🤍 PART 2 💖

685 65 2
                                    



★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 2

★✍️കുട്ടിതേവാൻങ്ക് 

★ ©️protected 

രാത്രിയിൽ ഒരു ഞെരുക്കം കെട്ടാണ് റോയ് കണ്ണുകൾ തുറന്നത്... അവൻ ആദം നെ നോക്കിയതും ആദം സുഖനിദ്രയിൽ ആണ്...! അഫി യെ നോക്കിയതും കിടന്നിടം ശുന്യം ആണ്... റോയ് എഴുന്നേറ്റ് ലൈറ്റ് ഇട്ട് നോക്കിയപ്പോൾ സോഫയിലായി വയറും പിടിച്ചു കിടക്കുന്ന അഫി യെയാണ് ആണ് കണ്ടത്...

റോയ് അഫി ടെ അടുത്തേക്ക് ചെന്ന് നെറ്റിയിൽ തൊട്ട് നോക്കിയതും ചൂട് ഒന്നുമില്ല... അഫി പതിയെ മിഴികൾ തുറന്നത് തന്നെ നോക്കി നിൽക്കുന്ന റോയ് യെയാണ് അവൾ കണ്ടത്....

" ഇച്ച..... "

എന്നും വിളിച് എഴുന്നേൽക്കാൻ പോയവളെ റോയ് അവിടെ തന്നെ കിടത്തി....

" എന്താടാ...... വയ്യേ... "

അവളുടെ ശബ്ദം ഒന്ന് ഇടറിയാൽ പിടയുന്നത് അവന്റെ നെഞ്ചാണ്....
അഫി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു...

" വയ്യ... ഇച്ച..."

എന്നും പറഞ്ഞു അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പുഴ്ത്തി....റോയ് അവളെ ചേർത്തുപിടിച്ചു..

" നീ എന്താടാ... ഇവിടെ കിടക്കുന്നെ ബെഡിൽ  വാ.. കിടക്ക്... " റോയ്

" ഞാൻ തിരിഞ്ഞു മറിഞ്ഞു ഓക്കെ കിടക്കുമ്പോ...ആദി ഉണരും.. "

എന്ന് പറഞ്ഞതും റോയ് അവളെ അവിടെ കിടത്തി ആദി യെ ചുമരിനോട് ചേർത്ത് കിടത്തി അഫി യെ എടുത്ത് ബെഡിന്റെ അറ്റത് കിടത്തി റോയ് നടുക്കും കിടന്നു...അവളുടെ വയറിൽ തടവി കൊണ്ട് അവൻ അവളെ ചേർത്തുപിടിച്ചു.
അഫി അവന്റെ നെഞ്ചിലേക്ക് മുഖം പുഴ്ത്തി കിടന്നു....

രാവിലെ എഴുന്നേറ്റ് ആദം കാണുന്നത് കെട്ടിപിടിച്ചു കിടക്കുന്ന അഫി യെയും റോയ് യെയും ആണ്..

" ഞാൻ അല്ലെ ഇബടെ കിടന്നേ... പിന്നെ എങനെ അങ്കിൾ ഇബടെ..🤔 "

എന്നും ആലോചിച്ചു ആദം പതിയെ എഴുന്നേറ്റ് ബെഡിൽ നിന്റെ എന്തിവലിഞ്ഞു കീഞ്ഞു... ഒരു സ്റ്റുൾ എടുത്ത് വാതില് തുറന്ന് അവൻ പുറത്തേക്ക് പോയി...

" മ്മാ... പപ്പാ...മുത്തൂസ് ..ഇങ് ബാ... ഞാ ഒരു സംഭവോ.. കാണിച്ചു തരാ.... "

" എന്താടാ...🙄" ജിൻസി

എന്നും പറഞ്ഞു ആദം എല്ലാവരെയും വലിച്ചു കൊണ്ട് റോയ് ടെ മുറിയിലേക്ക് പോയി....എല്ലാവരുംജാഥയായി റോയ് ടെ മുറിയിലേക്ക് പോകുന്നത് കണ്ട് കോട്ടുവായ ഇട്ട് കൊണ്ട് വരുവായിരുന്ന മാറിയ യും സംഭവം എന്താണെന്ന് അറിയാൻ അവരുടെ പിന്നാലെ ചെന്നു.....

" നോക്കിയേ... "

കുണുങ്ങി ചിരിച്ചു കൊണ്ട് ആദി കെട്ടിപിടിച്ചു കിടക്കുന്ന റോയ് യെയും അഫി യെയും ചുണ്ടി കണ്ടിച്ചു പറഞ്ഞതും എല്ലാവരും ഒന്ന് നോക്കി ചിരിച്ചു കൊണ്ട് വാതില് അടച്ചു ജിൻസി ആദി യെയും എടുത്ത് ഹാളിലേക്ക് നടന്നു.....

" വേണ്ടാത്തത് ഓക്കെ നോക്കി നടക്ക കുരുത്തംകേട്ട ചെക്കൻ... "

ജിൻസി പറഞ്ഞതും

" ഞാൻ നല്ല ചെക്കനാ... "

എന്നും പറഞ്ഞു അവളുടെ കൈയിൽ നിന്ന് ഉർന്നിറങ്ങി കൊണ്ട് മുഖം വീർപ്പിച്ചു പപ്പാടെ അടുത്തേക്ക് ഓടി......

അഫി കണ്ണ് തുറന്ന് റോയ് യെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... ഇന്നലെ വയറു വേദനയും നടു വേദനയും കാലു വേദനയും ഓക്കെ കാരണം ഉറങ്ങാൻ വൈകിയിരുന്നു... ഇച്ച ആണ് കാല് ഓക്കെ തടവി തന്ന് ചുടുവെള്ളം ഓക്കെ ആക്കി തന്നത്... എപ്പോഴോ ആണ് ഉറങ്ങിയത്... അവനെ തന്നിൽ നിന്ന് അടർത്തി മാറ്റി ബനിയൻ നേരെ ആക്കി എഴുന്നേറ്റു.... ഇന്നലെ ഫസ്റ്റ് നൈറ്റ്‌ പ്രമാണിച്ചു സാരീ ഓക്കെ ഉടുത്തായിരുന്നു കിടന്നത് പീരിയഡ്‌സ് ആയി രാത്രി ഉറക്കം പോയതും അതൊക്കെ അഴിച്ചു കളഞ്ഞു ബനിയനും പാന്റും എടുത്തിട്ടു കിടന്നതാണ്....

അവൾ ബെഡിൽ നിന്ന് എഴുന്നേറ്റ് കിടന്നിടം നോക്കി ചെറുതായി ബ്ലഡ്‌ ആയിട്ടുണ്ട്..... റോയ് കണ്ണ് തുറക്കുന്നത് കണ്ടതും..വീണ്ടും അവിടെ തന്നെ കേറി കിടന്നു അവൾ കണ്ണ് അടച്ചു... റോയ് ഇതെല്ലാം അറിയുന്നുണ്ടായിരുന്നു അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി കിടന്നു...

തുടരും.....

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now