സർ ഏറെക്കുറെ ഇതൊക്കെ തന്നെയാണ് എനിക്കും കിട്ടിയ വിവരങ്ങൾ. ലിസ ഒരു താല്പര്യ കുറവോടെ പറഞ്ഞു.
സൈഹാൻ അവരെ എല്ലാവരെയും ഒന്നു സൂക്ഷ്മമായി നോക്കി.
കേസിന്റെ തുടക്കത്തിലേ നിങ്ങൾക്കിതിലെ താല്പര്യം നഷ്ടമായോ? ഇങ്ങനെയാണെങ്കിൽ നിങ്ങൾ എങ്ങനെ ഒരു നല്ല കുറ്റാന്യോഷകനായി മാറും?ഒന്നു മനസ്സിലാക്കിക്കോളൂ , എല്ലാവർക്കും ഒരേ ഇൻഫർമേഷൻ കിട്ടി എന്നുള്ളതല്ല പകരം എന്ത് നിങ്ങൾക്ക് അധികമായി ലഭിച്ചു അല്ലെങ്കിൽ എന്താണ് നിങ്ങൾ അറിയാത്തതായിട്ടു രാഹുൽ അറിഞ്ഞ കാര്യം.
അങ്ങനെയൊന്നുണ്ടെങ്കിൽ അതിനെ കുറിച്ച് പറയൂ ?സർ, കോളേജ് സ്റ്റുഡന്റ്‌സുമായി അവർക്കു പ്രോബ്ലം ഉണ്ടെന്നു ഞാനറിഞ്ഞില്ല, സൂര്യ അല്പം സങ്കടത്തോടെ പറഞ്ഞു. പിന്നീട് എന്തോ ആലോചിച്ചത് പോലെ അവൻ അവരെ നോക്കി. പക്ഷേ സർ അവർ ഒരു തീ പിടിത്തത്തെ കുറിച്ചും അത് നടന്ന തളിക്കോട്ടയെ കുറിച്ചും പറഞ്ഞു.
ഗുഡ് സൂര്യ. ഇപ്പോൾ നീ ഒരു കാര്യം വ്യക്തമാക്കി. അത് ഒരു തീ പിടിത്തമായിരുന്നെന്നും ബോംബ് ബ്ലാസ്റ് അല്ലെന്നും.
ഇങ്ങനെ എന്തെങ്കിലും നിങ്ങൾ പുതുതായി അറിഞ്ഞോ എന്നാണ് ഞാൻ ചോദിക്കുന്നത്.ആരും ഒന്നും മിണ്ടിയില്ല. ആർക്കും അതിൽ കൂടുതലൊന്നും അറിയില്ല.
സർ, തളിക്കോട്ടക്കടുത്തെവിടെയോ ഉള്ള രാജ് നഗർ എന്ന സ്ഥലത്തും ഇതിനോടനുബന്ധിച്ചു തീ പിടിത്തമുണ്ടായെന്നും അന്ന് ഈ മരിച്ച 3 പേരും അവിടെ ഉണ്ടായിരുന്നെന്നും ഞാനറിഞ്ഞു.
സാറ പറഞ്ഞു നിർത്തി.സായിയും ഷാനും ജീവനും ഒരേ സമയത്തു അത്ഭുതത്തോടെ അവളെ നോക്കി. കാരണം അവരുടെ ഇതുവരെയുള്ള അന്വേഷണത്തിൽ ആദ്യമായിട്ടാണ് അവർക്കിങ്ങനെയൊരു ഇൻഫർമേഷൻ ലഭിക്കുന്നത്.
സാറാ, നിനക്കെവിടുന്നാ ഈ വിവരം ലഭിച്ചത്?
ഷാൻ അത് ചോദിക്കുമ്പോൾ അവർ 3 പേരുടെയും മുഖത്തു പുതിയ ഒരു വഴിത്തിരിവിലേക്കുള്ള ഒരു കാൽവെപ്പിന്റെ സന്തോഷമുണ്ടായിരുന്നു.
YOU ARE READING
ആരോ ഒരാൾ
Mystery / Thrillerഒരു ഐ പി എസ് ഉദ്യോഗസ്ഥന് അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ ഒരു കേസും അതിലും അതി വിചിത്രമായ കുറെ അനുഭവങ്ങളും... കാറ്റ് ശക്തമായി വീശി കൊണ്ടിരിക്കുന്നു. പക്ഷെ അവൾക്കു ചുറ്റും മാത്രം. ഉള്ളിലുള്ള ഭയം അത് അവനിൽ നിറഞ്ഞിരുന്നു. അവളുടെ മുടി ഇഴകള് കാറ്റിൽ...