PAGE-3

406 40 2
                                    


" ഓ..അപ്പോ വെറുതെ അല്ല നീ മോന്തേം വീർപിച്ചോണ്ട് വന്നത് ലെ?" ജോ ചോദിച്ചു.

"ദേ..ജോ ഒറ്റ ചവിട്ട് വെച്ച് തരും..അവൻ്റെ ഒരു സോൾമേറ്റ്.."

"അവനെ കുറിച്ച് നിനക്ക് അറിയുന്നതല്ലെ..നീ കമ്പനിയിൽ ജോയിൻ ചെയ്തപ്പൊ ഞാൻ പറഞ്ഞതല്ലേ..പിന്നെ ഇവിടത്തെ സ്റ്റാഫ്സ് പറയുന്നതൊക്കെ നീ കേട്ടതുമാണ്...പിന്നെ ചുമ്മാ എന്തിനാ ചൊറിയാൻ പോയെ?"

"ഇവരൊക്കെ പറയുന്നത് കേട്ടപ്പോ ഇത്രേം വലിയൊരു തെണ്ടിയാണെന്ന് അറിയില്ലായിരുന്നു.." ജെറി പറഞ്ഞു.

"ഇപ്പൊ അറിഞ്ഞല്ലോ.."

ജോ അവനെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

"നീ പോടാ..നിൻ്റെ വലിയ സോൾമേറ്റ് അല്ലെ?പിന്നെ എന്തേ?"

"ഓഹ്...ഇനി ഇപ്പൊ അതിന്മേൽ ആവും..ഐഷ്...എനിക്ക് ഇത് എന്തിൻ്റെ കേടായിരുന്നോ എന്തോ.."

"നീ നോക്കിക്കോ... അവൻക്ക് എന്നെ ശെരിക്കും അറിയില്ല... അവനെ കൊണ്ട് ഞാൻ ക്ഷ, ത്ര, ജ്ഞ വരപ്പിക്കും..ഇത് Evan Jerry Zane ആണ് പറയുന്നത്...!" കൈ കൊണ്ട് അക്ഷരങ്ങൾ വരച്ച് കാണിച്ച് ജെറി പറഞ്ഞു.

"മ്മ്..മ്മ്..വരപ്പിക്കും വരപ്പിക്കും അവസാനം അവൻ നിന്നെ കൊണ്ട് വരപ്പിക്കാതിരുന്ന മതി..നടക്കുന്ന കാര്യം വല്ലതും പറയാട.." ജോ പറഞ്ഞു.

"നീ പോടാ തെണ്ടി..നിനക്ക് പിടിക്കൂലന്ന് എനിക്ക് അറിയ നിൻ്റെ വലിയ സോൾമേറ്റ് അല്ലെ..."ജെറി അവനെ കളിയാക്കി.

"എൻ്റെ പൊന്നു കർത്താവേ..എന്തേലും പറഞ്ഞ ഇതും പൊക്കിക്കൊണ്ടാണല്ലോ വരുന്നത്.."
തലയിൽ കൈവെച്ചു കൊണ്ട് ജോ പറഞ്ഞു.

"ആ..നിൻ്റെ സോ..ൾ...മേ...റ്റ് നോട് പറഞ്ഞേക്ക് അവൻക്കുള്ള എട്ടിന്റെ പണി വരുന്നുണ്ടെന്ന്.. കെട്ടോടാ മാനെ.."

ജെറി ഒന്ന് നീട്ടി വലിച്ച് ജോ നെ കളിയാക്കി കൊണ്ട് പറഞ്ഞു...

"ടാ ടാ വേണ്ടേ..നീ ഇപ്പൊ നിൻ്റെ പണി നോക്കട.."

"ഓഹ്.. അയികൊട്ടെ..."

ജെറി ക്യാൻ്റീനിൽ നിന്നും നേരെ അവൻക്കായി സെറ്റ് ചെയ്തിട്ടുള്ള ക്യാബിനിലോട്ട് പോയി.. ഡോർ തുറന്ന് അകത്ത് കയറിയ അവൻ ഒരു ചെറിയ ക്ഷീണത്തോടെ ചെയറിലോട്ട് ഇരുന്ന്... ഇന്ന് കിട്ടിയ പണിക്ക് വേണ്ടി ഡീറ്റെയിൽസ് ഒക്കെ കളക്റ്റ് ചെയ്യാൻ കുറെ നടന്നു പിന്നെ അത് കംപ്ലീറ്റ് ആക്കി ഓടി പിടിച്ച് പോയതിൻ്റെ ഒക്കെ ഒരു ചെറിയ ക്ഷീണം അവൻ്റെ മുഖതുണ്ട്...

PERSONAL WIFEWhere stories live. Discover now