ഭൂലോകത്തിന്റെ സ്പന്ദനം മാത്ത്സിലാണ്. പണ്ടൊക്കെ ഗണിതത്തില്‍ വല്ലാത്തൊരു താല്പര്യമാണ്. പുതിയ ജോമട്രീബോക്സ് വാങ്ങി ,200 പേജിന്റെ നോട്ട്ബുക്ക് വാങ്ങി,
കോമ്പസ് വച്ച് വൃത്തം വരച്ച് അതിന്റെ ആരമളന്ന് സൂത്രവാക്യങ്ങളെ കാണാതെ പഠിച്ച് പ്രിയപ്പെട്ട ടീച്ചറിന്റെ കണ്ണിലുണ്ണിയാവാന്‍ പരിശ്രമിച്ചതൊക്കെയും ഗണിതത്തോടുള്ള താല്പര്യം കൊണ്ടാണ്. ആ താല്‍പര്യം കുറഞ്ഞ് ഗണിതമങ്ങനെ വെറുത്തുപോയ കഥയാണ്.അന്ന് പത്താംക്ളാസ് പൊതുപരീക്ഷയാണ്. വിഷയമാകട്ടെ പ്രിയപ്പെട്ട ഗണിതം തന്നെ. ഇന്നലെ കൂടുതല്‍ നേരം പഠിച്ചത് കൊണ്ട് വളരെ വൈകിയാണ് ഉറങ്ങിയത്. രാവിലേയും പഠിച്ചു. സ്കൂള്‍ ബസ്സ് വന്നു.. എക്സാം ആയത് കൊണ്ട് വളരെ ഭക്തനായി കൊണ്ടാണ് യാത്ര..
വീട്ടില്‍ നിന്നും ഏകദേശം നടക്കാനുള്ള ദൂരം ബസ്സെത്തിയപ്പോഴാണ് ഹാള്‍ ടിക്കറ്റ് എടുക്കാത്തതിനേ കുറിച്ച് ഓര്‍മവന്നത്.. ഇന്നലെ പഠിച്ച് കഴിഞ്ഞ് ജോമട്രീ ബോക്സില്‍ വച്ചതായി ഓര്‍ക്കുന്നുണ്ട്, അപ്പോ ജോമട്രീബോക്സ് എവിടെ ??? അതും മറന്നിരിക്കുന്നു. നിവര്‍ത്തിയില്ല ബസ്സില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് ഓടുക തന്നെ അതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.
വീട്ടില്‍ എത്തി ജോമട്രീബോക്സ് എടുത്തു.. ഇനിയെങ്ങനെ സ്കൂളില്‍ എത്തും ?? ലൈന്‍ ബസ്സില്‍ പോവണം.. ഇത് വരേയും ഒരു കാര്യത്തിന് പോലും ഒറ്റയ്ക്ക് ലൈന്‍ ബസ്സില്‍ കേറിയിട്ടില്ല. ഒരല്പം മൂത്രാശങ്കയുമുണ്ടായിരുന്നു.. അങ്ങനെ വളരെ ആ(ശങ്ക)കൂലനായി ബസ്സില്‍ കേറി.
സ്റ്റോപ്പിന്റെ പേരുമാത്രം അറിയാം പക്ഷെ എപ്പോഴിറങ്ങണമെന്നത് അറിയില്ലായിരുന്നു. അത് കൊണ്ട് പതിഞ്ഞ ശബ്ദത്തോടെ കണ്ടക്ടറോട് ( സി.ട്ടിയാണ് കൊടുത്തത്)
'' സ്റ്റോപ്പെത്തിയാല്‍ പറയണമെന്ന് '' ആവിശ്യപ്പെട്ടു.. കുറച്ച് നേരമായി ഇനിയും സ്റ്റോപ്പ് എത്തിയില്ലേ എന്ന സംശയം കൊണ്ടാണ് അടുത്തിരുന്നയാളോട് ചോദിച്ചത്.
'' അയ്യോ അത് കഴിഞ്ഞ സ്റ്റോപ്പായിരുന്നല്ലോ.''
എന്ന മറുപടി കൂടി കേട്ടപ്പോള്‍ ആകെ കിടുകിടാന്ന് വിറച്ച് പോയി.. പിന്നെ തൊട്ടടുത്ത സ്റ്റോപ്പില്‍ ബസ്സ് നിറുത്തിയതും ഒരു ഒാട്ടമായിരുന്നു.
YOU ARE READING
വള്ളി ട്രൗസര്‍
Humorഎന്റെ വള്ളി ട്രൗസര്‍ വളരെ പഴയതാണ് .. ഓര്‍മകളൊക്കെ ചികഞ്ഞെടുത്ത് തുന്നികൂട്ടിയ ഒരു പഴയ ട്രൗസര്‍. കഥയെന്നോ അനുഭവങ്ങളെന്നോ പറയാം . അനുഭവങ്ങള്‍ തന്നെയാണ് കഥ. ഞങ്ങളിരട്ട സഹോദരങ്ങളാണ് .. കഥയിലെ കഥാപാത്രങ്ങളും ഞങ്ങള്‍ തന്നെ.. രസകരമായ അനുഭവങ്ങള്‍ രസകരമായി...