മുത്ത് രാവിലെ ഉണരുമ്പോൾ വിനുവിനെ കട്ടിലിൽ കണ്ടില്ല... ഇന്നലെ അവന്റെ കൂടെ തന്നെയാണ് വിനുവും കിടന്നത്...
രാത്രി എപ്പോഴോ ഉണരുമ്പോൾ littile space വിട്ട് പുറത്തേക്ക് വന്നിരുന്നു... ഒരുപാട് നേരം നാളെ വിനുവിന് എന്തായിരിക്കും പറയാൻ ഉള്ളതെന്ന് ഓർത്തു ആ ആകാംഷയിൽ ഉണർന്നു കിടന്നു... എപ്പോഴാണ് ഉറങ്ങി പോയത് എന്ന് അവന് പോലും അറിയില്ല...
മുത്ത് വേഗം എണീറ്റു ജനാല തുറന്നു നോക്കി... താഴെ രണ്ട് ബൈക്കും ഇല്ല..
വിനുവും മിഥുനും ഓഫീസിലേക്ക് പോയികഴിഞ്ഞു എന്ന് മനസ്സിലായപ്പോൾ ആണ് അവൻ ക്ലോക്കിലേക്ക് നോക്കുന്നത്... സമയം 10 മണി കഴിഞ്ഞു...
എന്നാലും വിനു പോകുന്നതിനു മുൻപ് മുത്തിനെ ഉണർത്തത് അവനെ ചൊടിപ്പിച്ചു....
' നാളെ ഉണരുമ്പോൾ പറയാൻ ഉള്ളത് എന്താണെന്ന് കണ്ണേട്ടനോട് ചോദിക്കണം എന്ന് കരുതിയതാ... എന്നെ പറ്റിച്ചു... എന്നെ ഉണർത്തമായിരുന്നില്ല? ഇനി എത്ര നേരം ഞാൻ കാത്തിരിക്കണം? ഇനി വൈകിട്ട് വരുമ്പോൾ ഇന്നലെ അങ്ങനൊക്കെ വെറുതെ പറഞ്ഞതാണെന്ന് പറയുവോ?'
അവൻ ഓരോന്ന് ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞിരുന്നു... കയ്യെത്തും ദൂരത്തു ഉണ്ടായിട്ടും കെയ്യെത്തി പിടിക്കാൻ കഴിയാത്തതിന്റെ ദേഷ്യവും സങ്കടവും ഒക്കെ അവന്റെ മനസ്സിൽ ഉള്ളത് കൊണ്ടാവണം അവന് ഇത്തിരി നേരം കൂടി കാത്തിരിക്കാൻ ഉള്ള മനസ്സ് ഉണ്ടാകാത്തത്...
അവൻ നേരെ ബാത്‌റൂമിലേക്ക് പോയി... മുഖം കഴുകി ബ്രഷ് എടുത്തു പിടിച്ചു
' ഇങ്ങ് വരട്ടെ മിണ്ടാൻ...'
അവൻ ചുണ്ട് കൂർപ്പിച്ചു കൊണ്ട് toothpaste എടുത്തു പല്ല് തേക്കാൻ തുടങ്ങി....
സാധാരണ ഉണർന്ന ഉടൻ താഴെ പോയി, ഒരു ഗ്ലാസ് പാല് കുടി ഒക്കെ കഴിഞ്ഞാണ് ഇതൊക്കെ.. പക്ഷെ ഇന്ന് ഉണരാൻ താമസിച്ചത് കാരണം കുളിച്ചു ഫ്രഷ് ആയാണ് അവൻ താഴേക്ക് ചെന്നത്....
അടുക്കളയിലേക്ക് ചെല്ലുമ്പോൾ മീനുവും രാധയും ഒക്കെ ജയയുടെ കൂടെ ഉണ്ട്...
ജയ : ആഹാ ഉണർന്നോ? അമ്മായി രണ്ട് തവണ വന്നു നോക്കിയപ്പോഴും നല്ല ഉറക്കമായിരുന്നു...