ഭാഗം 12

410 35 15
                                    

എല്ലാവരും കാറിൽ നിന്നിറങ്ങി. അപ്പോഴാണ് സായി ഒരു കാര്യം ശ്രദ്ധിച്ചത്. കാറിൽ കയറിയത് മുതൽ ഇങ്ങോട്ടുള്ള യാത്ര മുഴുവൻ അവർ നാലു പേരും ഉറക്കത്തിലായിരുന്നു ( റീന, സൂര്യ, ലിസ , രാഹുൽ ). സാറ കാറിൽ നിന്നും ഇറങ്ങിയ ശേഷമാണ് എല്ലാവരും ഉണർന്നത്.  ഞങ്ങൾ സംസാരിച്ചതൊന്നും അവർ അറിഞ്ഞിട്ടില്ല. അവർ ക്ഷീണം കൊണ്ട് ഉറങ്ങിയതാണോ അതോ ഉറക്കിയതോ?

വീണ്ടും വിഡ്ഢിത്തങ്ങൾ ചിന്തിക്കുന്നു,  സായ്‌ക്കു അവനോടു തന്നെ ദേഷ്യം തോന്നി.

                         ____________

പിറ്റേന്ന്  കുളിച്ചു ഫ്രഷ് ആയി ഇറങ്ങിയതാണ് എല്ലാവരും. ഈ യാത്ര ഇനി തളിക്കോട്ട സ്റ്റേഷനിലേക്കാണ്.  എന്തൊക്കെയോ രഹസ്യങ്ങൾ തന്നെ കാത്തിരിക്കുന്നത് പോലെ സായിക്ക് തോന്നി...

അവർ വരുന്നത് വിളിച്ചറിയിച്ചിരുന്നത് കൊണ്ടായിരിക്കും അവിടുത്തെ SI മുറ്റത്തു തന്നെ അവരെ കാത്തു നില്പുണ്ടായിരുന്നു.

സായി കൂടെയുള്ളവരെ എല്ലാം അയാൾക്ക്‌ പരിചയപ്പെടുത്തി.  സാറയെ നോക്കിയപ്പോൾ അവിടെയെങ്ങും കണ്ടില്ല.  എല്ലാവരും സ്റ്റേഷന് അകത്തോട്ടു കയറി.  പക്ഷേ അപ്പോഴേക്കും എവിടുന്നോ എന്ന പോലെ അവൾ ഓടി കിതച്ചെത്തി.  അപ്പോൾ സായി അതിനെ കുറിച്ചൊന്നും അവളോട്‌ ചോദിച്ചില്ല.

സായി : കേസിന്റെ വിശദ വിവരങ്ങളെല്ലാം ഞാൻ നിങ്ങളോട് ഫോണിൽ പറഞ്ഞിരുന്നല്ലോ..

SI: അതെ,  പക്ഷേ അവരെ കുറിച്ച് എനിക്ക് കൂടുതലൊന്നും.

സായി : എനിക്കറിയേണ്ടത് കൊല്ലപ്പെട്ട 3 പേരെ കുറിച്ചല്ല... മറ്റു ചിലതാണ്.
ഇവിടെ 2 വർഷങ്ങൾക്കു മുൻപ് ഒരു അപകടം സംഭവിച്ചിരുന്നോ?  ഞാനുദ്ദേശിച്ചത് ഏതെങ്കിലും കോളേജിൽ തീ പിടിക്കുകയോ... അങ്ങനെ എന്തെങ്കിലും....

SI : ഹ്മ്മ്... അത്.... അതെ സർ.. ഒരു കോളേജ് ആരൊക്കെയോ തീയിട്ടു നശിപ്പിച്ചു. അന്നത് വലിയ വാർത്തയായിരുന്നു. അന്ന് പൂട്ടിയതാ ആ കോളേജ്. പിന്നെ കേസും കൂട്ടവുമായി ഒരിക്കലും തുറക്കാൻ പറ്റിയില്ല.

സായി : അന്ന് ആ അപകടത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടിരുന്നോ?

ആരോ ഒരാൾDonde viven las historias. Descúbrelo ahora