PART 22💖

292 33 4
                                    

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 22

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

" നി വേറെ ആരെ കല്യാണം കഴിച്ചാലും പ്രശ്നം ഇല്ല.. ബട്ട്‌ അയാളെ കല്യാണം കഴിക്കാൻ ഞാൻ വിടില്ല അഫി നിന്നെ... എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ പറ്റില്ല.... 🫂 അയാള് നിന്നെ എന്തെങ്കിലും ചെയ്യും അഫി... എനിക്ക് പേടി ആണ്..."

മറിയൂ അഫി യെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു...
മറിയൂവിന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ എല്ലാവർക്കും മനസിലായി തങ്ങൾ അറിയാതെ വേറെ ന്തോ ഒരു കാര്യം അവർ ഒളിപ്പിക്കുന്നുണ്ടെന്ന്...


" മാറിയ... "

ജോൺ വിളിച്ചതും രണ്ടുപേരും കണ്ണുകൾ തുടച്ചു അവരെ നോക്കി.... അഫി തല താഴ്ത്തി നിൽപ്പാണ്...

" എന്താണ് പ്രശ്നം...? നിങ്ങൾ എന്തേലും ഞങ്ങളിൽ നിന്നെ ഒളിപ്പിക്കുന്നുണ്ടോ...? "

ജോൺ ചോദിച്ചതും മറിയൂ തലതാഴ്ത്തി അഫി യെ നോക്കി അവൾ പറയല്ലേ ന്നുള്ള രീതിയിൽ തല വിലങ്ങനെ ആട്ടി...

" അഫി... "

ജോൺ വിളിച്ചതും അഫി കണ്ണുകൾ അടച്ചു ശ്വാസം വലിച്ചു വിട്ടു.... ഇരുവരുടെയും കൈകൾ പേടിയോടെ വിറക്കുന്നുമുണ്ട്....
എല്ലാം അറിഞ്ഞാൽ എന്ത് കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ലെന്നു ചോദിക്കില്ലേ ന്നുള്ള ടെൻഷനിൽ ആണ് ഇരുവരും....

" പാപ്പാ... "

പറയാതെ വിടില്ലെന്ന് മനസിലായത് മറിയൂ വിളിച്ചു...

" ഹ്മ്മ്.. പറയ്യ്... "

ജോൺ മാറിൽ കൈ പിണച്ചു ഇരുവരെയും നോക്കി എല്ലാവരും അവർ എന്താ പറയാൻ പോകുന്നെത്തെന്ന് അക്ഷമയോടെ നോക്കി നിൽപ്പാണ്...!

" അത്...... പിന്നെ... "

മറിയൂ അഫി യെ ഒന്നുടെ നോക്കി...

" മുൻസിർ സർ... അഫി യെ.. "

മറിയൂ പിന്നെയും അഫിയെ നോക്കി.....

അഫി യുടെ ഉള്ളിൽ എല്ലാം ഒന്ന് മിന്നി മറഞ്ഞു...... ആ ദിവസത്തിലേക്ക് എത്തി നിന്നു....

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now