സായ്‌ക്കു ഉറങ്ങാനേ കഴിയുന്നില്ല. സാറ ഇന്നു പറഞ്ഞ കാര്യങ്ങൾ അത് സായ് യെ വല്ലാതെ പിടിച്ചുലച്ചിരിക്കുന്നു. ഇത്രയും ഇമ്പോർട്ടന്റ് ആയ ഒരു ഇൻഫർമേഷൻ എന്ത് കൊണ്ട് മിസ്സ് ചെയ്തു?
സാറ രാജ് നഗറിനെ കുറിച്ച് പറഞ്ഞതിന് ശേഷം ഒരു നിമിഷം പോലും വൈകാതെ ഷാനിനെയും ജീവനെയും കൂട്ടി അവനങ്ങോട്ടു പുറപ്പെട്ടിരുന്നു. തളിക്കോട്ടക്കടുത്തെന്നു പറയാനാവില്ലെങ്കിലും ഒരു 6 കി. മി ദൂരത്തിൽ രാജ് നഗർ എന്ന സ്ഥലമുണ്ടെന്നവരറിഞ്ഞു. അവിടെ എത്തുമ്പോൾ രാത്രി 8.00 കഴിഞ്ഞിരുന്നു. ആരോടന്വേഷിക്കും ഈ അസമയത് എന്നവർ യാത്ര പുറപ്പെടുമ്പോൾ
ചിന്തിചില്ല. അല്ലെങ്കിലും നമ്മൾ മനുഷ്യർ അങ്ങനെയാണല്ലോ, നമുക്കേറ്റവും ആവശ്യമുള്ള എന്തെങ്കിലും കണ്ടെത്തിയാൽ മറ്റൊന്നും നമ്മൾ ചിന്തിക്കില്ല.ഒരു കോളനിയാണ് ശരിക്കും രാജ് നഗർ. പ്രകൃതി ഭംഗി ആവോളം ഉണ്ടിവിടെ . എങ്കിലും വീടുകളിൽ ഒന്നും വെളിച്ചം കാണുന്നില്ല. രാജ് നഗറിലേക്കുള്ള പ്രവേശന കവാടം ദ്രവിച്ചു നിൽക്കുന്നുണ്ട്, കണ്ടാൽ ആൾ താമസം ഇല്ലാത്ത ഒരിടം പോലെ.
രാജ് നഗറിനു കുറച്ച് ഇപ്പുറതായി ഒരു പെട്ടി കടയും അവിടെ കുറച്ചു പേര് ഇരിക്കുന്നതും അവർ അപ്പോഴാണ് ശ്രദ്ധിച്ചത്.
ഷാനിനോടും ജീവനോടും ഒപ്പം ആ കടയിൽ കയറുമ്പോൾ സായിയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ വട്ടമിടുന്നുണ്ടായിരുന്നു.അവരാ കടയിൽ കയറി 3 ചായ ഓർഡർ ചെയ്ത് അടുത്തുള്ള ബെഞ്ചിൽ ഇരുന്നു.
കടക്കാരന് വലിയ സന്തോഷമായിരുന്നു മുഖത്തപ്പോൾ . ആ നാട്ടിൻ പുറത്ത് ഈ രാത്രി നേരത്തു 3 കസ്റ്റമേഴ്സ് , വല്ലപ്പോഴും മാത്രമേ അങ്ങനെയുണ്ടാവാറുള്ളു.
സായ് അയാളോട് വെറുതെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ഇടയിൽ അത്ര താല്പര്യമില്ലാത്തതെന്ന മട്ടിൽ ചോദിച്ചു, ചേട്ടാ ...ഇതെന്താ ഈ കോളനിയിൽ ആരുമില്ലേ? വെളിച്ചമൊന്നും കാണുന്നില്ല. രാജ് nagarilekku kai choondiyanu zaai akkaryam chodichath.
സംസാരിക്കാൻ ഒരു നല്ല വിഷയം കിട്ടി എന്ന മട്ടിൽ അയാൾ താല്പര്യത്തോടെ അവിടെ ഇരുന്നു, ശേഷം അയാൾ പറഞ്ഞു thudang....

YOU ARE READING
ആരോ ഒരാൾ
Mystery / Thrillerഒരു ഐ പി എസ് ഉദ്യോഗസ്ഥന് അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ ഒരു കേസും അതിലും അതി വിചിത്രമായ കുറെ അനുഭവങ്ങളും... കാറ്റ് ശക്തമായി വീശി കൊണ്ടിരിക്കുന്നു. പക്ഷെ അവൾക്കു ചുറ്റും മാത്രം. ഉള്ളിലുള്ള ഭയം അത് അവനിൽ നിറഞ്ഞിരുന്നു. അവളുടെ മുടി ഇഴകള് കാറ്റിൽ...