ഭാഗം 2

797 44 4
                                    

സായ്,  കേസ് കൂടുതൽ നിഗൂഢമാകുകയാണ്.  ഈ സമയത്ത് പുതിയൊരു അന്വേഷണ സംഘത്തിന്റെ ആവശ്യം എന്താണ്?  അത് കൂടുതൽ റിസ്ക് അല്ലേ?

ജീവന്റെ സംശയം ശരിയാണെന്ന് സായിക്ക് അറിയാം. പക്ഷെ ഇപ്പോൾ ഇങ്ങനെ ഒരു റിസ്ക് എടുത്തേ പറ്റൂ. 

നീ എന്താ ഉദ്ദേശിക്കുന്നത്?  ഷാൻ ആകാംക്ഷയോടെ ചോദിച്ചു.

ഷാൻ,  ജീവൻ  അവർക്കു പരിജയക്കുറവ് ഉണ്ട് എന്നത് ശരിയാണ്,  പക്ഷെ നമുക്കിപ്പോൾ ആവശ്യം പുതിയ ചിന്തകളാണ്, പഴഞ്ചൻ രീതികളല്ല. 
പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാരണവും ഉണ്ട്. എത്ര തന്നെ നമ്മൾ പരീക്ഷകളും അഭിമുഖവും  നടത്തി ആളെ തിരഞ്ഞെടുത്താലും മുകളിൽ നിന്നുള്ള സമ്മർദം ഉണ്ടാകും. ഈ വന്ന 5 പേരിൽ ആരെങ്കിലുമൊക്കെ ഒരുപക്ഷെ?

ഒരുപക്ഷെ?  ജീവൻ ഒരു ചോദ്യ ചിഹ്നം പോലെ ചോദിച്ചു.

ഒരുപക്ഷെ കൊല്ലപ്പെട്ടവനു വേണ്ടിയോ അതല്ലെങ്കിൽ കൊലപാതകിക്ക് വേണ്ടിയോ ആരെങ്കിലും ഇവിടെ വന്നിട്ടുണ്ടെങ്കിൽ.... 

നീ ഉദ്ദേശിക്കുന്നത് പ്രതികാരത്തിന് വേണ്ടി എന്നാണോ?

ഷാനിന്റെ ചോദ്യത്തിന് അവൻ   തലയാട്ടി.  അതെ....  കൊല്ലപ്പെട്ടവനു വേണ്ടിയാണെങ്കിൽ നമ്മളോടൊപ്പം ചേർന്ന് നമുക്ക് മുന്പേ കൊലപാതകിയെ കണ്ടെത്താൻ...  അതല്ല.... കൊലപാതകിക്ക് വേണ്ടിയെങ്കിൽ നമ്മുടെ അന്വേഷണം വഴി തിരിച്ചു വിടാൻ.

ജീവനും ഷാനും പരസ്പരം നോക്കി. ഒരു ദീർഘ നിശ്വാസത്തോടെ ജീവൻ പറഞ്ഞു...  എന്തായാലും ഈ കാര്യങ്ങൾ നമുക്ക് പിന്നെ സംസാരിക്കാം.  ഇപ്പൊ  നമുക്ക് ഋഷികേശ് റാവുവിന്റെ കൊലപാതകം നടന്നിടത്തേക്കു പോകാം. ഇപ്പൊ തന്നെ ഒരുപാട് വൈകി..........

       __________________________________________

സൂര്യയും റീനയും ലിസയും രാഹുലും സാറയും അകത്തു മീറ്റിംഗ് റൂമിൽ സായിയുടെ വരവും പ്രതീക്ഷിച് ഇരിക്കുകയായിരുന്നു. 

രാഹുൽ,  നമ്മുടെ സാറന്മാരെയൊക്കെ കാണാൻ നല്ല അടിപൊളി ആണല്ലേ?  ലിസ സ്വല്പം ആഹ്ലാദത്തോടെ പറഞ്ഞു.

രാഹുൽ ചിരിച്ചു കൊണ്ട് തലയാട്ടി..  വന്നപ്പോഴേ സാറിനെ നോട്ടമിട്ടു അല്ലേ?

നിങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും പറയല്ലേ?  സാർ ഇപ്പൊ വരും..  അവര് കേട്ടാൽ മോശമല്ലേ...  സാറാ തെല്ലു അലോസരത്തോടെ പറഞ്ഞു.

അതിനു നിനക്കെന്താ സാറാ..  അത് അവർ തമ്മിലല്ലേ...  അവർ പറയട്ടെ...  റീന അവരുടെ പക്ഷം പിടിച്ചു.

ഞാൻ സാറയുടെ ഭാഗത്താണ്.  ഇന്ന് നമ്മുടെ ആദ്യത്തെ ദിവസമാണ്, എന്തിനാ വെറുതെ വേണ്ടാത്തത് പറഞ്ഞു ആദ്യ ഇമ്പ്രെഷൻ തന്നെ ഇല്ലാതാക്കുന്നത്.  സൂര്യ തെല്ലു അമർഷത്തോടെ പറഞ്ഞു.

ലിസ വിഷയം മാറ്റുന്നതിന് വേണ്ടി വെറുതെ ചോദിച്ചു,  രാഹുൽ...  നീയും റീനയും നേരത്തെ പരിചയമുണ്ടോ?
രാഹുൽ തലയാട്ടി കൊണ്ട് പറഞ്ഞു.  ഉണ്ട്...  ഞാനും റീനയും ഒരുമിച്ചു പഠിച്ചതാണ്...

പിന്നെ എന്തോ ചോദിക്കാൻ വേണ്ടി ലിസ വന്നപ്പോഴാണ് അവർ പുറകിൽ നിന്നും സായിയുടെ ശബ്ദം കേട്ടത്.....

ഹായ്,  നിങ്ങൾ പരസ്പരം പരിചയപെട്ടെന്നു ഞാൻ വിശ്വസിക്കുന്നു.  ഇന്ന്  മുതൽ നമ്മൾ 8 പേരും ഒരു ടീം ആണ്.  നമുക്ക് കൂടുതൽ സമയമില്ല... നമ്മുടെ അന്വേഷണം ഇവിടെ ആരംഭിക്കുവാൻ പോകുന്നു........

ആരോ ഒരാൾDove le storie prendono vita. Scoprilo ora