PAGE-5

348 35 0
                                    


"മ്മ്ഹ്.. ഇറങ്ങിക്കോ..."

വീടിൻ്റെ മുറ്റത്തായി ബൈക് നിർത്തി കൊണ്ട് ജെറി യെറിയോട് പറഞ്ഞു.

"എഹ്..അപ്പൊ നീ എവിടെ പോകുവാ?"

"ഞാൻ ഫ്രണ്ട്സിന്റെ അടുത്തോട്ടാ..."

"ഐശരി.. അപ്പൊ ഓക്കേ ബൈ.."

അവൾ സാധനങ്ങളുടെ കവറും എടുത്ത് പിടിച്ച് ബൈകിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു...ജെറി ബൈക് റിവേഴ്സ് എടുത്ത് അവിടെ നിന്നും പോയി....

ജെറി ബൈക്ക് ഒരു കഫേയുടെ സൈഡിൽ നിർത്തി...അവൻ അകത്തേക്ക് കയറി ഒരു സ്പെസിഫിക് സ്പോട്ട് ലേക്ക് നോക്കിയതും അവിടെ ആരോ ആരൊക്കെയോ കാത്തിരിക്കുന്നപോലെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു...ജെറി അങ്ങോട്ടേക്ക് നടന്നു...ആ വ്യക്തി ചുറ്റുമുള്ള ആരെയും ശ്രദ്ധിക്കുന്നില്ല എന്തിനോ വെറുതെ ഫോണിൽ സ്ക്രോൾ ചെയ്തോണ്ടിരിക്കുകയാണ്...

"Zidu...."

ജെറി ഒരു ചെയർ വലിച്ചിട്ട് അതിൽ ഇരിക്കുന്ന നേരം മുന്നിലെ വ്യക്തിയെ വിളിച്ചു.

തന്നെ ആരോ വിളിച്ചത് കേട്ട് ഫോണിൽ നിന്ന് തലപ്പൊക്കിയപ്പോൾ കാണുന്നത് തന്നെ നോക്കി ഇളിച്ചിരിക്കുന്നവനെ ആണ്...

"എവിടായിരുന്നെടാ കോപ്പേ..?"

"എടാ..ഞാൻ യെറിയെ കൊണ്ട് ഒന്ന് നമ്മടെ മാൾ വരെ പോയതായിരുന്ന്..."ജെറി പറഞ്ഞു.

"എന്നാ പിന്നെ അത് ആദ്യേ പറയണായിരുന്ന്..ഞാൻ എപ്പോ വന്നിരിക്കാൻ തുടങ്ങിയതാണ് ഇവിടെ..."

"ഹിഹി..നീ അത് വിട് zidu...അല്ലെടാ Deva എന്തേ..?"ഒന്ന് അവനെ നോക്കി ഇളിച്ച് കാണിച്ചോണ്ട് ജെറി പറഞ്ഞു.

സിദു അവന്റെ മുന്നിൽ ഇരിക്കുന്നവനെ ഒന്ന് നോക്കി...അവനൊരു സമയം പറയും ആ സമയത്തിന് എല്ലാവരും എത്തും പക്ഷെ സമയം പറഞ്ഞ് സെറ്റാക്കിയ തന്റെ മുമ്പിൽ ഇരിക്കുന്ന ഈ മഹാൻ മാത്രം എത്തില്ല...അവന്റെ സ്ഥിരം ഏർപ്പാടാണ്...ബാക്കിയുള്ളവരെ വിളിച്ച് വരുത്തി മൂഞ്ചിച്ചു കളയുന്നത്...ഇടക്കിടക്ക് തനിക്ക് അതിന്റെ ഇര ആവേണ്ടി വന്നിട്ടുണ്ട്...ദേ ഇന്നും...എന്നിട്ട് ഒരു ഉളുപ്പും ഇല്ലാണ്ട് ഇളിച്ചോണ്ട് ഇരിക്കുവാണ്...

PERSONAL WIFEWhere stories live. Discover now