Part 21💖

223 27 4
                                    


★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 21

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

" ഓ... ഈ ചെക്കന് ഇത് എന്നാ പറ്റി ആവോ... "

അലീസ് സ്റ്റെപ് ഇറങ്ങി വരുന്നതിനിടെ പറഞ്ഞു...

" എന്നതാടി.... " ജോൺ

" അവന് കഴിക്കാൻ വേണ്ടാത്രെ.... വാതില് വരെ തുറക്കുന്നില്ല....ഈ ചെക്കനെ കൊണ്ട്.... എന്തേലും പറയാൻ പോവുമ്പോഴേക്ക് കടിച്ചു കീറാൻ വരുവല്ലേ... 🤦🏻‍♀️ "

അലീസ് പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ചെന്നു....

ഇതെല്ലാം കേട്ട് മറിയൂ അഫി യെ ഒന്ന് നോക്കി... ഇപ്പൊ കരയും എന്നുള്ള അവസ്ഥയിൽ ആയിരുന്നു അഫി....

തന്നെ കാണാതിരിക്കാൻ വേണ്ടി ആണ് റോയ് താഴേക്ക് വരാത്തതെന്ന് അഫി ക്ക് മനസിലായിരുന്നു.... അവളുടെ കണ്ണുകളിൽ നോവ് പടർന്നു....

ഭക്ഷണം കഴിച്ചു കഴിഞ്ഞ് രണ്ടു പേരും കൂടെ മറിയൂ വിന്റെ മുറിയിൽ ഇരിക്കുവാണ്...

" അഫി... ഇയ്യ് ഇങ്ങനെ സങ്കടപെടല്ലേ...... നമ്മക്ക് വഴി ഉണ്ടാക്കന്നെ.... "

നിർത്താതെ പെയ്യുന്ന കണ്ണുനീർ തുടക്കുന്നവളെ നോക്കി കൊണ്ട് മറിയൂ പറഞ്ഞു...

" എന്ത് വഴി ഉണ്ടാക്കാനാ മറിയൂ നി ഈ പറയുന്നേ... എനിക്ക് മടുത്തു... വെറുത്തു തുടങ്ങി ഈ ജീവിതം.... ഒന്നും വേണ്ടായിരുന്നു ന്ന് തോന്നുവാ.... കാക്കു എന്നോട് ഒന്ന് മിണ്ടിയിട്ട് എത്രയായി ന്ന് അറിയോ നിനക്ക്.... ഇച്ഛ ആണേൽ എന്റെ കൺവെട്ടത് പോലും വരാതെ നടക്കുവാണ് .... ആർക്കും എന്നെ വേണ്ട പിന്നെ എന്തിനാ ഞാൻ ഈ ജീവിക്കുന്നെ....ഒന്ന് മിണ്ടാൻ പോയാൽ കാക്കു കേൾക്കാൻ പോലും നിക്കുന്നില്ല...ആരോ എന്നുള്ള രീതിയിൽ ആണ് എന്നോട് പെരുമാറുന്നത് തന്നെ...ഇവർ എന്താ എന്റെ  മാനസികാവസ്ഥ മനസിലാക്കാതെ..... ഇതിന്റെ ഒക്കെ നടുവിൽ കിടന്ന് കഷ്ട്ടപെടുന്നത് ഞാൻ അല്ലെ... " 💔💔

അഫി കരച്ചിലോടെ പറഞ്ഞു നിർത്തി... അവളുടെ വാക്കുകൾ കേട്ടതും മറിയൂ വും കരഞ്ഞു പോയിരുന്നു..... അവൾ അഫി യെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു...

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now