PAGE-1

1.1K 59 2
                                    


"എടാ ചെക്കാ നീ എണീക്കുന്നോ അതോ ഞാൻ വന്ന് വെള്ളം കോരി ഒഴിക്കണോ!!??"അടുക്കളയിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.

രാവിലെ തന്നെ അടുക്കളയിൽ നിന്നുള്ള കാറികൂവൽ കേട്ടാണ് വീടിൻ്റെ മുമ്പിൽ ഇരുന്ന് പത്രം വായിക്കുന്ന അയാൾ അങ്ങോട്ടേക്ക് വന്നത്...

"എന്താണ് എൻ്റെ Hobi..രാവിലെതന്നെ വെറുതെ ഒച്ചവെക്കുന്നെ?"കാര്യം അറിയാൻ എന്നപോലെ അയാൾ ചോദിച്ചു.

"ദേ മനുഷ്യ ഞാൻ ഒന്നങ് തരും..അവിടെ നിങ്ങടെ പുന്നാര മോൻ കിടന്ന് ഉറങ്ങി തീർക്കുന്നതാ..."അയാളുടെ ചോദ്യം കേട്ടപ്പോൾ അൽപം ദേഷ്യത്തോടെ കയ്യിലിരുന്ന ചട്ടുകം ഉയർത്തി കാണിച്ചുകൊണ്ട് അവൾ പറഞ്ഞു.

"അവൻ ഉറങ്ങികോട്ടെടി...കൊച്ചല്ലേ.."അയാൾ ആരെയോ ന്യായീകരിക്കാൻ വേണ്ടി എന്ന പോലെ പറഞ്ഞു.

"അയ്യോ...ഒരു കൊച്ച്... നിങ്ങൾ ഇത് തന്നെ പറയണം കേട്ടോ... അവനെ ആ കമ്പനിയിൽ നിന്ന് പുറത്താക്കട്ടെ ശേരിയാക്കുന്നുണ്ട്  ഞാൻ..."മറുപടിയെന്നോണം അവൾ പറഞ്ഞു.

"ഐശ്... ഞാൻ വിളിച്ചോളം എൻ്റെ മോൻ അല്ലേ..ഞാൻ വിളിച്ചാൽ അവൻ എഴുന്നേക്കും..നീ നോക്കിക്കോ..."അൽപം അഭിമാനം ഭാവം മുഖത്ത് വാരി വിതറി അയാൾ അവൾക് മറുപടി നൽകി.

"മ്മ്മ എഴുന്നെക്കും..വേഗം അങ്ങ് ചെന്ന് വിളി ഇപ്പൊ എഴുന്നേറ്റ് വരും..."ഒരു പരിഹാസ രൂപേണ അവൾ പറഞ്ഞു

"അതെന്താടി അങ്ങനെ ഒരു വർത്താനം?"അയാൾ ചോദിച്ചു.

"നിങ്ങൾ വിളിക്കാൻ എന്ന പേരും പറഞ്ഞ് പോയി അവസാനം നിങ്ങളെ ഞാൻ വന്ന് വിളിക്കണ്ടിവരും..." അവൾ അതും പറഞ്ഞ് കളിയാക്കി.

"ഓ പിന്നെ.. നീയൊന്നു പോടി..."അതിഷ്ടപെടാത്ത പോലെ അയാൾ പറഞ്ഞു

"ദേ yoonicha.. ഞാൻ അങ്ങ് പോകും പിന്നെ ഈ പണിയൊക്കെ നിങ്ങടെ മറ്റവൾ വന്ന് ചെയ്യേണ്ടി വരും..."അവളിൽ അത് അൽപം നീരസം ഉണ്ടാക്കിയിരുന്നു.

"അയ്യോ എൻ്റെ hobi അങ്ങനെ ഒന്നും പറയാതെ..."കാര്യം കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ ഒരു നിഷ്കു ഭാവം മുഖത്ത് കാണിച്ച് അയാൾ പറഞ്ഞു.

PERSONAL WIFEWhere stories live. Discover now