ചെറുപ്പത്തിൽ സംസാരിക്കാൻ തുടങ്ങിയ സമയത്തു അവർ പരസ്പരം വിളിച്ചിരുന്നത് സോ, ആദു, അമലു, റോണി, അജി എന്നായിരുന്നു. പക്ഷേ മുതിർന്നപ്പോഴും അവരാ ശീലം മാറ്റിയില്ല.
കാലം കടന്നു പോയപ്പോൾ ആ കുരുന്നുകൾ ചിത്രശലഭങ്ങളായി മാറി കഴിഞ്ഞിരുന്നു. എവിടെയും പറന്നു നടക്കാനുള്ള സ്വാതന്ത്ര്യം അവരുടെ അച്ഛനമ്മമാർ അവർക്ക് നൽകിയിരുന്നു.
സ്കൂൾ ജീവിതം കഴിഞ്ഞ് കോളേജിലേക്ക് കാലെടുത്തു വക്കാനുള്ള തയ്യാറെടുപ്പിലാണ് 5 പേരും. ഏതു കോളേജിൽ ഏതു വിഷയത്തിന് ചേരണം എന്നെല്ലാം അവരുടെ സ്വന്തം തീരുമാനമായിരുന്നു. കുറേ റിസർച്ച് ഒക്കെ നടത്തി അവസാനം അവർ കണ്ടു പിടിച്ച കോളേജ് ആണ് പ്രിസം ആർട്സ് & സയൻസ്.
ഈ റിസർച്ച് ചെയ്തു കോളേജ് തിരഞ്ഞെടുക്കുക എന്നൊക്കെ പറയുമ്പോൾ നിങ്ങൾ വിചാരിക്കും കോളേജിന്റെ റിസൾട്ടും ഗുഡ് വില്ലും റേറ്റിംഗ് ഒക്കെ നോക്കി ആയിരിക്കും എന്ന്. പക്ഷേ അവരുടെ മാനദണ്ഡങ്ങൾ ഇതൊന്നും അല്ല.
ഏറ്റവും കൂടുതൽ സമരങ്ങൾ നടന്ന ഒട്ടും സ്ട്രിക്ട് അല്ലാത്ത ഏറ്റവും നന്നായിട്ട് റാഗിംഗ് നടത്തുന്ന എന്നാൽ വീട്ടിൽ നിന്നും പോയി വരാൻ ദൂരത്തിലുള്ള ഒരു കോളേജ്. അങ്ങനെയൊക്കെ പോകുന്നു അവരുടെ ലിസ്റ്റ്. എത്ര വളർന്നെന്നു പറഞ്ഞാലും വീട് വിട്ടു താമസിക്കാൻ 5 പേരും തയ്യാറല്ല...
അവർ തിരഞ്ഞെടുത്ത വിഷയം ജേർണലിസം ആണ്. പ്ലസ് ടു സയൻസ് പഠിച്ച നിങ്ങളെന്തിനാണ് ജേർണലിസം എടുക്കുന്നതെന്നു അവരുടെ ടീച്ചേർസ് തന്നെ ചോദിച്ചതാണ്, അതിനും അവർക്ക് മറുപടി ഉണ്ടായിരുന്നു.
അറിവില്ലാത്ത സമയത്ത് വീട്ടുകാർക്ക് വേണ്ടി സയൻസ് എടുത്തു... അവർക്ക് വേണ്ടി ചെയ്ത ഒരു ത്യാഗം മാത്രം... പിന്നെ ജേർണലിസം കേട്ടപ്പോൾ ഒരു താല്പര്യം. പിന്നെ കോളേജിൽ ചുമ്മാ കയറ്റില്ലല്ലോ.... മാത്രമല്ല ഞങ്ങളുടെ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരു കോഴ്സ് ആണ്...
അവരുടെ സ്വഭാവം നന്നായിട്ടറിയാവുന്ന അദ്ധ്യാപകർ ആ മറുപടി തന്നെയാണ് അവരിൽ നിന്നും പ്രതീക്ഷിച്ചത്.

KAMU SEDANG MEMBACA
ആരോ ഒരാൾ
Misteri / Thrillerഒരു ഐ പി എസ് ഉദ്യോഗസ്ഥന് അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ ഒരു കേസും അതിലും അതി വിചിത്രമായ കുറെ അനുഭവങ്ങളും... കാറ്റ് ശക്തമായി വീശി കൊണ്ടിരിക്കുന്നു. പക്ഷെ അവൾക്കു ചുറ്റും മാത്രം. ഉള്ളിലുള്ള ഭയം അത് അവനിൽ നിറഞ്ഞിരുന്നു. അവളുടെ മുടി ഇഴകള് കാറ്റിൽ...