മുത്ത് രാവിലെ ഉണർന്ന് നേരെ ബാൽക്കണിയിലേക്ക് ആണ് പോയത്... അതിപ്പോ ഒരു പതിവ് ആണ്...
അവിടെ നിന്നാൽ മുത്തിന്റെ വീട് നന്നായി തന്നെ കാണാം...
ഇലകളും പൂക്കളും കൊഴിഞ്ഞു കിടക്കുന്ന മുറ്റം... ഒരു വശത്തു മൂന്ന് അസ്ഥിത്തറ...
ആകെ ഒരു മൂടി കെട്ടിയ അന്തരീക്ഷം ആണ് മുത്തിന്റെ വീടിനു ചുറ്റും....അവൻ അങ്ങോട്ടേക്ക് നോക്കി നിന്ന് നെടുവീർപ്പെടുമ്പോൾ ആണ് വീടിനു മുന്നിലുള്ള വഴിയിൽ പണ്ട് അവന്റെ ഒപ്പം കളിക്കാം കൂടാറുള്ള കുട്ടികളെ അവൻ ശ്രദ്ധിച്ചത്... കൂടെ ആ സച്ചുവും ഉണ്ട്
മുത്ത് : * ഈ തലതെറിച്ച പിള്ളേര് ആണോ ഞാൻ ആ ഡയറിയിൽ എഴുതിയത് പോലെ താമര കുളത്തിൽ ഒറ്റക്കാക്കി പോയത്?*
അമ്പലത്തിനു സമീപം ഉള്ള കുളം ആയത് കാരണം നട്ടുഉച്ച നേരത്ത് പോലും പലരും അങ്ങോട്ടേക്ക് പോകാറില്ല... അതിന് പിന്നിൽ പല വിശ്വാസങ്ങളും ഉണ്ട്.. അത് അച്ഛമ്മയും അമ്മയും പറഞ്ഞു അവൻ കെട്ടിട്ടുള്ളതാണ്...
മുത്ത് അവരെ നോക്കി നിൽക്കുന്നത് ആ കുട്ടികൾ ശ്രദ്ധിച്ചിരുന്നു...
" ടാ മുത്തേ സാറ്റ് കളിക്കാൻ പോകുവാ വരുന്നുണ്ടോ നീ? "
ഇത്തിരി ഇല്ലാത്ത ചെക്കന്മാർ അവനെ പേര് പറഞ്ഞു വിളിക്കുന്ന കേട്ടിട്ട് മുത്തിന് ആകെ ചൊറിഞ്ഞു കേറി....
മുത്ത് : നിന്റെ ഒക്കെ അപ്പനെ പോയി വിളിക്കട കളിക്കാൻ...
അത്രയും പറഞ്ഞു സ്ലീവ്സും മടക്കി അഭിമാനത്തോടെ തിരിഞ്ഞപ്പോൾ ആണ് പിന്നിൽ ശിവനും, വിനുവും മോച്ചുട്ടനും നിൽക്കുന്നത് കണ്ടത്...
വിനു : * ഇനി ഇതും എന്റെ തലയിൽ ആവൂലോ ഈശ്വര *
മോച്ചൂട്ടൻ : നീന്റെ വായിൽ നിന്ന് വീണത് തന്നെ ആണോടാ ഞാൻ ഈ കേട്ടത്...കൊച്ചർക്ക?
മുത്ത് ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കി നിന്നു
ശിവൻ നേരെ വിനുവിന്റെയും മോചുട്ടന്റെയും മുഖത്തേക്ക് ആണ് നോക്കിയത്
ശിവൻ : നല്ല പുരോഗമനം ഉണ്ട്...
ശിവൻ അതും പറഞ്ഞു താഴേക്ക് പോയി