സായി : ഈ കേസ് നമ്മളെ എങ്ങോട്ടാണ് വഴി തിരിച്ചു വിടുന്നത്. ഇതിപ്പോൾ ഇതുവരെ നമ്മൾ കണ്ടെത്താത്ത വിവരങ്ങൾ !
ഷാൻ : നമ്മളെവിടെ തുടങ്ങണം അന്വേഷണം എന്ന് പോലും സംശയത്തിലാണ്. എന്തായാലൂം നമുക്ക് ലഭിച്ച ഇൻഫൊർമേഷൻസ് ഒന്നും മറ്റുള്ളവരോട് ഇപ്പോൾ പറയേണ്ട.
സായി : അതെ.. ആദ്യം നമുക്ക് നമ്മുടേതായ ഒരു അന്വേഷണം നടത്താം.ജീവൻ : അന്വേഷണം എവിടെ നിന്നും ആരംഭിക്കണമെന്ന് എനിക്കറിയാം. തുടക്കം അവിടെ നിന്നും തന്നെയാകട്ടെ, ആ കലാലയത്തിൽ നിന്നും.....
ഓക്കേ, സായിയും ഷാനും ഒരേ സമയം പറഞ്ഞു.
_________________________
എല്ലാവരും ഒരു യാത്രക്ക് ഒരുങ്ങിക്കോളൂ, നാളെ അന്വേഷണവുമായി ബന്ധപ്പെട്ടു നമ്മളൊരിടം വരെ പോകുന്നു. ജീവൻ അവർ 5 പേരോടുമായി പറഞ്ഞു.
സൂര്യ : സർ, എങ്ങോട്ടാണ് നമ്മുടെ യാത്ര?
സായി : തളിക്കോട്ട, നമ്മൾ അവിടെ തുടങ്ങുന്നു. എല്ലാവരും തയ്യാറായി ആയി നിൽക്കണം. രാവിലെ 5.00 നു നമ്മൾ പുറപ്പെടും.
റീന : സർ, അവിടെ നമ്മുടെ താമസമൊക്കെ എവിടെയാ? എന്റെ ഒരു കസിൻ അവിടെ എവിടെയോ ആണ്, വേണമെങ്കിൽ?
ജീവൻ : നോ റീന.... ഔദ്യോഗിക കാര്യങ്ങൾക്കിടയിൽ വ്യക്തിപരമായ സന്ദർശനങ്ങൾ വേണ്ട. അതെല്ലാം ഞങ്ങൾ റെഡി യാക്കും. നിങ്ങൾക്കെല്ലാവർക്കും പോകാം.. മറക്കണ്ട, നാളെ രാവിലെ കൃത്യം 5.00 നു ഇവിടെ എത്തണം.
ഓക്കേ സർ, എല്ലാവരും ഒരുമിച്ചു പറഞ്ഞു പിൻതിരിയുമ്പോൾ പെട്ടെന്ന് സായി എന്തോ ഓർത്തത് പോലെ നിന്നു.
സാറാ.... ഒരു നിമിഷം ഒന്നു നിൽക്കു, അന്ന് പറഞ്ഞ രാജ് നഗറിനെ കുറിച്ച് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.
ഒരു കാര്യം ചെയ്യൂ... മറ്റുള്ളവർ പൊയ്ക്കോട്ടേ... നമുക്കൊരുമിച്ചു പോകാം, പോകുന്ന വഴിയിൽ ഞാൻ സാറയെ ഡ്രോപ്പ് ചെയ്യാം.ഓക്കേ സർ, അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
സായിയുടെ മനസ്സ് മുഴുവൻ സാറയെ കുറിച്ചുള്ള സംശയങ്ങളായിരുന്നു. ആരുമറിയാത്ത ഇന്നു വരെ അന്വേഷണത്തിൽ ആരും കണ്ട് പിടിക്കാതെ മറഞ്ഞു കിടന്ന രാജ് നഗറിനെ കുറിച്ച് ഒരൊറ്റ ദിവസം കൊണ്ട് സാറ എങ്ങനെ മനസ്സിലാക്കി. ഒരു പക്ഷേ അവിചാരിതമായി സംഭവിച്ചതായിരിക്കാം.
