മുസ്ലീം സമുദായത്തില്‍ പണ്ട് മുതല്‍ക്കെ ( കത്തി പോലുള്ള മൂര്‍ച്ചയുള്ള ആയുധംകണ്ടുപിടിച്ചതിന് ശേഷമായിരിക്കാം ) നിലനിന്നിരുന്ന ആചാരമാണ് ആണ്‍കുട്ടികളുടെ ചേലകര്‍മ്മം ചെയ്യുകയെന്നത്..
''ഒന്നാം കല്യാണമെന്നും ''
'സുന്നത്ത് കല്യാണമെന്നും' അങ്ങനെ ഒക്കെയാണ് ആചാരത്തെ വിളിച്ചിരുന്നത്..
അത്തരത്തിലൊരു ചേലാകര്‍മ്മത്തെ കുറിച്ചുള്ള അനുഭവമാണ് പറയാന്‍ പോകുന്നത്..അന്ന് വീട്ടില്‍ തീരുമാനമായിരിക്കുന്നു. ''കുട്ടികളുടെ സുന്നത്ത് കല്യാണം അങ്ങോട്ട് നടത്തിയേക്കാം'' ഉപ്പയാണ് തീരുമാനം ഉമ്മയെ അറിയിച്ചത്.. ഉമ്മ ശരിവച്ചു.
ഉമ്മ വളരെ താമസ്സിക്കാതെ തന്നെ ആ കാര്യം ഞങ്ങളേയുമറിയിച്ചു..
ഈ കാര്യം കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷമായി കാരണം മറ്റൊന്നുമല്ല,
കഴിഞ്ഞ മാസമായിരുന്നു കൂട്ടുകാരന്റെ സുന്നത്ത് കല്യാണം കഴിഞ്ഞത്,
ഉടുതുണിയൊട്ടുമില്ലാതെ സുനയിലൊരു കെട്ടും കെട്ടി അനങ്ങാതെ കിടക്കുന്നത് ഞങ്ങള്‍ കണ്ടതാണ്.പക്ഷെ കുറച്ച് ദിവസങ്ങളിലായി അവന് വളരെ സന്തോഷത്തിലാണ് കാരണം തിരക്കിയപ്പോള്‍ 'എന്നും വീട്ടിലാളുകളാണ്, അവര്‍ കൊണ്ടു വന്ന പലഹാരങ്ങള്‍ ഇപ്പോഴും ബാക്കിയാണത്രേ'..
''ഒാഹ് !! അവന്റെ ഒരു അഹങ്കാരം കണ്ടില്ലേ '' ഇത് പോലെ സുന്നത്ത് കല്യാണം ഞങ്ങള്ക്കുമുണ്ടാവുംഅന്നേ മനസ്സില്‍ കരുതിയതായിരുന്നു.ആലോചിച്ചപ്പോള്‍ തന്നെ സന്തോഷമായി. പക്ഷെ ഈ കാര്യം അറിഞ്ഞത് മുതല്‍ അനിയന് സങ്കടത്തിലായിരുന്നു.
അത് കണ്ടപ്പോള്‍ സത്യത്തില്‍ ചിരിയാണ് വന്നത്.
പക്ഷെ ചിരി പുറത്ത് കാണിക്കാതെ അവനെയൊന്നു ഉപദേശിക്കാന്‍ തീരുമാനിച്ചു..
ഞാന്‍ ചോദിച്ചു,
'' എന്തിനാണ് കരയുന്നത് ??''
''വേദനിക്കില്ലേ '???
എന്ന് മറുചോദ്യം.
'' ആരു പറഞ്ഞു ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാവുകയുള്ളു'''
എന്ന് ഞാന്‍ മറുപടിയും കൊടുത്തു..
ഇതൊക്കെ കേട്ട് നിന്ന ഉമ്മയും അവനോട് പറഞ്ഞു '' നീ പേടിക്കേണ്ടാ വേദന തോന്നുന്നുവെങ്കില്‍ പച്ചിലയിലേക്ക് നോക്കിയാല്‍ മതി. വേദന ഒട്ടുമുണ്ടാവില്ല..
എന്റെ വാക്കും ഉമ്മയുടെ വാക്കും കേട്ടപ്പോള്‍ അവനും അതിന് സമ്മതിച്ചു..
YOU ARE READING
വള്ളി ട്രൗസര്‍
Humorഎന്റെ വള്ളി ട്രൗസര്‍ വളരെ പഴയതാണ് .. ഓര്‍മകളൊക്കെ ചികഞ്ഞെടുത്ത് തുന്നികൂട്ടിയ ഒരു പഴയ ട്രൗസര്‍. കഥയെന്നോ അനുഭവങ്ങളെന്നോ പറയാം . അനുഭവങ്ങള്‍ തന്നെയാണ് കഥ. ഞങ്ങളിരട്ട സഹോദരങ്ങളാണ് .. കഥയിലെ കഥാപാത്രങ്ങളും ഞങ്ങള്‍ തന്നെ.. രസകരമായ അനുഭവങ്ങള്‍ രസകരമായി...