പ്രണയിച്ച് കല്ല്യാണം കഴിക്കുക അതും തന്റെ കുടുംബത്തിലോ ജാതിയിലോ പെടാത്ത കുട്ടിയെ തന്നെ വേണമെന്ന് ദൃഡനിശ്ചയം ചെയ്യ്ത ആമയുടെ കഥയാണിത്. പുറം തോടിനോളം ബലമുളള പ്രണയകഥ..ആമ എന്നത്തേയും പോലെ ഇന്നും വളരെ വിഷമത്തിലാണ്..പ്രദേശത്തിലെ മറ്റു മൃഗങ്ങളെല്ലാം തന്നേക്കാളും സുന്ദരനാണ് അവരുള്ളപ്പോള്‍ തന്നെ ആര് പ്രണയിക്കും ??
കല്ല്യാണത്തിന്റെ കാര്യത്തില്‍ ദൃഢനിശ്ചയം ചെയ്യ്തുവെങ്കിലും ഈ ഒരുകാര്യം ആമയെ എപ്പോഴും അലട്ടികൊണ്ടിരുന്നു..
മറ്റെല്ലാ പെണ്‍മൃഗങ്ങള്‍ക്കും തന്നെയൊരുപാട് ഇഷ്ടമാണ് പക്ഷെ ഇത് വരെ ആരോടും പ്രണയം തോന്നിയിട്ടില്ലാ....!
ചിന്തയില്‍ മുഴുകി അന്തംവിട്ട് ഇരിക്കുമ്പോഴാണ് കിലുംകിലും ശബ്ദത്തോടെ തുള്ളിചാടി കൊണ്ട് സുന്ദരിയായ മുയല്‍ കുട്ടികള്‍ വന്നത്.
'' നിങ്ങള്‍ എവിടുന്നാണ് ?? '' ആമ അവളോട് ചോദിച്ചു
''കുറച്ചകലെയുള്ള കാട്ടില്‍ നിന്നാണ്,കുറച്ച് കാലം ഇവിടെയൊക്കെ കാണും ''
മുയല്‍മറുപടി കൊടുത്തൂ
''ഉം, നോക്കി പോകണം '' ആമ ഉപദേശം കൊടുത്തൂ.
പിന്നീടവര്‍ പരസ്പരം കാണാനും സംസാരിക്കാനുമൊക്കെ തുടങ്ങി..
വളരെ പെട്ടെന്ന് തന്നെ ആമയും മുയലും സൗഹൃദത്തിലായി..തുടക്കം മുതല്‍ക്ക് തന്നെ ആമയ്ക്ക് മുയലിനേ ഒരുപാട് ബോധിച്ചൂ.
അവളുടെ നടപ്പും , മറ്റേരേക്കാളും തനിക്ക് തരുന്ന സ്നേഹവുമെല്ലാം മറ്റുള്ളവരില്‍ നിന്നെല്ലാം അവളെ വ്യത്യാസ്തായാക്കി. മൃഗങ്ങളും , കൂട്ടുകാരായ മുയല്‍കുട്ടികളും കാണാതെ അവരവരുടെ ജീവിതകഥകള്‍ പരസ്പരം പങ്ക് വച്ചു...മുയല്‍ കുട്ടി ഇത് വരെ ആരോടും പറയാതിരുന്ന ജീവിതത്തില്‍ നടന്ന വിഷമങ്ങളെല്ലാം ആമയ്ക്ക് പറഞ്ഞുകൊടുത്തൂ. അവള്‍ വിഷമിക്കുമ്പോഴൊക്കെ ആമയവളെ ആശ്വാസിപ്പിച്ചു . വളരെ പെട്ടെന്ന് തന്നെ അവര്‍ കൂടുതലടുത്തു..പക്ഷെ ഇത് പ്രണയമാണോ ??
ആമ ചിന്തകുലനായിരുന്നു..
''തന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചാലോ ??'' ''പക്ഷെ ഇഷ്ടമല്ലെങ്കില്‍ അതവളെ വേദനിപ്പിച്ചാല്‍ ??''
മുയലിന്റെ ഉള്ളിലെന്താണെന്നറിയാതെ ആമയാകെ വിഷമത്തിലായി.. സമയം കിട്ടുമ്പോള്‍ ഈ ചോദ്യം അവളോട് തന്നെ ചോദിക്കണം..
YOU ARE READING
വള്ളി ട്രൗസര്‍
Humorഎന്റെ വള്ളി ട്രൗസര്‍ വളരെ പഴയതാണ് .. ഓര്‍മകളൊക്കെ ചികഞ്ഞെടുത്ത് തുന്നികൂട്ടിയ ഒരു പഴയ ട്രൗസര്‍. കഥയെന്നോ അനുഭവങ്ങളെന്നോ പറയാം . അനുഭവങ്ങള്‍ തന്നെയാണ് കഥ. ഞങ്ങളിരട്ട സഹോദരങ്ങളാണ് .. കഥയിലെ കഥാപാത്രങ്ങളും ഞങ്ങള്‍ തന്നെ.. രസകരമായ അനുഭവങ്ങള്‍ രസകരമായി...