PAGE-24

236 28 28
                                    


"CELÉSTE BIANCA"

വടക്കൻ സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്...ആധുനിക വാസ്തുവിദ്യയുടെയും ലോകോത്തര നവീകരണത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും നഗരമായി സൂറിച്ച് അറിയപ്പെടുന്നു..സൂറിച്ച് നഗരത്തിന്റെ വലത് വശത്ത് തിളങ്ങുന്ന മുഖവും ഗാംഭീര്യമുള്ള നിരകളും അതിലോലമായ ബലസ്ട്രേഡുകളുമുള്ള ഉയർന്ന ഒരു വെളുത്ത മാൻഷൻ സമൃദ്ധമായ പൂന്തോട്ടങ്ങൾക്കും ആടുന്ന ഈന്തപ്പനകൾക്കും ഇടയിൽ സ്ഥാപിച്ചിരിക്കുന്നു...ക്രിസ്റ്റൽ ചാൻഡിലിയറുകൾ മിനുക്കിയ മാർബിൾ നിലകളിൽ മഴവില്ല് നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന കാലാതീതമായ അത്ഭുതങ്ങളുടെ മാളികയാണ് "Celéste Bianca" ആരെയും ആകർഷിക്കുന്ന ഐശ്വര്യത്തിന്റെയും ചാരുതയുടെയും വിസ്മയിപ്പിക്കുന്ന പ്രൗഢിയുടെ ഈ മാൻഷൻ പണികഴിപ്പിച്ചത് യുവ ബിസ്സിനസ്സ് ടൈക്കൂൺ Mr. Azlian Joon Philip ആണ്...

"കർത്താവേ ഇതെന്താ കൊട്ടാരോ..?"

'സെലെസ്റ്റെ ബിയാങ്ക' യുടെ മുന്നിൽ നിന്ന് അതിന്റെ ഏറ്റവും മുകളിലേക്ക് നോക്കി ജെറി സ്വയം ചോദിച്ചു.

അതിരാവിലെ ടൊറന്റോ എയർപോർട്ടിൽ എത്തിയ ശേഷമാണ് സ്വിറ്റ്സർലൻഡിലെ കമ്പനിയുടെ ബ്രാഞ്ചിൽ നിന്നും ഒരു അർജന്റ് കാൾ വരുന്നത്...കാനഡയിലെ മീറ്റിങ് മാറ്റി വെച്ച് ലിയാൻ സ്വിസ്സിലേക്ക് ടിക്കറ്റ് എടുത്ത് ടൊറന്റോയിൽ നിന്ന് നേരെ സൂറിച്ചിലേക്ക് ഫ്ലൈറ്റ് കയറി...അങ്ങനെ ഏഴ്മണിക്കൂറിന് ശേഷം അവർ സൂറിച്ചിലെത്തി...

"മിസ്റ്റർ ഇവാൻ.."

ആലീസ് അദ്ഭുതലോകത്ത് പെട്ട പോലെ നോക്കി നിൽക്കുന്ന ജെറിയെ കണ്ട് ലിയാൻ വിളിച്ചു.

"ഏഹ്..?ആ..സാർ.."

ലിയാൻ ഒന്നും പറയാതെ അകത്തേക്ക് കയറി പോയി...ജെറി പിന്നെ അവിടെ നിന്നില്ല അവൻ വേഗം തന്റെ ലഗ്ഗ്വേജ് എടുക്കാൻ കാറിന്റെ അടുത്തേക്ക് നീങ്ങി...പക്ഷേ ലഗ്ഗ്വേജ് കാണുന്നില്ല...

"ഏഹ്..??ഇതെവിടെ പോയി..?"

അപ്പോഴാണ് അവന് ലിയാന്റെ പുറകിലായി ആരോ ലിയാന്റെ ലഗ്ഗ്വേജും ഒപ്പം തന്റേതും എടുത്ത് കൊണ്ട് പോയത് ഓർമയിലേക്ക് വന്നത്...ബിയാങ്ക യുടെ ഭംഗി ആസ്വദിച്ച് നിൽക്കുന്ന സമയം അവൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല...അവൻ നേരെ വാതിലിനടുത്തേക്ക് നടന്നു...

PERSONAL WIFEWhere stories live. Discover now