PAGE-15

262 31 4
                                    


റൂമിൽ തന്റെ ലാപ്ടോപ്പിൽ ടോം ആൻഡ് ജെറി കാർട്ടൂണും കണ്ടിരിക്കുവാണ് യെറി...പത്ത് പതിനഞ്ച് വയസ്സായി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ആൾ പഴയ ബാല്യകാലം വീണ്ടെടുക്കാൻ ഉള്ള കഠിനമായ ശ്രമത്തിലാണ്...അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്യുന്നത്...എടുത്ത് നോക്കിയപ്പോൾ ഒരു കോൺഫറൻസ് വീഡിയോ കാൾ ആണ്...അവൾ കാൾ എടുത്തു...

"ഹെലോ മക്കളെ സുഖമല്ലേ...?" സെബയാണ് ആദ്യം കേറി ചോദിച്ചത്.

"ആടി തള്ളേ ഭയങ്കര സുഖമാണ്..."യെറി ഉൾപ്പടെയുള്ള ബാക്കി നാലുപേരും ഒപ്പം പറഞ്ഞു.

"ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ...ഹും.."

"ഇനിയും ഊക്കലുകൾ ഏറ്റുവാങ്ങാൻ സെബയുടെ ജീവിതം ബാക്കി..." പരിഭവം പറയുന്ന സെബയെ കളിയാക്കി ദുവ പറഞ്ഞു.

"പോടി തെണ്ടികളെ..നിങ്ങളൊന്നും ഒരു കാലത്തും നന്നാവില്ല..." മുഖം വീർപ്പിച്ച് സെബ പറഞ്ഞു.

"ഹാ...നീയൊക്കെ അല്ലേ കൂടെ നടക്കുന്നത്..പിന്നെ എങ്ങനെ നന്നാവാനാ..." യെറി പറഞ്ഞു.

"പാവം കുട്ടി ഇങ്ങനെ ഇട്ട് വാരല്ലേ യെറി...മോളെ സെബാ...കളിയാക്കാനും ഊക്കാനുമൊക്കെ ഒരുപാട് ആളുകൾ ഉണ്ടാകും അതിലൊരാളാണ് ഞാനും..."മോട്ടിവേഷൻ തരുവാണെന്ന പോലെ പറഞ്ഞ് ഹാലയും സെബക്കിട്ട് കൊട്ടി...

സെബയുടെ മുഖം വീർത്തു...അവൾ അവരെ കൂർപ്പിച്ച് നോക്കി...തനിക്കിട്ട് ഒരു കൊട്ട് കൊട്ടിയില്ലെങ്കിൽ ബാക്കി നാലെണ്ണത്തിനും ഒരു സമാധാനം ഉണ്ടാകില്ല...അതിന് വഴിയൊരുക്കി കൊടുക്കുന്നതും താൻ തന്നെയാണ്...

"അല്ല ഗൂയ്സ്...എങ്ങനെ ഉണ്ട് വക്കേഷൻ..?" ഒരുതരം മടുപ്പോടെ ടിയ ചോദിച്ചു.

അത് കേട്ടതും ബാക്കിയുള്ളവരുടെ മുഖത്തും അതേ മടുപ്പ് വന്നിരുന്നു...

"സത്യം പറയാലോ...മൂഞ്ചി പണ്ടാരമടങ്ങി.." യെറി പറഞ്ഞു.

"ബോറടിച്ച് ചത്തു...ഒരു സുഖം ഇല്ല.." പുറകെ സെബയും പറഞ്ഞു.

"ഹാ..ഞാനിവിടെ ഗെയിം വരെ കളിക്കാൻ തുടങ്ങി..." താടിയിൽ കൈകുത്തി നിർത്തി ദുവ പറഞ്ഞു.

PERSONAL WIFEWhere stories live. Discover now