എന്റെ പ്രിയപ്പെട്ട വായനക്കാർക്ക്
നന്ദി, നിങ്ങളീ പുസ്തകം വായിക്കാൻ തിരഞ്ഞെടുത്തതിൽ. ഞാൻ ഒരു എഴുത്തുകാരൻ അല്ല, എന്നിട്ടും ഇങ്ങനെ ഒരു സാഹസത്തിന് ഒരുങ്ങിയത് എന്റെ ചില വിചിത്രമായ അനുഭവങ്ങൾ നിങ്ങളുമായി പങ്കിടണം എന്ന് തോന്നി. ഈ പുസ്തകത്തിലെ രഹസ്യങ്ങൾ നിങ്ങൾക്കും എനിക്കുമിടയിൽ മാത്രം ഒതുങ്ങി നിൽക്കുന്നിടത്തോളം സുരക്ഷിതമാവണം. ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, അതുപോലെ നിങ്ങൾ എന്നെയും ഞാൻ പറയുന്ന നിങ്ങളുടെ യുക്തി ബോധത്തിനു നിരക്കാത്ത ഈ സംഭവങ്ങളും വിശ്വസിക്കും എന്ന് പ്രതീക്ഷിക്കുന്നു.
എന്നേ കുറിച്ചൊരു വിവരണം ഞാൻ ആദ്യമേ നിങ്ങൾക്ക് നൽകാം. കാരണം നമ്മുടെ ഇടയിൽ മറച്ചു വക്കലുകളുടെ ആവശ്യകതയില്ല.
ഞാൻ സൈഹാൻ ആസാദ്, 28 വയസ്സ്, വിവാഹിതനല്ല... എന്റെ ജോലി, അതാണല്ലോ ഈ കഥയുടെ കാരണഭൂതൻ... ഒരു സി ബി ഐ ഉദ്യോഗസ്ഥൻ ആണ്
കൂടുതലായിട്ടു ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളീ പുസ്തകത്തിന്റെ താളുകൾ മറിച്ചു തുടങ്ങുമ്പോൾ ഞാനും എന്റെ കഥാപാത്രങ്ങളും നിങ്ങളുടെ ഭാഗമായി തീരും.
ESTÁS LEYENDO
ആരോ ഒരാൾ
Misterio / Suspensoഒരു ഐ പി എസ് ഉദ്യോഗസ്ഥന് അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ ഒരു കേസും അതിലും അതി വിചിത്രമായ കുറെ അനുഭവങ്ങളും... കാറ്റ് ശക്തമായി വീശി കൊണ്ടിരിക്കുന്നു. പക്ഷെ അവൾക്കു ചുറ്റും മാത്രം. ഉള്ളിലുള്ള ഭയം അത് അവനിൽ നിറഞ്ഞിരുന്നു. അവളുടെ മുടി ഇഴകള്‍ കാറ്റിൽ...