ഉളുക്ക് വൈദ്യര്‍

104 7 3
                                    

''കാലു വല്ലാതെ വീര്‍ത്തിട്ടുണ്ടല്ലോ ??
''ആഹ് ! മോനേ നന്നായി ഒന്ന് കാലു തെന്നി ഇപ്പം വേദനയും വീക്കവുമുണ്ട്''..
കാലുമെല്ലേ ഉഴിഞ്ഞ് കൊടുക്കുന്നതിനിടയ്ക്ക് എന്റെ ചോദ്യത്തിന് വേദന കടിച്ച് പിടിച്ച് ആ അയല്‍ വക്കത്തെ താത്ത ( ചേച്ചി ) മറുപടി നല്‍കി..

ചെറുപ്പത്തില് ( എന്റെ ചെറുപ്പ കാലത്ത് )‍ ഇവിടം ഉള്ളവര്‍ക്കൊകെ ഒരു വിശ്വാസമുണ്ട്.. ഈ ഇരട്ട കുട്ടികളുടെ കൈക്ക് ബര്‍ക്കത്ത് ഉണ്ടത്രെ..!!
അതായത് ആര്‍ക്കെങ്കിലും വീണിട്ടോ അല്ലാതയോ കൈക്കോ കാലിനോ പരിക്ക് പറ്റിയാല്‍ ഇരട്ടകുട്ടികളിലൊരാള്‍ തൊട്ടാല്‍ വേദന പമ്പ കടക്കും..

പണ്ടെപ്പോഴൊ ഒരു ഉമ്മ തൈലവുമായി ഞൊണ്ടി ഞൊണ്ടി വന്ന്  വേദനയുള്ള കാലില്‍
''തൈലം തൊട്ട് ഒന്ന് ഉഴിഞ്ഞ് തരുമോ'' ? എന്ന് ചോദിച്ചിട്ട് വീട്ടിലോട്ട് വന്നു.. ബാറ്റുമെടുത്ത് കളിക്കാനിറങ്ങുമ്പോള്‍ ഇടയ്ക്ക് കേറി വന്നപ്പോ സത്യത്തില്‍ കലിയാണ് വന്നത്..
എവിടെയെങ്കിലും വീണിട്ടുണ്ടെങ്കില്‍ തള്ളക്ക് വല്ല ആശുപത്രിയിലും പോയിക്കൂടെ ഞങ്ങളുഴിഞ്ഞിട്ട് എന്താണ് കാര്യം??.. ! 
ഉഴിഞ്ഞ് കൊടുക്കുന്നതിനിടയില്‍ ഞാന്‍ പിറുപിറുത്തു..
ആ ഉമ്മ തുടര്‍ന്നു
'' ഇരട്ടകുട്ടികളല്ലേ ഇവരൊന്ന് വെറുതെ തൊട്ടാല്‍ മതി വേദന പമ്പ കിടക്കും. '' അത് കേട്ടപ്പോള്‍ ചിരിയാണ് വന്നത് ഇവര്‍ക്കൊക്കെയെന്തെ ഭ്രാന്ത് പിടിച്ചോ ???..
''തൊട്ടാല്‍ മതിയല്ലോ തൊട്ടിട്ടുണ്ട് , ഇനി ഞാന്‍ പോട്ടെ'' യെന്നും
പറഞ്ഞ് വേഗത്തില്‍ പോകാനൊരുങ്ങുമ്പോള്‍ ആ ഉമ്മ കയ്യിലോട്ട് ഒരു രണ്ട് രൂപ വച്ച് തന്ന് മിഠായി മേടിച്ചോളാന്‍ പറഞ്ഞു..
ഇത്രേം നേരം കലികേറിയാ ഞങ്ങള്‍ക്ക് അത് വല്ലാതെ അങ്ങോട്ട് ഇഷ്ടപ്പെട്ടു. പിറ്റേന്ന് അതേ ഉമ്മ വന്ന് കാലു വേദന മാറിന്നും പറഞ്ഞ് കാല് വളരെ വേഗത്തില്‍ ചടുപുടൂന്ന് ഇടത്തോട്ടും വലത്തോട്ടും വീശി.
ഇത് എന്തൊരാല്ഭുതം !!!
ഇന്നലെ ചാഞ്ഞും ചരിഞ്ഞും നടന്ന് വന്നതാ ഇന്നിപ്പോ കാലു കൊണ്ട് സര്ക്കസ്സ് കാണിക്കുന്നു.
മെല്ലെ ഞാന്‍ എന്റെ കൈകളിലേക്കൊന്ന് നോക്കി പിന്നെ ഒന്ന് അനിയനെ നോക്കി അവനും നോക്കുന്നുണ്ടായിരുന്നു അവന്റെ കൈകളിലേക്ക്..
സംഗതി ആ ഉമ്മ പറഞ്ഞത് ശരിയാണെങ്കില്‍ എനിക്ക് കിട്ടിയ ശക്തി അവനിലും കാണുമല്ലോ ?? അങ്ങനെ ആ ഉമ്മ ഇത്തവണ നീട്ടിയത് അഞ്ചു രൂപയായിരുന്നു.

വള്ളി ട്രൗസര്‍Where stories live. Discover now