10

189 31 2
                                    

Thejas ഒരുപാട് ആഗ്രഹിച്ചതും എന്നാൽ അതിലുപരി ഒരിക്കലും നടക്കില്ല എന്ന് അവൻ വിചാരിച്ച ആ ദിവസം എത്തിയിരിക്കുന്നു.

രാവിലെ തന്നെ കുളിച്ചൊരുങ്ങി കല്യാണ വേഷവും അണിഞ് കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നു.

Thejas : ഇന്ന് എന്റെ അക്കു എന്റേത് മാത്രം ആകാൻ പോവാണ്. ഇങ്ങനെ ഒരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടാകും എന്നെ ഞാൻ ഒരിക്കലും വിചാരിച്ചില്ല പക്ഷെ വിധി ഞങ്ങളെ ഒന്നിപ്പിച്ചു.

അവന്റെ കണ്ണുകൾ അവൻ പോലും അറിയാതെ നിറഞ്ഞൊഴുകി. അവൻ അത് ഒരു ചെറു പുഞ്ചിരിയോടെ തുടച്ചു മാറ്റി.

കുറച്ച് സമയങ്ങൾക്ക് ശേഷം janaki അവിടെ വന്നു.

Janaki : ഈ അമ്മക്ക് പറയാൻ വാക്കുകളില്ല.

ആ അമ്മയുടെ കണ്ണുകൾ സന്തോഷം കാരണം ഇറനണിഞ്ഞു.

അവൾ ഒരു പുഞ്ചിരിയോടെ അവന്റെ നെറ്റിയിൽ ചന്ദനം അണിഞ്ഞു അതിന് ശേഷം അവനെ അവളുടെ മാറോട് ചേർത്തു.

Janaki : ഇനിയും എന്റെ മോനൊരിക്കലും വേഷമിക്കല്ല് സന്തോഷമായി നീ സ്നേഹിച്ച പെണ്ണിന്റെ കൂടെ ജീവിക്കണം.

Thejas മെല്ലെ അവന്റെ തല ആട്ടി.

കുറച്ച് സമയങ്ങൾക്കെ ശേഷം അവിടെ Rishi വന്നു. അവർ രണ്ടാളും റിഷിന്റെ കൂടെ register office ലേക്ക് പുറപ്പെട്ടു.

Omkaram tharavad :

തിങ്കളാഴ്ച്ച ആയത് കാരണം എല്ലാരും തിരക്കിലായിരുന്നു. Akku കോളേജിൽ പോകുന്ന പോലെ ഒരുങ്ങി hari ന്റെ അടുത്ത് പോയി.

അവൾ അവന്റെ കാലുകൾ തൊട്ട് അനുഗ്രഹം വാങ്ങിച്ചു.

Hari : എന്താടാ എന്താ

Akku : അത് അത് അച്ഛാ ഇന്ന് ഒരു പരീക്ഷ ഉണ്ടായിരുന്നു.

Hari : എല്ലാം പഠിച്ചോ

അവൾ മെല്ലെ തല ആട്ടി.

അവൾ അച്ഛനെ ചേർത്ത് പിടിച്ചു. പെട്ടന്ന് അവളുടെ മനസ്സിൽ പണ്ടത്തെ പല ഓർമ്മകൾ കടന്ന് പോയി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി പക്ഷെ അതിനെ അവൾ നിയത്രിച്ചു.

Akku : അച്ഛാ ഞാൻ പോയിട്ട് വരാം

Hari : ആടാ പോയിട്ട് വാ.

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now