്ളൊന്ന് ആനന്ദപുളകിതമായി.. നമ്മള് സ്നേഹിക്കണകുട്ടിക്ക് നമ്മളെക്കുറിച്ചിത്രയും നല്ലാഭിപ്രായമോ ?? '' അയ്യോ കുട്ടി എന്താണീ പറയുന്നത് എനിക്കങ്ങനെയൊന്നുമില്ല..'' പടച്ചോനാണെ സത്യം ( പടച്ചോനെ വിളിച്ച് കള്ള സത്യം ചെയ്യത കണ്ണ് പൊട്ടി പോവുമെന്നുള്ള പേടിയിലും ) സത്യം ചെയ്തൂ..
''എനിക്കങ്ങനെ തോന്നിട്ട് പോലുല്ലാ..'' വളരെ വേഗത്തിലുള്ള ഉത്തരം കേട്ട് അവളും സന്തോഷത്തിലായി..
മെല്ലെ ആ വെളുത്ത കൈപടം എനിക്ക് നേരെ നിവര്‍ത്തി പിടിച്ച് പറഞ്ഞു
'' ഫ്രണ്ട്സ് ''
ഒട്ടും പ്രതീക്ഷികാതെ ആ വെളുത്ത കൈപടങ്ങള്‍ നോക്കി ചെറിയ നാണത്തോടെ എന്റെ ചൂണ്ട് വിരല്‍ പതുക്കെ അവളുടെ ചൂണ്ട് വിരലില്‍ മുട്ടിച്ച് കൊണ്ട് ഞാനും പറഞ്ഞു '
''' അതേ ഫ്രണ്ട്സ്..'' !!!!!
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സുന്ദരീമണികളോട് ഇപ്പോ ഞാനത്ര നല്ലയാളൊന്നുമല്ലായെന്നൊരോര്‍മപ്പടുത്തലോടെ......ശുഭം..
ESTÁS LEYENDO
വള്ളി ട്രൗസര്‍
Humorഎന്റെ വള്ളി ട്രൗസര്‍ വളരെ പഴയതാണ് .. ഓര്‍മകളൊക്കെ ചികഞ്ഞെടുത്ത് തുന്നികൂട്ടിയ ഒരു പഴയ ട്രൗസര്‍. കഥയെന്നോ അനുഭവങ്ങളെന്നോ പറയാം . അനുഭവങ്ങള്‍ തന്നെയാണ് കഥ. ഞങ്ങളിരട്ട സഹോദരങ്ങളാണ് .. കഥയിലെ കഥാപാത്രങ്ങളും ഞങ്ങള്‍ തന്നെ.. രസകരമായ അനുഭവങ്ങള്‍ രസകരമായി...