Vinu തല്ക്കാലം ചിന്തകൾ ഒക്കെ മാറ്റി വെച്ചു... തല തോർത്തിയ തീർത്ത് കട്ടിലിലേക്ക് എറിഞ്ഞു മുത്തിന്റെ അടുത്തേക്ക് ചെന്നു
Vinu : കഴിക്കണ്ടേ?
മുത്ത് കയ്യിൽ ഇരുന്നു diary വേഗം അടച്ചു വെച്ചു...
Muth : മ്മ്
ഇപ്പോൾ അവന്റെ മുഖത്തെ പുഞ്ചിരി കണ്ടാൽ നേരത്തെ ഇരുന്നു മോങ്ങിയ ആൾ ആണെന്ന് പറയാത്തെ ഇല്ലായിരുന്നു....
വിനു അവന്റെ കവിളിൽ നുള്ളി...
Vinu : വാ
അവർ രണ്ടാളും താഴേക്ക് ചെന്നു... Dinnig table ലേക്ക് വിനു വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം എടുത്തു വെച്ചു... Kitchen ഇൽ നിന്ന് രണ്ട് plate കൂടെ എടുത്തു കൊണ്ട് വന്നു രണ്ട് പേർക്കും വിളമ്പി...
മുത്ത് ഇതെല്ലാം നോക്കി ഇരിക്കുവായിരുന്നു....
Vinu : കഴിക്ക്
അവന് വിളമ്പി കൊടുത്ത ശേഷം വിനു കഴിക്കാൻ തുടങ്ങി... മുത്ത് plate ലും വിനുവിനെയും മാറി മാറി നോക്കി.. വിനു എന്താന്ന് ഉള്ള രീതിയിൽ തിരിച്ചു അവനെയും...
Vinu : എന്ത് പറ്റി? Chicken ബിരിയാണി ഇഷ്ടല്ലേ?
Muth : മ്മ്
Vinu : പിന്നെന്താ?
അപ്പോഴാണ് vinu വിന്റെ phone ഇൽ call വരുന്നത് അവൻ ശ്രദ്ധിച്ചത്
Vinu : നിന്റെ അമ്മായി ആണ്...
Muth പെട്ടെന്ന് വിനുവിന്റെ കയ്യിൽ ഇരുന്നു ഫോണിലേക്ക് നോക്കി
Vinu : hello അമ്മ
Jaya : എടാ നീ വീട്ടിൽ എത്തിയോ?
Vinu : ആഹ് എത്തീട്ട് ഒരു മണിക്കൂർ ആയി
Jaya : ഓഹ് അവിടെ എത്തീട്ട് വിളിക്കണം എന്ന് പറഞ്ഞതല്ലേ?
Vinu : അത് ഞാൻ മറന്നു
Jaya : മോച്ചുട്ടൻ ഇങ്ങ് പൊന്നോ?
Vinu : അവൻ കുറച്ചു മുൻപ് പുറപ്പെട്ടു
Jaya : അവൻ കഴിച്ചിട്ട് ആണോ ഇറങ്ങിയത്?
Vinu : അല്ല അമ്മേ.. അവിടെ വന്നിട്ട് കഴിച്ചോളാം എന്ന് പറഞ്ഞു
Jaya: നിങ്ങൾ രണ്ടാളും കഴിച്ചോ?
Vinu : ആഹ് കഴിക്കാൻ തുടങ്ങുവായിരുന്നു...