🐰24

275 101 121
                                    

രണ്ട് ദിവസങ്ങൾക്കു ശേഷം....

മീനു ഇപ്പോൾ വിനു വീട്ടിൽ ഉള്ള സമയങ്ങളിൽ മുറിക്ക് പുറത്തേക്ക് ഇറങ്ങി വരാറില്ല....

ഭക്ഷണം കഴിക്കാനും.. മറ്റുള്ളവരുടെ ഒപ്പം വന്നിരിക്കാനും അവൾ മടി കാണിക്കുന്നത് എല്ലാവരും ശ്രദ്ധിക്കുന്നും ഉണ്ട്...

പക്ഷെ ഇതൊന്നും മുത്തിനെയോ വിനുവിനെയോ ബാധിക്കുന്നതെ ഇല്ല.. അവർ അവരുടേതായ ലോകത്താണ്....
.
.
.
രാവിലെ ഓഫീസിൽ പോകുന്നതിന് മുൻപായി പതിവ് പോലെ വിനു മുത്തിന്റെ മുറിയിലേക്ക് ചെന്നു...

രാവിലെ ഓഫീസിൽ പോകുന്നതിന് മുൻപായി പതിവ് പോലെ വിനു മുത്തിന്റെ മുറിയിലേക്ക് ചെന്നു

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.


മുറിയിൽ ആരെയും കാണാനില്ല....

മേശപ്പുറത്തു അവന്റെ മനസാക്ഷി സൂക്ഷിപ്പ്കാരനായ ഡയറി നിവർന്നു കിടക്കുന്നത് വിനുവിന്റെ കണ്ണിൽ പെട്ടു...

അവൻ അതിനടുത്തേക്ക് നടന്നു....

അതിൽ അവൻ ഇനിയും ബാല്യം അല്ല എഴുതി നിറക്കുന്നത് എന്ന് അറിയാവുന്നത് കൊണ്ടാവണം അവൻ ഒരു വരി പോലും വായിക്കാതെ അത്‌ അടച്ചു വെച്ചു....

അപ്പോഴേക്കും ബാത്റൂമിൽ നിന്നും മുത്ത് ഇറങ്ങി വന്നിരുന്നു...

മുത്ത് : കണ്ണേട്ടൻ പോകാറായോ?

വിനു : മ്മ്.. ഇന്ന് എന്താ രാവിലെ ഒരു കുളി...

മുത്ത് : ഞാൻ എന്നും രാവിലെ കുളിക്കാറുണ്ട്.. കണ്ണേട്ടൻ പോയിട്ടാണ് എന്ന് മാത്രം.. ഇന്നല്പം നേരത്തെ ആകാം എന്ന് കരുതി...

വിനു : മ്മ്...

അവൻ തിളക്കമാർന്ന വല്യ കണ്ണുകൾ കൂട്ടി അടച്ചു കൊണ്ട് ഒന്ന് ച്ചിരിച്ചു കാണിച്ചു....

വിനു മെല്ലെ അവന്റെ അടുത്തേക്ക് നടന്നു.. അവന്റെ കവിളിൽ വേദനിപ്പിക്കാതെ നുള്ളിക്കൊണ്ട് അവൻ ചോദിച്ചു...

Has llegado al final de las partes publicadas.

⏰ Última actualización: 15 hours ago ⏰

¡Añade esta historia a tu biblioteca para recibir notificaciones sobre nuevas partes!

നീയേ... 🌸Donde viven las historias. Descúbrelo ahora