ഭാഗം 14

477 56 29
                                    

Zaara........... ?

ദൈവമേ ഇതും ഒരു കോഇൻസിഡൻസ് ആണോ? എല്ലാം തന്റെ വെറും തോന്നലുകൾ മാത്രമാണ് എന്ന് വിശ്വസിക്കാനാണ് സായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
പക്ഷേ ഇത് അവിചാരിതമായി സംഭവിച്ചതാണെന്നു അവന് വിശ്വസിക്കാനാവുന്നില്ല. അങ്ങനെ അവൻ സ്വയം ബോധ്യപെടുത്തിയാലും ഒരുപാട് ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കും. സാറ... ആ നമ്പർ...............

നിലവിലില്ലാത്ത ഒരു നമ്പറിലോട്ടു കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപ് 3 പേരും വിളിക്കുന്നു..
അതിലോട്ടു തിരിച്ചു വിളിക്കുമ്പോൾ മറ്റൊരു നമ്പർ ആയി മാറുന്നു ! ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു?  സാറ... ആരാണവൾ? അവളാണ് കൊലപാതകി എങ്കിൽ പോലും ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു.  അവൾക്കെങ്ങനെ എന്നെയും ജീവനെയും ഷാനിനെയും കുറിച്ചറിയാൻ? ആരാണ് അവൾ?  ദൈവമേ എനിക്ക് ഭ്രാന്തു പിടിക്കുന്നു. ഇതെന്താണ് സംഭവിക്കുന്നത്?

സായ്‌ക്കു ഉറങ്ങാൻ കഴിയുന്നേ ഇല്ല ഒന്നിനെയും ഭയമില്ലാത്ത അവൻ ഭയന്നു തുടങ്ങിയിരിക്കുന്നു.
ഇപ്പോൾ പുറത്തു മഴയില്ല... ആ മഴ വരാൻ പോകുന്ന വിപത്തുകൾക്കുള്ള സൂചന ആയിരുന്നോ?
സായി ജനലഴികളിലൂടെ പുറത്തേക്കു നോക്കി. നല്ല നിലാവ്, മഴയുടെ യാതൊരു ലക്ഷണവും ഇല്ല. അങ്ങനെയൊരു മഴ പെയ്തുവെന്നു പോലും അറിയില്ല. പെട്ടെന്നാണവൻ അത് ശ്രദ്ധിച്ചത്, താഴെ മുറ്റത്തു കരിയിലകളെന്തോ ഇളകിയത് പോലെ.... അവൻ അങ്ങോട്ട്‌ തന്നെ സൂക്ഷിച്ചു നോക്കി. അപ്പോൾ അന്തരീക്ഷത്തിൽ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.

സാറ... അവളതാ താഴെ മുറ്റത്തു ഒറ്റയ്ക്ക് നിൽക്കുന്നു.  അവൻ അവൾ എന്താണ് ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചു നോക്കി. തന്നെ അവൾ കാണാതിരിക്കാൻ സായി പ്രത്യേകം ശ്രദ്ധിച്ചു.  അവളുടെ മുടിയിഴകൾ ഒതുക്കമില്ലാതെ ഇളം കാറ്റിൽ ഒഴുകുന്നു.  അവളുടെ ചുറ്റുമായി മാത്രം ഒരു നീല വെളിച്ചം.... അവൻ കണ്ണിമ വെട്ടാതെ അങ്ങോട്ട്‌ തന്നെ നോക്കി നിന്നു.
പെട്ടെന്നാ വെളിച്ചം ഇല്ലാതായി... അവളുടെ മുഖത്ത് വന്യമായ ഒരു പുഞ്ചിരി വിടർന്നു.
സാറ സായി നിൽക്കുന്ന ഭാഗത്തേക്ക് തല ഉയർത്തി നോക്കി. അതിവേഗം സായി ജനാലയുടെ ഒരു വശത്തേക്ക് മറഞ്ഞു.. അവൾ തന്നെ കാണാതിരിക്കട്ടെ എന്ന പ്രാർത്ഥനയിൽ ആയിരുന്നു അവൻ അപ്പോൾ.
കുറച്ച് സമയത്തിന് ശേഷം അവൻ പതുക്കെ പുറത്തേക്കു നോക്കി.  അവൾ അപ്പോഴും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു... സായിക്ക് അവളുടെ ദൃഷ്ടിയിൽ നിന്നും മാറണമെന്ന് അധിയായ ആഗ്രഹം തോന്നിയെങ്കിലും അവനതിനു കഴിഞ്ഞില്ല.. ഒരു കാന്തിക ശക്തി പോലെ അവന്റെ കണ്ണുകൾ അവളിൽ ഉടക്കി. അപ്പോൾ അവളുടെ കണ്ണുകൾ അസാധാരണമാം വിധം ചുവന്നിരുന്നു.  അവൾ ഭയപ്പെടുത്തുന്ന ഒരു പുഞ്ചിരിയോടെ അവന്റെ നേരെ കൈകൾ നീട്ടി....
സ്വയം ചലിക്കാൻ കഴിയാത്ത ആരുടെയോ  നിയന്ത്രണത്തിലുള്ള ഒരു പാവയെപ്പോലെ അവൻ  കോണി പടികളിറങ്ങി താഴേക്കു നടന്നു.  അവളുടെ  അരികിൽ ചെന്നെത്തിയപ്പോഴാണ്  എവിടെയാണ് താനെന്നു പോലും തിരിച്ചറിഞ്ഞത്.
അവനെന്തിനിങ്ങോട്ടു  വന്നു? സാറയോട്  ചോദിക്കാൻ തന്നെ തീരുമാനിച്ചു.. സാറ............

ആരോ ഒരാൾWaar verhalen tot leven komen. Ontdek het nu