🤍Part - 4💖

607 64 4
                                    

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 4

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

റോയ് ഫ്രഷ് ആയി ഇറങ്ങിയതും രണ്ടുപേരും താഴേക്ക് ഇറങ്ങി... അവിടെ എല്ലാവരും അവരെ നോക്കി ആക്കി ചിരിക്കുന്നുണ്ട്... സംഭവം മനസിലാവാതെ ഇരുവരും മുഖത്തോട് മുഖം നോക്കി നെറ്റി ചുളിച്ചു.....

" അങ്കിൾ അഫി യെ കെട്ടിപിടിച് കിടക്കുന്ന ഞാൻ കണ്ട്... എല്ലാർക്കും കാണിച്ചു കൊടുത്ത്... 😌 "

ആദി പറഞ്ഞതും അഫി യും റോയ് യും ഒരു ചമ്മിയ ചിരിയോടെ എല്ലാവരെയും നോക്കി ചായ കുടിക്കാൻ ഇരുന്നു....

" നീ എന്താടി എഴുനേൽക്കാൻ വൈകിയെ... 😌 "

ഒന്ന് ആകികൊണ്ട് മാറിയ ചോദിച്ചതും..

" വയ്യായിരുന്നെടി... "

ഒന്നും ആലോചിക്കാതെ അഫി പറഞ്ഞതും എല്ലാവരിലും ആകിച്ചിരിക്കളും ചുമ്മകളും ഉയർന്നു...ഏഹ്. ഇവർ ഇപ്പൊ ന്തിനാ ഇങ്ങനെ ചിരിക്കൂന്നേ.. 🙄എന്നും ആലോചിച്ച അഫി റോയ് യെ നോക്കിയതും നീ ഇത് എന്തോവ പറഞ്ഞെ എന്നുള്ള രീതിയിൽ അവൻ അവളെ ദയനീയമായി നോക്കിയപ്പോൾ ആയിരുന്നു പെണ്ണിന് കാര്യം മനസിലായത്.... അവൾ റോയ് യെ നോക്കി ഒന്ന് ഇളിച്ചു... 😁😁പറ്റിപ്പോയി...

" വയറുവേദന ആയിരുന്നു.. "

അഫി പറഞ്ഞതും ഓ.. അതായിരുന്നോന്ന് എല്ലാവരും ചിന്തിച്ചു....

" ഇപ്പൊ എങനെ ഉണ്ട് ഡാ... "

" കുഴപ്പില്ല... ".

മാർത്ത ചോദിച്ചതും അഫി പറഞ്ഞു....

" ന്നാ.. മോള് ഫുഡ്‌ ഓക്കെ കഴിച്ചിട്ട് റസ്റ്റ്‌ എടുക്ക് ട്ടോ.. "

മമ്മ പറഞ്ഞതും

" ഏയ്യ്.. ഇപ്പൊ കുഴപ്പില്ല മമ്മാ... "

അഫി പറഞ്ഞെങ്കിലും എല്ലാവരും അവളെ ഫുഡ്‌ കഴിപ്പിച്ചു റസ്റ്റ്‌ എടുക്കാൻ പറഞ്ഞയച്ചു....റൂമിൽ ഫോണും കുത്തിപ്പിടിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ആദി കയറി വന്നത് പിന്നെ അവനും ആയി കളിക്കാൻ തുടങ്ങി....

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.... രണ്ടാഴച്ചക്ക് ശേഷം മാറിയ യും അഫി യും റോയ് യും കോളേജ് ലേക്ക് പോകാൻ തുടങ്ങി... റോയ് അവരെ ട്രോപ് ചെയ്ത് സ്റ്റാഫ് റൂമിലേക്ക് പോയി.... മാറിയ യും അഫി യും ക്ലാസ്സിലേക്കും നടന്നു.... പോകുന്ന വഴി എല്ലാവരും അവരെ തന്നെയാണ് ആണ് നോക്കുന്നത്... അവർ അതൊന്നും മൈൻഡ് ചെയ്യാതെ അവരുടെ ക്ലാസ്സിലേക്ക് പോയി സിറ്റിൽ ഇരുന്നു.....

ടീച്ചർസ് ഓക്കെ ക്ലാസ്സ്‌ ലേക്ക് വരുമ്പോഴും അവരും അഫി യെ തന്നെയാണ് നോക്കുന്നത്....

" ഇവർക്ക് ഓക്കെ ക്ലാസ്സ്‌ എടുതുടെ.. എന്തിനാ എന്നെ ഒരു അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ നോക്കുന്നെ... എന്റെ പടച്ചോനെ... "

അഫി മാറിയ യുടെ ചെവിയിൽ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു...

" ഇതേ നിന്റെ കാക്കു അല്ലെ വരുന്നേ... 😌 "

മാറിയ ക്ലാസിലേക്ക് വരുന്ന അദ്നാൻ നെ കാണിച്ചു കൊണ്ട് പറഞ്ഞതും അഫി ഒന്ന് ഞെട്ടി...

" യ.. റബി... സീൻ ആവോ ഡീ.. "

നെഞ്ചിൽ കൈവെച്ചു കൊണ്ട് അഫി പറഞ്ഞതും... ആവും.. ആവും.. എന്നുള്ള രീതിയിൽ മാറിയ തലയാട്ടി... 😌

" തെണ്ടി... സമാധാനിപ്പിക്കാതെ ഉള്ള മാസമാധാനം കളയുന്നോ... "

അഫി പറഞ്ഞതും മാറിയ ഒന്ന് ഇളിച്ചു കൊടുത്തു... 😁😁

അദ്നാൻ ക്ലാസിലേക്ക് വന്നു... ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന പെങ്ങളെ കണ്ടതും അവന് എവിടുന്നൊക്കെയോ ദേഷ്യം ഇരച്ചു കയറി എങ്കിലും സമാധാനത്തോടെ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി....ക്ലാസ്സ്‌ കഴിഞ്ഞതും അഫി യെ ദേഷ്യത്തോടെ നോക്കികൊണ്ട് അവൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി....

വൈകുന്നേരം ചിരിച്ചു കളിച്ചു കൊണ്ട് റോയ് ടെ കാറിലേക്ക് കയറുന്ന അഫി യെ കണ്ടതും അദ്നാൻ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് സ്പീഡിൽ ഒരു പോക്ക് ആയിരുന്നു.....

ആ വണ്ടി പിന്നെ ചെന്ന് നിന്നത് തലയെടുപ്പോടെ നിൽക്കുന്ന മാളിയക്കൽ എന്നാ രണ്ട് നില വീടിന് മുന്നിൽ ആയിരുന്നു....
ഒരുകാലത്തു സ്വാർഗം ആയിരുന്ന വിട്... രണ്ടാഴ്ച ക്ക് മുമ്പ് വരെ കളിചിരിക്കൾ ഉണടായിരുന്ന വിട്... ഇന്ന് അത് വെറും ശുന്യം ആണ്... കളിചിരിക്കൾ എല്ലാം തകർന്ന നരകം പോലെ ആയി....

അദ്നാൻ പോക്കറ്റിൽ നിന്ന് ചാവി എടുത്ത് കൊണ്ട് വീട്ടിലേക്ക് കയറി.... സോഫയിലേക്ക് ചാരി ഇരിന്നു മിഴികൾ അടച്ചു....

ഇതേ സമയം അഫി യും തന്റെ കഴിഞ്ഞ് പോയ ഓർമകളെ ഓർത്തെടുക്കുവായിരുന്നു.......

തുടരും.....

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now