🐰23

652 138 130
                                    

എന്നും തിരിച്ചെത്തുന്ന സമയത്ത് തന്നെ വിനുവും മിഥുനും ഓഫീസിൽ നിന്ന് തിരിച്ചെത്തി....

ഹാളിലേക്ക് കയറുമ്പോൾ ഒരു മരണ വീട്ടിലേക്ക് വന്ന പ്രതീതി ആയിരുന്നു...

രാതികയും ജയയും മീനുവും താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നു...

ജയയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്...

അശോകനും ശിവനും എന്തോ കാര്യമായ ചർച്ച കഴിഞ്ഞിട്ടുള്ളത് പോലെ സോഫയിൽ ഇരുപ്പാണ്...

മിഥുൻ : ഇതെന്ത് പറ്റി? Serial ban ചെയ്ത? ആകെ ഒരു മൂകത

അവൻ അവരെ കളിയാക്കിക്കൊണ്ട് ഹെൽമെറ്റ്‌ ടീപ്പോയിലേക്ക് വെച്ചു...

ജയ : മോനെ മുത്തിനെ നമുക്ക് വേറെ ഏതെങ്കിലും doctor നീ കാണിച്ചാലോ? ഒരു മാറ്റവും ഇല്ലല്ലോ കുഞ്ഞിന്...

വിനു : എന്ത് പറ്റി അമ്മേ? അവൻ പിന്നെയും?

ജയ : മ്മ്... ആ അസ്ഥിതറയിൽ ചെന്നിരുന്നു എന്നെ കൂടെ കൊണ്ട് പോ അമ്മേ എന്ന് പറഞ്ഞു കരയുന്ന ത് കണ്ടപ്പോൾ എന്റെ ചങ്ക് പിടഞ്ഞു പോയി....

മീനു : ഇന്ന് കൊഞ്ചം violent ആയിരുന്നു

വിനു വേഗം മുത്തിന്റെ മുറിയിലേക്ക് ഓടി...

മൂടി പുതച്ചു കിടന്നുറങ്ങുകയാണ് അവൻ... ഉണരുമ്പോൾ അവൻ ഒക്കെ ആയേക്കും എന്ന് വിനുവിന് അറിയാം....

അതുകൊണ്ട് മുത്തിനെ ഉണർത്താതെ കട്ടിലിന്റെ ഒരു വശത്തായി ഇരുന്നു.... അവന്റെ മുടിയിഴകൾ തലോടാൻ തുടങ്ങി...

കണ്ണുകൾ ഒക്കെ കരഞ്ഞു വീർത്തിരിക്കുന്നു...

അവന്റെ സാമിഭ്യം അറിഞ്ഞത് കൊണ്ടാവണം മുത്ത് പെട്ടെന്ന് കണ്ണ് തുറന്നു.... എണീറ്റ് വിനുവിന്റെ മടിയിലേക്ക് വലിഞ്ഞു കയറി... രണ്ട് കയ്യും കഴുത്തിൽ ചുറ്റി പിടിച്ചു.... വിനുവിനെ ഒന്ന് ഉമ്മ വെച്ചു കൊണ്ട് അവൻ ആ തോളിലേക്ക് ചാരി... വിനു അവനെ ചേർത്ത് പിടിച്ചിട്ടുണ്ട്....

Vinu : മുത്ത് ഇപ്പോ കുഞ്ഞാണോ?

അവൻ അത് ചോദിച്ചു കൊണ്ട് അവന്റെ കുഞ്ഞു ചുണ്ടുകളിലേക്ക് ഉമ്മ വെച്ചു...തുടുത്ത കവിളിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണീര് വിനു തുടച്ചു കൊടുത്തു

നീയേ... 🌸Where stories live. Discover now