I'm in love... 10

440 37 32
                                        

ഇന്നലെ നടന്ന പരിപാടി ഒക്കെ കഴിഞ്ഞ് വൈകിയാണ് കിടന്നത് അതുകൊണ്ട് തന്നെ നല്ല ഉറക്ക ക്ഷീണം ഉണ്ട് പക്ഷെ അതിനെ വക വെക്കാതെ ഇപ്പോൾ joggingന് ഇറങ്ങിയേക്കുവാണ് ആദിൽ കൂടെ എന്തൊക്കെയോ പറഞ്ഞ് കൊണ്ടു അർവിനും.പണ്ട് മുതലേ അങ്ങനെയാ അക്കു പറയുന്നത് മാത്രം ഇങ്ങനെ മടുപ്പ് കൂടാതെ കേട്ടോണ്ട് ഇരിക്കും.

അർവിന് പറയാനും ചോദിക്കാനും ഒരായിരം കാര്യങ്ങൾ ഉണ്ടാവും എല്ലാത്തിനും ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം ഒതുക്കും അതിന് അവന് ചെറു പരിഭവം ഇല്ലാതില്ല.

പൊതുവെ joggingന് ഇറങ്ങി തിരിക്കാറില്ല അക്കു പിന്നെ ഇന്ന് അറിയാതെ നേരത്തെ എഴുനേറ്റു അപ്പൊ സമയം കളയാൻ വേണ്ടി കൂടെ പോന്നതാ.

"ഇന്നലത്തെ പപ്പേടേം മമ്മിടെയും couple dance എന്ത് ഭംഗി ആയിരുന്നു കാണാൻ അല്ലേടാ അച്ചു "ബെഞ്ചിന്റെ മറ്റേ അറ്റാതായി ഇരിക്കുന്നവനോട്.

"Ah അതെ"

രണ്ട് പേരും കുറച്ച് നേരം വിശ്രമിക്കാൻ ശാന്തമായി ഒഴുകുന്ന നദി തിരത്തിലെ മരതടി കൊണ്ടു നിർമിച്ച ബെഞ്ചിന്റെ രണ്ടാറ്റത്തായി ഇരിക്കുന്നു അതിന്റെ അടുത്തായി ഒരു തണൽ മരവും ഉണ്ട്. അടുത്തെങ്ങും അതികം ആളുകൾ ഇല്ല ഓഫീസിലും ഹോസ്പിറ്റലിലും പോവാൻ ഇനിയുമുണ്ട് സമയം...

"കല്യണം കഴിച്ചു ജീവിക്കുമ്പോൾ ഇവരെ പോലെ ജീവിക്കണം സന്തോഷത്തോടെ, സമാധാനത്തോടെ ഇടക്കെ കുഞ്ഞു കുഞ്ഞു വഴക്കും കൂടി ഹോ "

"മ്മ് "അവനതിന് മൂളിയതെ ഒള്ളു .

"പിന്നെ മമ്മി പറഞ്ഞില്ലേ.. പപ്പാ.. 😂 കുറ്റികാട്ടിൽ വെച്ച പ്രൊപ്പോസ് ചെയ്തെന്നു HAHAHA.. അതുപോലെ അന്ന് തന്നെ പപ്പേനെ പട്ടി ഓടിച്ചതും.. HAHAHA"അവനതും പറഞ്ഞ് പിന്നെ അട്ടഹാസമായി അവിടെ.

കേട്ടിരുന്നവന്റെ മുഖം മൊത്തത്തിൽ ഒന്ന് ചുളിഞ്ഞു "അയ്യേ ഈ ചേട്ടായി എന്ന ഐവനെ പോലെ പെരുമാറുന്നെ ആ flow കളഞ്ഞില്ലേ "

"Hihihi "വാ പൊത്തിപിടിച്ച് ചിരി അടക്കാൻ പാടുപെടുവാണ് അർവിൻ പക്ഷെ ഐവാൻ എന്ന പേര് കേട്ടപ്പോൾ അത് കുറഞ്ഞു.

"Haa ഐവാൻ.. നിന്റെ കൂടെ കോളേജിൽ തല്ലുണ്ടാക്കി നടന്നതല്ലേ ഇന്നലെയാ നേരിട്ട് കാണുന്നെ"

I'M IN LOVEStories to obsess over. Discover now