PAGE-23

238 35 53
                                    


"ഭൂമി ചതുരത്തിലായിട്ടുണ്ട്...അപ്പോ ഞാൻ പോയിട്ട് വരാം...ജീവൻ ബാക്കി ഉണ്ടെങ്കിൽ വീണ്ടും കാണാം..."

TM DEZ ൽ ഏകദേശം രാവിലെ ഏഴുമണിയാവാൻ സമയത്ത് ജെറി അയച്ച മെസ്സേജ് ആണ്...മെസ്സേജ് വായിച്ച ശേഷം സിദുവും ദേവയും ഒന്ന് മുഖത്തോട് മുഖം നോക്കി...

"ഭൂമി ചതുരത്തിലായി ഞാൻ പോയിട്ട് വരാന്നോ...?ഇവനിത് എന്ത് തേങ്ങയ പറയുന്നേ..?" സിദു ദേവയോട് ചോദിച്ചു.

"വെയിറ്റ്...ഭൂമി ചതുരത്തിലായി....എടാ..അവൻ പോയി...!!" പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് ദേവ പറഞ്ഞു.

"ഏഹ്..?എപ്പോ..?അല്ല എങ്ങനെ..?" ഒരു സംശയത്തോടെ സിദു ചോദിച്ചു.

"അതാ അവൻ പറഞ്ഞത്...അവന്റെ ബോസ്സ് ആണ് പിക്ക് ചെയ്യാൻ വന്നത്.." ദേവ പറഞ്ഞു.

"ഏഹ്..??ഓഹ്....ഓഹ്.." പെട്ടെന്ന് എന്തോ കത്തിയത് പോലെ സിദു പറഞ്ഞു.

"അവനെ ഒന്ന് വിളിച്ച് നോക്കിയേ.."

"ഹാ.."

സിദു ഫോണെടുത്ത് ജെറിക്ക് വിളിച്ചു....

ജെറിയുടെ അവസ്ഥ നോക്കുവാണെങ്കിൽ അവൻ ആകെ പെട്ട പോലെയാണ്...ലിയാൻ ആണ് ഡ്രൈവ് ചെയ്യുന്നത് അവനാണെങ്കിൽ 'ക' പോയിട്ട് 'മ' ന്ന് പോലും മിണ്ടുന്നില്ല...എയർപോർട്ട് വരേ ഇങ്ങനെ ഇരിക്കണ്ടേ എന്നാലോചിച്ച് ജെറിക്ക് പ്രാന്ത് പിടിക്കുന്നുണ്ട്...ദേവയും സിദുവും ഒക്കെ ആണെങ്കിൽ ഇപ്പോ ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും ഊക്കിയും പൊട്ടി ചിരിച്ചും ഒരു ആക്സിഡന്റ് വരെ ഉണ്ടാകാൻ ചാൻസുണ്ടാക്കിയേനെ...

ഇരുന്ന് മടുത്ത് ജെറി അവസാനം അവന്റെ എയർപോഡ് എടുത്ത് ഫോണിൽ കണക്റ്റ് ചെയ്ത് പാട്ടും ഇട്ട് ചെവിയിൽ വെച്ചു...ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നതിനും ഒരു പരിധിയില്ലേ...

അങ്ങനെ പാട്ടും കേട്ട് ഇരിക്കുമ്പോഴാണ് സിദുവിന്റെ കാൾ വരുന്നത്...ജെറി കാൾ അറ്റൻഡ് ചെയ്ത് എയർപോഡ് ഡിസ്കണക്റ്റ് ചെയ്തു ഫോൺ ചെവിയിൽ വെക്കാൻ നോക്കിയതാണ് പക്ഷേ അപദ്ധത്തിൽ അത് ലൗഡ്സ്പീക്കറിലായി..അത് ഒഴിവാക്കുന്നതിന് മുമ്പ് തന്നെ സിദുവിന്റെ ചോദ്യം എത്തിയിരുന്നു...

PERSONAL WIFEWhere stories live. Discover now