ഭാഗം - 4

580 45 2
                                    

രാഹുൽ MLA രാജേന്ദ്ര നാഥിന്റെ നാട്ടിൽ എത്തുമ്പോൾ  നേരം രാവിലെ 9.00 ആയിക്കാണും. രാവിലെ നേരത്തെ  പുറപ്പെട്ടതാണവൻ.എന്നിട്ടും ഇപ്പോഴാണെത്തിയത്  എന്നവൻ സ്വയം മനസ്സിൽ പറയുകയും  ചെയ്തു. അവനു ഒരു ഐഡിയയുമില്ല എവിടെ തുടങ്ങണം  എന്നതിനെ കുറിച്ച് .ഈ യാത്രയിൽ മുഴുവൻ അത് തന്നെയായിരുന്നു ചിന്ത.

എന്തായാലും അവൻ ആ നാട്ടുകാരോട് തന്നെ അയാളെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചു. അടുത്ത് കണ്ട ചായക്കടയിലേക്ക് അവൻ കയറി ചെന്നു.

രാഹുൽ ഒരു ചായ അയാളോട് ചോദിച്ചു കടക്കാരൻ ചായയുമായി വന്നപ്പോൾ അവനോട്  ചോദിച്ചു .എവിടുന്നാ വരുന്നത്?  ഇതിനു മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?

രാഹുൽ - ഞാൻ എന്റെ ഒരു സുഹൃത്തിനെ കാണാൻ  വന്നതാ.

കടക്കാരൻ വിടുന്ന മട്ടില്ല. അയാൾ ചോദിച്ചു എന്താ സുഹൃത്തിന്റെ  പേര് ?ഇവിടെ എവിടെയാ താമസിക്കുന്നത്.

പെട്ടെന്ന് രാഹുലിനൊരു ബുദ്ധി തോന്നി. രാഹുൽ പറഞ്ഞു,   ഇവിടെയുള്ള മരിച്ച ആ MLA ഇല്ലേ രാജേന്ദ്ര നാഥ് . അദ്ദേഹത്തിന്റെ ബന്ധുവാണ്  എന്റെ സുഹൃത്ത്.

കടക്കാരൻ അത് കേട്ടതും അവനെ തന്നെ നോക്കി,  പിന്നെ പറഞ്ഞു, ഞാൻ ചോദിച്ചത് വേറൊന്നും കൊണ്ടല്ല. അയാള് മരിച്ചതിൽ പിന്നെ പോലീസ്കാരെപ്പോഴും ഇവിടെ അന്വേഷണത്തിന് വരും.

രാഹുലിന് ഒരു തുമ്പു കിട്ടിയത് പോലെ തോന്നി. അവൻ ചോദിച്ചു, അതെന്തിനാ പോലീസ് വരുന്നത്? MLA യുടെ മരണം സാദാരണ രീതിയിലല്ലേ?

അപ്പൊ താൻ പത്രമൊന്നും വായിക്കാറില്ലേ? അയാളെ കൊന്നതാ.

രാഹുൽ ഞെട്ടലഭിനയിച്ചു കൊണ്ട് ചോദിച്ചു

കൊന്നതോ ? ആര് ?

കടക്കാരൻ - അതെനിക്കറിയാമെങ്കിൽ പിന്നെ ഞാൻ ഇവിടെ ചായയും കൊടുത്തു നില്കുന്നുണ്ടാവുമോ.

രാഹുൽ - ചേട്ടനെന്താ തോന്നുന്നത്, അയാളൊരു നല്ല മനുഷ്യനല്ലേ. ആർക്കാണ് അങ്ങനെയൊരാളെ കൊല്ലാൻ കഴിയുക....

കടക്കാരൻ - ഹ്മ്  നല്ല മനുഷ്യൻ, അയാൾ നല്ലതാണെന്നു തന്റെ കൂട്ടുകാരനായിരിക്കും പറഞ്ഞത്?

ആരോ ഒരാൾWhere stories live. Discover now