ഭാഗം 17

475 41 25
                                    

സായി ചുറ്റും നോക്കി. ഇതെങ്ങനെ പെട്ടെന്നിവിടെ  വെളിച്ചം.......ഇലക്ട്രിസിറ്റി കണക്ഷൻ കട്ട്‌ ആയിരിക്കാൻ  ആണല്ലോ സാധ്യത ? ഒഴിഞ്ഞു  കിടക്കുന്ന വീടല്ലേ....  പക്ഷേ എല്ലാ ബൾബും  കത്തുന്നുണ്ടല്ലോ?

ഷാൻ : സായി, നീ എന്താ ആലോചിക്കുന്നത്.  വാ.... നമുക്കിവിടെയെല്ലാം ഒന്ന് നോക്കാം... കണ്ടിട്ട് ഇതൊരു ഗസ്റ്റ് ഹൗസ് പോലെയുണ്ട്.

സായി : ഇന്ന് ഇവിടെ സ്റ്റേ ചെയ്യാം.  നമുക്കിവിടെയൊന്നു ചെറുതായിട്ട് ക്ലീൻ ചെയ്ത് റസ്റ്റ്‌ എടുക്കാം.. എല്ലാവരും ഈ ഒരു ദിവസത്തേക്ക് അഡ്ജസ്റ്റ് ചെയ്യൂ.  ഈ മാറാലയും പൊടിയും ഒക്കെ ഒന്ന് വൃത്തിയാക്കാം. ഒരോരുത്തരും അവനവൻ കിടക്കേണ്ട സ്പേസ് വൃത്തിയാക്കിക്കോളൂ..

എല്ലാവരും ഓരോ ഇടങ്ങളിലായി ക്ലീൻ ചെയ്ത് അവിടെ ഇരുന്നു. റീന, രാഹുൽ, ലിസ, സൂര്യ.... അവർ 4 പേരും ഒന്നിച്ചിരുന്നു സംസാരിക്കുന്നുണ്ട്. സായിയും ഷാനും ജീവനും ആ വീടൊക്കെ ചുറ്റി നടന്നു കാണുകയാണ്. അത് രാജ് നഗറിലെ മറ്റു വീടുകളെ അപേക്ഷിച്ചു വളരെ ചെറുതാണ്.

വീട്ടിലേക്കു കയറുന്നതിന്റെ 2 വശങ്ങളിലും മുള കൊണ്ടുണ്ടാക്കിയ വേലിയുണ്ട്.  കയറി വരുമ്പോൾ വലിയ ഉറപ്പൊന്നുമില്ലാത്ത ഒരു മര വാതിൽ.  പുറത്ത് ഇരിക്കാനും മുള കൊണ്ട് നിർമിച്ച ഇരിപ്പിടങ്ങൾ.
അകത്തേക്ക് കയറിയാൽ ഒരു വലിയ ഹാൾ.  ആ ഹാൾ ആണിപ്പോൾ അവർ കിടന്നുറങ്ങാൻ വേണ്ടി വൃത്തിയാക്കിയത്.  ഹാളിന്റെ നിലം മണ്ണ് കട്ടകൾ പതിച്ചതാണെന്നു തോന്നുന്നു. പിന്നെ ആ വീട്ടിൽ ആകെയുള്ളത് 2 മുറികൾ.  വളരെ ചെറിയ ഒരു പോലുള്ള നിലത്തു പുൽ പായ വിരിച്ച  2 മുറികൾ.  അവിടെ എന്തൊക്കെയോ സാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്.
ഹാളിൽ നിന്നും മുകളിലോട്ടു മരം കൊണ്ട് തന്നെ നിർമിച്ച ഗോവണി പടികൾ.  വീടിനു പിൻ ഭാഗത്തായി ഒരു അരുവി ഒഴുകുന്നത് സായി കണ്ടു. അവിടെയും ഇരിക്കാൻ മുള കൊണ്ടുള്ള ഇരിപ്പിടങ്ങൾ ഉണ്ട്

സായിയും ഷാനും ജീവനും ഹാളിലെ കോണി പടിയിലൂടെ മുകളിലോട്ടു കയറാൻ തുടങ്ങി.

ജീവൻ : സായി : ശ്രദ്ധിക്കൂ.. ആ രണ്ടാമത്തെ പടിക്കെന്തോ ഇളക്കം ഉണ്ട്. അപ്പോഴാണ് സായി അത് ശ്രദ്ധിച്ചത്.....

ആരോ ഒരാൾWo Geschichten leben. Entdecke jetzt