PAGE-4

353 37 0
                                    


ഹൈവേയിൽ ഇടതു വശത്തായി മൂന്നുനിലയുള്ള ഒരു കൂറ്റൻ കെട്ടിടം...ചാര നിറത്തിലുള്ള ഔട്ടർ ഡിസൈനുകൾ...സമയം 6:30 ആയതുകൊണ്ട് തന്നെ രാത്രിയുടെ ഇരുട്ട് ചെറുതായി പരന്നുവരുന്നുണ്ട്... മാളിൻ്റെ മുമ്പിലുള്ള ഫുട്ട്പാത്തിൽ ഉള്ള സ്ട്രീറ്റ്ലാമ്പിൽ മഞ്ഞ പ്രകാശം കത്തുന്നുണ്ട്...

പാർക്കിങ് ഏരിയയിൽ ബൈക്ക് നിർത്തി ജെറിയും എറയും നേരെ മാളിനുള്ളിലേക് കയറി..അവിടത്തെ ഏറ്റവും വലിയ മാളാണ് അത്..Evaura Mall..yes..Delight Enterprises ൻ്റെ CEO യും ലോകത്തിലെ most successful Business Man ൽ ഒരാളുമായ Mr.Azlian Joon Philip പണിതുയർത്തിയ മാൾ...കമ്പനി പോലെ മാളും ഫെയ്മസ് ആണ്... ജെറിയും എറയും അവരുടെ ഫാമിലി ഒക്കെ പർച്ചേസിന് ഇവിടെ ആണ് വരാർ....

"നിനക്കെന്താ വാങ്ങാൻ ഉള്ളെ?"ജെറി ചോദിച്ചു.

"വാ ഡ്രസ്സിംഗ് സെക്ഷനിൽ പോണം.."

"എന്തിന്?"

"ഡ്രസ്സ് എടുക്കാൻ അല്ലാതെ ബിരിയാണി കഴിക്കാൻ അവിടെ ആരേലും പോകുവോ??

ഡ്രസ്സ് ഒക്കെ ഒരുപാട് ഉണ്ട് എന്തിന് തന്റെ ഡ്രസ്സും കൂടെ അടിച്ച്മാറ്റി കൊണ്ടുപോകുന്നവളാണ് എന്നിട്ട് ഇപ്പോ എന്തിനാണ് എന്ന് ചോദിച്ചപ്പോ തർക്കുത്തരവും...അല്ലേലും തർക്കുത്തരമല്ലാതെ അവൾടെ വായേന്ന് വരില്ല...

"ടീ.. ടീ വേണ്ട.. വേണ്ടാ.. ഓവർ ആയാൽ പിന്നെ ഞാൻ ഇവിടെ ഇട്ടങ് പോകും.."

"ഓഹ്..പിന്നേം.. എന്നാ ഒന്ന് കാണണല്ലോ.. ഞാനില്ലാതെ വീട്ടിലേക്ക് ഒന്ന് ചെന്ന് കേറി നോക്ക്.."

"ആഹാ..എന്തേ കേറി ചെന്നാ എൻ്റെ കാലോടിയുവോ?"

"ആ..ചിലപ്പോ കാൽ മാത്രം അല്ല.. പപ്പേം മമ്മേം നിൻ്റെ കയ്യും ഒടിക്കും..

"അയ്യോ..എനിക്ക് പേടി ആയി.."മുഖത്ത് പേടി പോലെ ഒരു ഭാവം ഉണ്ടാക്കി അവൻ അവളെ കളിയാക്കി പറഞ്ഞു.

"പോടാ.."തന്നെ കളിയാക്കുന്നവനെ നോക്കി അവൾ ചുണ്ട് കോട്ടി..

"നടക്കങ്ങോട്ട്..."

"അല്ല.. നീയെങ്ങോട്ട അങ്ങോട്ട് പോകുന്നെ?"

ജെറി നേരെ വുമൺ ഡ്രസ്സ് സെക്ഷനിലേക്ക് പോകുന്നത് കണ്ട എറ അവനോട് ചോദിച്ചു.

PERSONAL WIFEWhere stories live. Discover now