സാറയുമൊത്തു കാറിൽ കയറുമ്പോഴും അവൻ അവന്റേതായ ലോകത്തായിരുന്നു.
സാറ : സർ, എന്തോ ചോദിക്കാനുണ്ടെന്നു പറഞ്ഞിട്ട് ഇതുവരെ ഒന്നും ചോദിച്ചില്ല....
സായി : ഓ... ഐ ആം സോറി, സാറയോട് രാജ്നഗറിനെ കുറിച്ച് പറഞ്ഞ അയാളെ ഇനി കണ്ടാൽ താൻ തിരിച്ചറിയുമോ?
സാറ : തീർച്ചയായും, പക്ഷേ അയാളെ എവിടെ അന്വേഷിക്കണം എന്നെനിക്കറിയില്ല.
സായ് : അത് നമുക്കന്വേഷിക്കാം.. സാറയുടെ വീട്ടിൽ ആരൊക്കെയുണ്ട്?
സാറ : വീട്ടിൽ..... എല്ലാവരുമുണ്ട്..... അമ്മ, അച്ഛൻ, ഏട്ടൻ , ചേച്ചിമാർ, അമ്മാവന്മാർ, അമ്മായിമാർ, അങ്ങനെ അങ്ങനെ എല്ലാവരും. ഞങ്ങളുടേത് വലിയൊരു കൂട്ട് കുടുംബം ആണ്.
അവിടെ ഞങ്ങൾക്ക് ഫാമിലി ബിസിനസ് ആണ്, പിന്നെ ഇത്തിരി കൃഷിയും.....
സായി : വലിയ കുടുംബമല്ലേ, സാറക്കെല്ലാവരെയും മിസ്സ് ചെയ്യുന്നുണ്ടാവും അല്ലേ?
സാറ: ഹ്മ്മ്... പക്ഷേ അവരെപ്പോഴും എന്റെ ഹൃദയത്തിൽ തന്നെയുണ്ട്.സാറ : അവളതു ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞോ എന്നവന് സംശയം തോന്നി.
സർ, ഞാനിവിടെ ഇറങ്ങിക്കോളാം, ഞാനീ ലേഡീസ് ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്. ചിരിച്ചു കൊണ്ട് സാറ പറഞ്ഞു.
സായ് : ഓക്കേ സാറ, നാളെ കാണാം.
സാറ : സർ, ഡ്രോപ്പ് ചെയ്തതിനു താങ്ക്സ്. ഒരു കാര്യം ചോദിച്ചോട്ടെ?
സായ് : തീർച്ചയായിട്ടും.... എന്താണ്?
സാറ : സാറിനു എന്നെ സംശയമുണ്ടോ? ഞാനുദ്ദേശിച്ചത് എന്നെ മാത്രമല്ല, സൂര്യയെ, റീനയെ അങ്ങനെ എല്ലാവരെയും....
സായി : ഇല്ല, അങ്ങനെയൊന്നുമില്ല. എന്ത് പറ്റി സാറ ചോദിക്കാൻ?
സാറ : ഇല്ല, വെറുതെ ചോദിച്ചതാ... പിന്നെ എല്ലാവരെയും സംശയ കണ്ണോടെ തന്നെ നോക്കണം ഒരു നല്ല കുറ്റാന്വേഷകൻ.
ബൈ സർ..... നാളെ കാണാം..... !
VOCÊ ESTÁ LENDO
ആരോ ഒരാൾ
Mistério / Suspenseഒരു ഐ പി എസ് ഉദ്യോഗസ്ഥന് അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ ഒരു കേസും അതിലും അതി വിചിത്രമായ കുറെ അനുഭവങ്ങളും... കാറ്റ് ശക്തമായി വീശി കൊണ്ടിരിക്കുന്നു. പക്ഷെ അവൾക്കു ചുറ്റും മാത്രം. ഉള്ളിലുള്ള ഭയം അത് അവനിൽ നിറഞ്ഞിരുന്നു. അവളുടെ മുടി ഇഴകള് കാറ്റിൽ...