PAGE-12

273 27 0
                                    


ഫുഡൊക്കെ കഴിച്ച ശേഷം യെറി തന്റെ റൂമിലെ ബാൽക്കണിയിൽ വന്നിരുന്നു...അവിടെ ഇരിക്കാൻ ഒരു സ്വിങ് ചെയർ സൈഡിൽ ഇട്ടിട്ടുണ്ട്...അവൾ അതിൽ കാലുകൾ കയറ്റി വെച്ച് ഇരുന്നു...കുറച്ച് നേരം വെറുതെ ഇരുന്ന ശേഷം പിന്നെ ഫോൺ എടുത്ത് ഇൻസ്റ്റയിലൂടെ നോക്കുന്ന സമയമാണ് ഒരു നോട്ടിഫിക്കേഷൻ സൌണ്ട് കേൾക്കുന്നത്...

"Just look forward,beautiful.."

യെറി നോട്ടിഫിക്കേഷൻ വായിച്ച ഉടനെ ഫോണിൽ നിന്ന് തല ഉയർത്തി നോക്കി...അവിടെ കണ്ട കാഴ്ച കണ്ട് അവളുടെ കണ്ണുകൂർത്തു...തൊട്ടപ്പുറത്തെ വീട്ടിൽ ബാൽക്കണിയിൽ നിന്നും തന്നെ നോക്കി ചിരിക്കുന്നവൻ...

"Idiot...!!" യെറി പിറുപിറുത്തു ശേഷം ഒന്നുംകൂടെ കണ്ണുരുട്ടി നോക്കി അവൾ വീണ്ടും ഫോണിലേക്ക് നോക്കി...

കെവിൻ അതുകണ്ട് ഒന്ന് ചിരിച്ചു...അവൻ വീണ്ടും അവളെ തന്നെ നോക്കിയിരുന്നു....

കെവിന്റെ വീട് നമ്മുടെ യെറിയുടെ വീടിന്റെ അടുത്താണ്...കെവിൻ ശരിക്ക് താമസം മാറിയതാണ്...അവന്റെ നാട് കുറച്ച് ദൂരെയാണ്...വീട്ടിലേക്ക് മാറിയപ്പോഴാണ് യെറിയുടെ വീടിനടുത്താണ് എന്നുള്ള ആ നഗ്നസത്യം മനസ്സിലാക്കിയത്...കെവിനാണേൽ ഒരു വെടിക്ക് രണ്ട് പക്ഷി എന്നൊക്കെ പറയും പോലെയാണ്...യെറിയുടെ ബാൽക്കണിയാണ് അതെന്ന് മനസ്സിലാക്കിയ കെവിൻ അതിന് ഓപ്പോസിറ്റായ ബാൽക്കണിയുള്ള റൂം അങ്ങ് ബുക്ക് ചെയ്തു...ഇപ്പോ അവൾ ബാൽക്കണിയിൽ എപ്പോ വരുന്നോ അപ്പോൾ അവിടെ വന്നിരിക്കും...അവൾ മൈന്റ് ഒന്നും ചെയ്യില്ല എന്നാലും...

തന്റെ ഫോണിലേക്ക് വന്ന നോട്ടിഫിക്കേഷന്റെ സൌണ്ട് കേട്ടപ്പോൾ കെവിൻ ഫോൺ എടുത്ത് നോക്കി...അതിൽ വന്ന മെസ്സേജ് കണ്ടതും അവൻ ഒന്ന് ചിരിച്ചു...

"What's your problem man?"

അതിന് അവൻ ചിരിച്ചുകൊണ്ട് റിപ്ലൈ കൊടുത്തു...റിപ്ലൈ സെന്റ് ചെയ്ത ശേഷം അവൻ നേരെ ഓപ്പോസിറ്റ് ബാൽക്കണിയിൽ ഇരിക്കുന്ന യെറിയെ നോക്കി...കുറച്ച് നേരം കഴിഞ്ഞതും അവന്റെ നേരെ യെറി കൂർപ്പിച്ചൊരു നോട്ടം ആയിരുന്നു...അതുതന്നെ ആയിരുന്നു കെവിനും പ്രതീക്ഷിച്ചിരുന്നത്...അവൻ അവളെ നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്...

PERSONAL WIFEWhere stories live. Discover now