PAGE-11

248 30 0
                                    


"എടാ ജോ..ഞാൻ ഇന്നവനെ കൊല്ലും അമ്മച്ചിയാണെ കൊല്ലും..!!"

പല്ലുകടിച്ച് ദേഷ്യത്തോടെ ജെറി ജോയെ നോക്കി പറഞ്ഞു.

"എന്റെ പൊന്നു ജെറി ഇവിടെ കിടന്ന് എന്നോട് പറഞ്ഞിട്ടെന്ത് കാര്യം..?" ജോ ചോദിച്ചു.

വേറെ ഒന്നും അല്ല ലിയാൻ ജെറിക്ക് നല്ലൊരു പണി കൊടുത്തിരിക്കുവാണ്...ആ കമ്പനിയിലെ മുഴുവൻ സ്റ്റാഫിന്റെ പേരും ഡീറ്റെയിൽസും നടന്ന് കളക്ട് ചെയ്യാൻ...മൂന്ന് നിലയുള്ള കമ്പനിയാണ്...അത് കൊണ്ട് തന്നെ ഒരുപാട് എംപ്ലോയീസും ഉണ്ട്...ആ കമ്പനിയിലെ എല്ലാരുടെയും ഫുൾ ഡീറ്റെയിൽസ് ലിയാന്റെ കയ്യിൽ നല്ല വൃത്തിക്ക് ഉണ്ട് എന്നിട്ടാണ് തന്നെ ഇതിനുവേണ്ടി ആ കമ്പനി മുഴുവൻ നടത്തിക്കുന്നതെന്ന് ജെറിക്ക് നന്നായിട്ട് അറിയാം...ലിയാനെ നേരിട്ട് തെറി വിളിക്കാനൊന്നും പറ്റില്ലല്ലോ അപ്പോ അവൻ പോയ അവന്റെ ഫ്രണ്ട് എന്നൊക്കെ പറയുമ്പോലെ ജെറി ജോ ക്ക് ഒരു സൗര്യം കൊടുക്കുന്നില്ല...ഇപ്പോ തന്റെ സോൾമേറ്റ് തെണ്ടി കാരണം മുഴുവൻ തെറിയും കേൾക്കേണ്ടി വരുന്നത് ജോ ആണ്...

"നിന്റെ സോൾമേറ്റ് അല്ലേ..?"

തന്നോട് എന്തിനാ ഇതൊക്കെ പറയുന്നതെന്ന് ചോദിച്ച ജോയുടെ ചോദ്യത്തിന് വന്ന ജെറിയുടെ മറുപടി...

"എന്റെ കർത്താവേ എനിക്ക് ഇത് എന്തിന്റെ കേടായിരുന്നോ എന്തോ..." ജോ സ്വയം പറഞ്ഞു.

"ദേ...അവനെ ഞാൻ ഇങ്ങനെ കഴുത്തിന് പിടിച്ച്-"

"അയ്യോ...എന്റെ കഴുത്തീന്ന് വിടെടാ പട്ടി...."
രണ്ടും കയ്യും കൊണ്ട് തന്റെ കഴുത്തിൽ പിടിച്ചവന്റെ കയ്യ് വലിച്ചെടുത്ത് കൊണ്ട് ജോ പറഞ്ഞു...ഒറ്റ ഞെക്ക് എങ്ങാനും ഞെക്കിയാൽ തന്റെ പണി തീരും...

"ഹിഹി...ജസ്റ്റ് ഒരു ആക്ഷൻ കാണിച്ചെന്നേ ഉള്ളു..." ഇളിച്ചുകൊണ്ട് ജെറി പറഞ്ഞു.

"അവന്റെ അമ്മൂമ്മേടെ ഒരു ആക്ഷൻ...!!" കഴുത്ത് തടവിക്കൊണ്ട് ജോ അവനെ തുറിച്ച് നോക്കി...

"Evan Jerry Zane....!!!"

"കർത്താവേ...!! ജോ പെട്ടി എടുക്ക് പെട്ടി എടുക്ക്..." പിറകിൽ നിന്നുള്ള അലർച്ച കേട്ട് ജെറി ജോയോട് പറഞ്ഞു.

PERSONAL WIFEWhere stories live. Discover now