PAGE-25

266 33 56
                                    


ആ ബ്ലാക്ക് റോൾസ് റോയ്സ് കാർ ഒരു വലിയ കമ്പനിയുടെ മുന്നിൽ വന്നു നിർത്തി...ലിയാനും ജെറിയും കാറിൽ നിന്നിറങ്ങി...ജെറി ചുറ്റും നോക്കി...അവരുടെ കമ്പനിയുടെ ബ്രാഞ്ച് ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല...കണ്ടാൽ അതാണ് ഏറ്റവും വലിയ കമ്പനി എന്ന് പറയും...ഇങ്ങനെ ഇതുപോലെ ഏഴോ എട്ടോ രാജ്യങ്ങളിൽ ബ്രാഞ്ച് ഉണ്ട്...അത് കൂടാതെ നാല് രാജ്യത്ത് ബ്രാഞ്ചിന്റെ കൺസ്ട്രക്ഷൻ വർക്കും നടക്കുന്നുണ്ട്..പക്ഷേ ഏറ്റവും വലിയ ഹൈലൈറ്റ് എന്നത് ബ്രാഞ്ചടക്കമുള്ള ഡിലൈറ്റ് എന്റർപ്രൈസെസ് എന്ന ആ വലിയ സാമ്രാജ്യം ഭരിക്കുന്നത് Azlian Joon Philip ഒറ്റക്കാണ്...അതാണ് ജെറിയെ അദ്ഭുദ്ധപ്പെടുത്തിയത്...

"Good Morning Sir"

ലിയാൻ അകത്തേക്ക് കയറിയതും അവിടെയുള്ള ആളുകൾ ഒരു ബഹുമാനത്തോടെ തല പതിയെ ഒന്ന് താഴ്ത്തികൊണ്ട് പറഞ്ഞു.

ലിയാൻ അവരെ ഓക്കെ ഒന്ന് നോക്കിയ ശേഷം നേരെ അവന്റെ ക്യാബിനിലേക്ക് നടന്നു...ഒപ്പം ജെറിയും ഉണ്ടായിരുന്നു...

ക്യാബിനിന്റെ ഉള്ളിൽ കയറി ലിയാൻ അവിടെ ടേബിളിന്റെ മുകളിൽ ഉണ്ടായിരുന്ന ഫയൽസ് എടുത്ത് നോക്കുന്ന തിരക്കിലായിരുന്നു...ജെറി വേറെ പണിയൊന്നും ഇല്ലാതെ നിൽക്കുവാണ്...അവൻ ആണെങ്കിൽ ഞാൻ ഇപ്പോ എന്തിനാ വന്നത് എന്നപോലെ ആണ് നില്പ്...

"ഹാ അവിടെ അങ്ങനെ നിൽക്കാതെ..Take a seat over there wifey..."

പെട്ടെന്ന് തല ഉയർത്തി ജെറിയെ നോക്കികൊണ്ട് അവിടെയുള്ള മിനി സോഫ കാണിച്ച് ലിയാൻ പറഞ്ഞു.

"വൈഫി അങ്ങേരുടെ...ഞാനൊന്നും പറയുന്നില്ല..ഹു..." ജെറി പിറുപിറുത്തു.

ലിയാനെ കൂർപ്പിച്ച് നോക്കിക്കൊണ്ട് അവൻ അവിടെ ഉള്ള മിനി സോഫയിൽ പോയി ഇരുന്നു...വെറുതെ പന പോലെ നിന്നിട്ടെന്താ കാര്യം...അപ്പോഴാണ് ആരോ ക്യാബിനിന്റെ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്...ലിയാന്റെ അനുമതി കിട്ടിയതും ഒരു ഇരുപത്തി രണ്ട് ഇരുപത്തി മൂന്ന് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്നു...ceo സീറ്റിൽ ഇരിക്കുന്ന ലിയാനെ കണ്ടപ്പോൾ അവളുടെ കണ്ണൊന്ന് വിടർന്നു...ജെറി അത് കാണുകയും ചെയ്തു...ആ പെൺകുട്ടി ലിയാന്റെ അടുത്തേക്ക് ഒരു പുഞ്ചിരിയോടെ പോകുന്നത് കണ്ട് ജെറി അവളെ തന്നെ ഒരു സംശയത്തോടെ നോക്കി...

PERSONAL WIFEWhere stories live. Discover now