വിനു ഉണരുമ്പോൾ മുത്ത് നല്ല ഉറക്കമാണ്... അവൻ എണീറ്റ് മുറിക്ക് പുറത്തേക്ക് പോയി....
ഇന്ന് ജോലിക്ക് പോകാൻ ഉള്ളതാണ്....
മുത്ത് കണ്ണ് തുറക്കുമ്പോൾ അടുത്ത് ആരെയും കണ്ടില്ല.. ഒരു ചെറു പുഞ്ചിരിയോടെ ആണ് അവൻ എണീറ്റത്....
പല്ലൊക്കെ തേച്ചു അവൻ നേരെ അടുക്കളയിലേക്ക് പാഞ്ഞു....
പോകുന്ന വഴി പത്രം വായിച്ചിരിക്കുന്ന ശിവനെ നോക്കി നല്ലോണം ഒന്ന് ചിരിക്കുമ്പോൾ ആണ് ശിവൻ എന്തോ ഓർത്തത് പോലെ മുത്തിനെ
അടുത്ത് വിളിച്ചത്ശിവൻ : ആഹ് മോനെ ഇങ്ങ് വന്നെടാ...
അവൻ ചിരിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് വരുമ്പോൾ ജയ വിനുവിനും മിഥുനും ചായ കൊടുത്തിട്ട് കോണിപ്പടി ഇറങ്ങി വരുന്നുണ്ട്...
മുത്ത് : എന്താ ശിവ മാമ?
ശിവൻ : നിനക്ക് തുടർന്ന് പഠിക്കണം എന്നല്ലേ പറഞ്ഞത്? നീ പഠിച്ചിരുന്ന collage ഇൽ തന്നെ B. A Malayalam ന് management quota seat ഉണ്ട്...ഇന്നലെ തൊട്ട് ക്ലാസ്സ് തുടങ്ങിയിരുന്നു... മോന്റെ certificates ഉം documents ഒക്കെ ആയിട്ട് ഇന്ന് തന്നെ പോകണം...
മുത്ത് : വേണ്ട ശിവ മാമ... എനിക്ക്
അപ്പോഴേകും ജയ അങ്ങോട്ടേക്ക് എത്തിയിരുന്നു
ജയ : ഒന്നുല്ല... മുത്ത് ഇന്ന് തന്നെ പോകുന്നു admission എടുക്കുന്നു... ക്ലാസ്സിൽ പോകാൻ മടി ആണെങ്കിൽ distant ആയിട്ട് പഠിക്കാനുള്ളത് എന്താന്ന് വെച്ചാൽ ചെയ്യാം...
മുത്ത് : എനിക്ക് distant ആയിട്ട് പഠിച്ചാൽ മതി...
ശിവൻ : അങ്ങനെ എങ്കിൽ അങ്ങനെ... എന്തായാലും പഠിത്തം നിർത്തണ്ട
ജയ : അതെ..
ശിവൻ : ഞാൻ വരണോ മോനെ? വിനുവിനോട് പറഞ്ഞേക്കാം .. അവന്റെ കൂടെ പൊക്കൊളുലെ?
മുത്ത് : മ്മ്
അവൻ ഒരു ചെറു ചിരിയോടെ സമ്മതം അറിയിച്ചു...
.
.
.എല്ലാവരും breakfast കഴിക്കുന്ന തിരക്കിൽ ആണ്... എന്നും മീനു ആണ് വിനുവിന്റെ അടുത്തു ഇരിക്കാറു.. ഇന്നല്പം മത്സരബുദ്ധികൂടിയത് കൊണ്ടാവണം മുത്ത് വിനുവിന് അടുത്തുള്ള കസേര സ്വന്തമാക്കി