സായി റെഡിയായി എത്തിയപ്പോഴേക്കും എല്ലാവരും താഴെ സായിയെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
സായി : എല്ലാവരും റെഡിയാണല്ലോ അല്ലേ? എന്നാൽ നമുക്ക് പോകാം...
സൂര്യ : സർ, ആ തളിക്കോട്ട സ്റ്റേഷനിലെ SI വിളിച്ചിരുന്നോ? കോളേജിൽ പഠിച്ച ആരെയെങ്കിലും കുറിച്ചുള്ള ഇൻഫർമേഷൻ ലഭിച്ചിട്ടുണ്ടോ?
സായി : ഹ്മ്മ് ...കിട്ടി... കിട്ടി എന്നല്ല... നമ്മുടെ ഭാഗ്യമെന്നു പറയാം, നമ്മൾ കണ്ട ആ കോളേജിൽ ഇന്നു കുറച്ചു പൂർവ വിദ്യാർഥികൾ ഒത്തു കൂടുന്നുണ്ട്.
ലിസ : ആ പൊട്ടി പൊളിഞ്ഞ കോളേജിലോ? അവിടെയൊക്കെ എങ്ങനെയാ അവർ ഗെറ്റ് ടുഗെതർ സംഘടിപ്പിക്കുന്നത്?
ജീവൻ : അവർ കുറച്ചു സുഹൃത്തുക്കൾ പഴയ കലാലയ ഓർമ്മകൾ അയവിറക്കാൻ വരുന്നതാകും. എന്തായാലും അത് നമ്മളെ ബാധിക്കുന്ന കാര്യമല്ല. എല്ലാവരും വേഗം കാറിൽ കയറൂ.. അവർ അവിടെ നിന്നും പോകുന്നതിനു മുൻപേ നമുക്ക് അവിടെ എത്തണം.
റീന : സർ ഈ ഗെറ്റ് ടുഗെദറിന്റെ കാര്യം എങ്ങനെയാണു ആ SI അറിഞ്ഞത്?
ഷാൻ : അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ആരോ ആ കൂട്ടത്തിലുണ്ടെന്നോ എന്തോ പറഞ്ഞു. അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ലല്ലോ. നിങ്ങൾ വണ്ടിയിൽ കയറൂ.
യാത്ര തുടങ്ങിയിട്ടിപ്പോൾ അര മണിക്കൂറോളമായി. സായിയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. ഇന്നലെ രാത്രിയിലെ സംഭവങ്ങൾ... അതവനെ വല്ലാതെ വേട്ടയാടുന്നു. സാറ.... അടുക്കും തോറും ആഴ്ന്നു പോകുന്നൊരു രഹസ്യങ്ങളുടെ കലവറയാണവൾ........
അവൻ ഒരു ദീർഘനിശ്വാസത്തോടെ ഷാനിനെയും ജീവനെയും നോക്കി. 2 പേരും അവരവരുടേതായ ചിന്തകളിലാണ്. കാറിനു മുൻപിലൂടെ പൂച്ചയാണോ എന്നറിയില്ല, എന്തോ ഒന്ന് വട്ടം ചാടിയതും ഡ്രൈവർ സഡൻബ്രേക്ക് ചവിട്ടിയതും പെട്ടെന്നായിരുന്നു. എല്ലാവരും വല്ലാതെ പേടിച്ചു. റീനയും ലിസയും രാഹുലിനെയും സുര്യയെയും മുറുകെ പിടിച്ചിരുന്നു. അപ്പോഴാണവൻ അത് ശ്രദ്ധിച്ചത്, ജീവൻ സാറയെ അവനിലേക്ക് ചേർത്ത് പിടിച്ചിരിക്കുന്നു അവൾ വീഴാതിരിക്കാൻ. പക്ഷേ അത് കണ്ടപ്പോൾ സായിയുടെ ഉള്ളിൽ എവിടെയോ ഒരു വേദന.. സ്വാഭാവികമായും സാറ ജീവന്റെ അടുത്തായതു കൊണ്ടാണ് അവൻ അവളെ അങ്ങനെ ചേർത്ത് നിർത്തിയത്. പക്ഷേ സായിക്ക് വേദനയെക്കാളേറെ ഭയമാണ്.... ജീവന് സാറയോടുള്ള ഇഷ്ടം... അല്ലെങ്കിൽ അങ്ങനെയൊന്നുണ്ടെങ്കിൽ.... ഒടുവിൽ അവളെ ആർക്കും കിട്ടില്ലെന്ന സത്യം അവന് നന്നായിട്ടറിയാം..... എല്ലാം തന്റെ തോന്നലുകൾ മാത്രമാകണേ എന്നായിരുന്നു സായിയുടെ പ്രാർത്ഥന...
KAMU SEDANG MEMBACA
ആരോ ഒരാൾ
Misteri / Thrillerഒരു ഐ പി എസ് ഉദ്യോഗസ്ഥന് അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ ഒരു കേസും അതിലും അതി വിചിത്രമായ കുറെ അനുഭവങ്ങളും... കാറ്റ് ശക്തമായി വീശി കൊണ്ടിരിക്കുന്നു. പക്ഷെ അവൾക്കു ചുറ്റും മാത്രം. ഉള്ളിലുള്ള ഭയം അത് അവനിൽ നിറഞ്ഞിരുന്നു. അവളുടെ മുടി ഇഴകള് കാറ്റിൽ...