അടുത്ത ഒരു ബെല്ലോട് കൂടി നാടകം ആരംഭിക്കുന്നു.
''നിങ്ങള്‍ ഇരട്ടകളാണോ ?? '' ഒരോരുത്തരുടെ ചോദ്യത്തിന് അരിശം മൂത്താണ് '' അതേ '' എന്ന മറുപടി കൊടുക്കാറുള്ളത്..
എല്ലാ ഇരട്ടകളേയും പോലെ ഒരുപോലെ വസ്ത്രങ്ങള്‍ ധരിച്ച് , ഒരുപോലെ മുടി ചീകിയൊതുക്കി, ഒരുപോലെ നടന്ന് ആളുകളെ കൊണ്ട് ഇരട്ടകള്‍ എന്ന് പറയിപ്പിക്കുന്നതില്‍ വലിയ എതിര്‍പ്പ് തന്നെ ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരു കൂട്ടുകാരീ ദേഷ്യം വന്ന് ''ഇരട്ടകളെ പരട്ടകളേ '' എന്നും വിളിച്ച് അത് കേട്ട് ക്ലാസ്മുറി ഒന്നടങ്കം കുണുകുണാന്നും പറഞ്ഞ് ചിരിച്ചു.. ആ സമയത്ത് അപമാനിതരായി മുഖം താഴ്ത്തി നിന്നപ്പോള്‍ തൊട്ട് തുടങ്ങിയതാണ് ഇരട്ടകള്‍ എന്ന വിളിയോടുള്ള വിയോജിപ്പ്..അങ്ങനെ വിയോജിപ്പിന് മൂര്‍ച്ച കൂടിയ സമയത്താണ്. സ്കൂളിന്റെ 100ാം വാര്‍ഷികം വരുന്നത്.. 4th ക്ലാസിലാണ്... ഇത്തവണ നമ്മുടെ ക്ലാസില്‍ നിന്നും ഒരിടിവെട്ട് പരിപാടി ചെയ്യണം. പ്ളാനിങ് ക്ലാസ് ലീഡര്‍ തീരുമാനിച്ചു ഒരു നല്ല സ്കിറ്റ് ചെയ്യാം. നല്ല ഒരു തിരക്കഥയും കിട്ടി. രാജാവ്, രാഞ്ജി,മന്ത്രി,ഭടന്‍, 2 രാജകുമാരന്മാരും അങ്ങനെ കഥയായി കഥാപാത്രങ്ങായി.
ഇനി അഭിനേതാക്കളെ തിരഞ്ഞെടുക്കണം.. രാജകുമാരന്മാരായി അഭിനയിക്കാന്‍ ടീച്ചര്‍ക്ക് അനുയോജ്യരെന്ന് തോന്നിയത് ഞങ്ങളെയാണത്രെ ?? ആദ്യം വലിയ സന്തോഷം ആയിരുന്നു വലിയ സന്തോഷത്തോട് കൂടി കഥാപാത്രങ്ങളായി അഭിനയിക്കാമെന്ന് ഉറപ്പാക്കുകയും ചെയ്തു.
രാജാവ്,രാഞ്ജി,മന്ത്രി,ഭടന്‍ എല്ലാവര്‍ക്കും സംഭാഷണങ്ങള്‍ കൊടുത്ത് ടീച്ചര്‍ ഞങ്ങളെ അടുത്തേക്ക് വിളിച്ചു..'' ഹസ്സന്‍,ഹുസ്സന്‍ നിങ്ങള്‍ സ്കിറ്റില്‍ രാജകുമാരന്മാരാണ്..''
''ഒാഹ് ആയിക്കൊള്ളാം'' ഞാന്‍ മറുപടി കൊടുത്തു
''ഈ രാജകുമാരന്മാര്‍ ഇരട്ടകള്‍ ആണ്''
''ഇരട്ടകളോ'' ഞങ്ങള്‍ക്ക് ചുറ്റും ആ വാക്ക് അലയടിച്ചു..
''അതേ ഇരട്ടകള്‍ സയാമിസ് ഇരട്ടകള്‍ ''
എന്നാ തീര്‍ന്നു അഭിനയിക്കാന്‍ വേറെ ആളെ നോക്കിയാല്‍ മതി എന്ന മട്ടിലാണ് ഞങ്ങളിരുവരും മുഖത്തോട് മുഖം നോക്കിയത്.
YOU ARE READING
വള്ളി ട്രൗസര്‍
Humorഎന്റെ വള്ളി ട്രൗസര്‍ വളരെ പഴയതാണ് .. ഓര്‍മകളൊക്കെ ചികഞ്ഞെടുത്ത് തുന്നികൂട്ടിയ ഒരു പഴയ ട്രൗസര്‍. കഥയെന്നോ അനുഭവങ്ങളെന്നോ പറയാം . അനുഭവങ്ങള്‍ തന്നെയാണ് കഥ. ഞങ്ങളിരട്ട സഹോദരങ്ങളാണ് .. കഥയിലെ കഥാപാത്രങ്ങളും ഞങ്ങള്‍ തന്നെ.. രസകരമായ അനുഭവങ്ങള്‍ രസകരമായി...