PART 23💖

270 32 15
                                    

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 23

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

വീട്ടിലേക്ക് എത്തിയതും അഫി ആ കാഴ്ച കണ്ട് ഞെട്ടി പോയിരുന്നു....

" ഇത്... ന്താ കാക്കു... " അഫി

" നാളെ തന്നെ നിക്കാഹ് നടത്താൻ തീരുമാനിച്ചു.... "

അദ്നാൻ പറഞ്ഞു കൊണ്ട് ഓരോരുത്തർക്കും നിർദേശം കൊടുക്കാൻ പോയിരുന്നു......

ഒരുക്കങ്ങൾ എല്ലാം താകൃതി ആയി നടക്കുന്നത് കണ്ട് അവൾ മുറിയിലേക്ക് പോയി...... മറിയൂ നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു....

കുറച്ച് സമയം കഴിഞ്ഞതും റോയ് യുടെ കാർ മാളിയക്കൽ  വീടിനു മുന്നിൽ വന്നു നിന്നു...

ജോണും റോയ് യും കൂടെ അകത്തേക്ക് കയറി... അവരെ കണ്ടതും സംശയത്തോടെ അദ്നാൻ നോക്കി...

" നിങ്ങൾ എന്താ ഇവിടെ... "

അവൻ ഗൗരവത്തോടെ ചോദിച്ചു...

" ഞങ്ങൾക്ക് പറയാൻ ഉള്ളത് ഒന്ന് കേട്ടൂടെ മോനെ.. "

ജോൺ താഴ്മയായി ചോദിച്ചതും....

" എന്ത് പറയാൻ ആണ്...? "

അദ്നാൻ ചോദിച്ചതും...

റോയ് മുൻസിർ നെ പറ്റി അഫി യും മറിയൂ വും പറഞ്ഞതെല്ലാം പറഞ്ഞു...

" ഓഹ്... ഓരോ കെട്ടുകഥളായി ഇറങ്ങിരിക്കുവാനോ കല്യാണം മുടക്കാൻ വേണ്ടി..."

" അദ്നാൻ... ഞാൻ പറഞ്ഞത് സത്യം ആണ്... നി വേണേൽ അഫി യോടും ചോദിച്ചോ..." റോയ്

" അവള് രാവിലെ അങ്ങോട്ടേക്ക് കെട്ടി ഒരുങ്ങി വന്നത് ഇതിനാണോ.... ഓരോ കെട്ടുകഥകൾ ഉണ്ടാക്കാൻ വേണ്ടി.... ഞാൻ വിശ്വസിക്കില്ല... എല്ലാവരും കൂടെ ചേർന്നുള്ള ഒത്തുകളി ആണെന്ന് മനസിലാവാതെ ഇരിക്കാൻ ഞാൻ അത്ര പൊട്ടൻ ഒന്നുമല്ല... " അദ്നാൻ

" അദ്നാൻ... ഞാൻ പറയുന്നത് സത്യം ആണ് നി ഒന്ന് വിശ്വാസിക്ക്... എനിക്ക് അഫി യെ വേണ്ട... പക്ഷെ നി അവളെ മുൻസിർ ന് കെട്ടിച്ചു കൊടുക്കരുത് അപേക്ഷ ആണ്... വേറെ ആർക്ക് വേണേലും നി കെട്ടിച്ചു കൊടുത്തേ.. ബട്ട്‌ മുൻസിർ വേണ്ട ഡാ.... "

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now