വിനുവും മുത്തും അന്ന് ഒരുപാട് വൈകി ആണ് വീട്ടിലേക്ക് തിരിച്ചെത്തിയത്...
മുത്തിന് പറയാൻ ഒരുപാട് ഉണ്ടായിരുന്നു...
വിനുവിന് കേൾക്കാനും...ഭക്ഷണം ഒക്കെ പുറത്ത് നിന്നും കഴിച്ചത് കാരണം മടങ്ങി എത്തിയ ഉടൻ തന്നെ മുത്ത് അവന്റെ മുറിയിലേക് പോയി....
.
.
.വിനു ഒന്ന് കുളിച്ചു ഫ്രഷ് ആയി... പതിവില്ലാതെ ഒരു വിഡ്ഢിയെ പോലെ ചിരിച്ചുകൊണ്ട് സെലിംഗ് ഫാനിന്റെ കീഴിൽ തല തുവർത്തി നിന്നു...
മിഥുൻ തലയിണയിൽ മുഖം അമർത്തി കിടക്കുകയാണ്...മുറിയിലെ ലൈറ്റ് അവന്റെ ഉറക്കം കെടുത്തുന്നുണ്ട്
വിനു വന്നപ്പോൾ തന്നെ അവൻ പാതി മയക്കത്തിൽ ആയിരുന്നു... വന്നു കേറിയ പാടെ light ഇട്ടു...കുളിക്കാൻ കേറിയപ്പോൾ മിഥുൻ എണീറ്റു ലൈറ്റ് ഓഫ് ചെയ്തിരുന്നു...
ഇപ്പോൾ കുളിച്ചു ഇറങ്ങിയ പാടെ വീണ്ടും ലൈറ്റ് ഓൺ ചെയ്തിരിക്കുന്നു.. മാത്രവുമല്ല തല തൂവർത്താൻ തുടങ്ങിയിട്ട് അര മണിക്കൂർ എങ്കിലും ആയി കാണും...
തലയിൽ പൂഴ്ത്തി വെച്ചിരുന്ന തല ഉയർത്തി മിഥുൻ വിനുവിനെ നോക്കി
മിഥുൻ : എത്ര നേരം വേണം നിനക്ക് തല തോർത്താൻ?
വിനു : നീ ഉറങ്ങീലായിരുന്നോ?
മിഥുൻ : ഉറങ്ങീലെന്നോ? ആ ലൈറ്റ് ഒന്ന് ഓഫ് ചെയ്യടാ...
അവൻ ഒരു ദയനിയ ഭാവത്തിൽ പറഞ്ഞു....
വിനു തോർത്ത് അടുത്തുള്ള കസേരയിലേക്ക് എറിഞ്ഞു... നേരെ ചെന്ന് ലൈറ്റ് ഓഫ് ചെയ്തു...
മിഥുൻ ചിരിച്ചുകൊണ്ട് പുതപ്പ് വലിച്ചു മൂടി... അടുത്തിരുന്നു തലയിണ കൂടി കയ്‌ക്കുള്ളിൽ തിരുകി വെച്ച് ചുരുണ്ടു കൂടി കിടന്നു...
ഉറങ്ങി പോയെങ്കിലും ആ ഉറക്കത്തിനു വല്യ ധൈര്ഖ്യം ഉണ്ടായിരുന്നില്ല....
സൂചി കുത്തുന്ന പോലെ തന്നെ ഉറങ്ങാൻ വിടാതെ അക്രമയ്ക്കുന്ന കൊതുകിനെ തെറി അഭിഷേകം നടത്തികൊണ്ട് മിഥുൻ അങ്ങനെ തന്നെ കിടന്നു...ഓർക്കപ്പുറത്തു ഒരു കുത്ത് കൂടി കിട്ടിയതോടെ അവൻ ചാടി എണീറ്റിരുന്നു