ഭാഗം 13

408 55 26
                                    

SP യോട് അവരുടെ ഫോട്ടോ ചോദിച്ചെങ്കിലും അവരെ കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

സ്റ്റേഷനിൽ നിന്നിറങ്ങി വീണ്ടും ആ കോളജിലേക്ക് പോയാലോ എന്ന് സായി മനസ്സിൽ ചിന്തിച്ചതാണ്.  പക്ഷേ കത്തി നശിച്ച അവിടേക്കു പോകുന്നതിനേക്കാൾ ഉത്തമം അതെ കോളേജിൽ 2 വർഷം മുൻപ് പഠിച്ച ആരെയെങ്കിലും കണ്ടെത്തുക എന്നതാണ്.. അത് കൊണ്ട് തന്നെയാണ് sp യോട് അങ്ങനെ ആരെയെങ്കിലും കുറിച്ചുള്ള ഡീറ്റെയിൽസ് കണ്ടെത്തി തരണമെന്ന് പറഞ്ഞത്.  പിറ്റേന്ന് തന്നെ സായിയുടെ മുന്നിൽ കുറച്ചു പേരെ എങ്കിലും എത്തിക്കാമെന്ന് വാക്കും നൽകി SP.

നാളെ ഒരു പ്രധാനപ്പെട്ട ദിവസമായിരിക്കും എന്ന് സായ്‌ക്കു ഉറപ്പുണ്ടായിരുന്നു.  അത് കൊണ്ട് എല്ലാവരോടും റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. അവർക്കു താമസിക്കാൻ SP തന്നെ നേരിട്ടിടപെട്ടു ഒരു വീട് ഏർപ്പാടാക്കി കൊടുത്തു.  ആ വീട്ടിലേക്കുള്ള യാത്രയിലാണ് അവരിപ്പോൾ.

വീടിനു മുന്നിലിറങ്ങിയപ്പോൾ എല്ലാവരുടെയും മുഖം ഒന്നു വാടി. സിറ്റിയിൽ നിന്നും ഒഴിഞ്ഞു വിജനമായി കിടക്കുന്ന ഒരു ബംഗ്ലാവ്.  കണ്ടാൽ ഏതോ പ്രേത കോട്ട പോലുണ്ട്. സായി പ്രത്യേകം പറഞ്ഞിരുന്നു ഇത്തിരി പ്രൈവസി  ഉള്ള ഇടം വേണമെന്ന്.

എന്തായാലും എല്ലാവരും അവരവരുടെ ബാഗുകൾ എടുത്ത് ഓരോ റൂമിലേക്ക്‌ പോയി. സായിയും ഷാനും ജീവനും മുകളിലത്തെ നിലയിലെ മുറികൾ ആദ്യമേ വേണം എന്ന് പറഞ്ഞിരുന്നു. കാരണം അവർക്കു മൂന്നു പേർക്കും മാത്രമായി ഡിസ്‌കസ് ചെയ്യേണ്ട പല കാര്യങ്ങളുമുണ്ടാവും.

പക്ഷേ സാറ തിരഞ്ഞെടുത്തത് ആ വീട്ടിലെ ഏറ്റവും ചെറിയ റൂം ആയിരുന്നു.  ആ ഒരു മുറി മാത്രമേ ബാക്കി ഉണ്ടായിരുന്നത്. അവിടെ ഒരു ചെറിയ കട്ടിൽ മാത്രമുണ്ട്...  മറ്റൊന്നുമില്ല...  ഒരു സൗകര്യങ്ങളും ഇല്ലാത്ത ഒരു കൊച്ചു മുറി.

ഷാനും ജീവനും ഒരു റൂം ഷെയർ ചെയ്തോളാം എന്ന് ഷാൻ സാറയോട് കഴിയുന്നത്ര പറഞ്ഞു നോക്കി.  പക്ഷേ അവളുടെ വാക്കുകൾ വീണ്ടും സായിയെ അമ്പരപ്പിച്ചു.  " എനിക്കെന്തിനാണ് ഒരു വലിയ റൂമിന്റെ ആവശ്യം.  ഈ ലോകം മുഴുവൻ എനിക്ക് മുന്നിലില്ലേ..... സമാദാനത്തോടെ ഞാൻ ഉറങ്ങണമെങ്കിൽ എന്താണോ എന്റെ ലക്ഷ്യം അത് പൂർത്തിയാക്കണം.  പിന്നെ ഞാനുറങ്ങും ...  എനിക്ക് പ്രിയപ്പെട്ടവരോട് കൂടെ ഏറ്റവും സുന്ദരമായൊരു ഉറക്കം......

ആരോ ഒരാൾWhere stories live. Discover now