I'm in love... 19

385 26 50
                                        

"യദുവേ ഒന്ന് തുറന്നേ.. നീ ഉറങ്ങിയോ..ഇന്നലെ അവിടെ വന്നപ്പോ എന്തോ മറന്നു വെച്ചോന്ന് ഒരു doubt"ജുവാൻ calling bell അടിച്ചു.

അര മണിക്കൂറായി പാതിരാത്രി യാദവിന്റെ റൂമിന്റെ മുന്നിൽ ഓരോന്ന് പറഞ്ഞു നിക്കാൻ തുടങ്ങിയിട്ട്. ഉദ്ദേശം വേറൊന്നുമല്ല വെറുതെ ഒന്നുപോയി ചൊറിയുക.പക്ഷെ ചത്താലും ഞാൻ വരത്തില്ലടാ എന്ന പോലെ യാഥവും.
വഴിയിലൂടെ പോകുന്നവരെ ഒക്കെ നോക്കി ഇളിച്ചും ഭിത്തിയിൽ ഒട്ടി പിടിച്ചിരുന്നു സമയം ചിലവഴിക്കുന്നു.

ഇനി ഇവൻ വന്നില്ലേ ഇതുവരെ.. ഞാൻ കണ്ടതാണല്ലോ വൈകുന്നേരം കേറി പോകുന്നത്. Juvan അങ്ങനെ ആലോചിച്ചു നിക്കുമ്പോൾ ഒന്നുടെ അവൻ calling bell അടിച്ചു🔔.

പെട്ടന്ന് ആ വാതിൽ ഒരു ഒറ്റ തുറക്കൽ ആയിരുന്നു."എന്റെ മുഖം കണ്ടില്ലെങ്കിൽ  നിനക്ക് എന്താ ഉറക്കം വരില്ലേടാ"😤എന്ന് അൽപ്പം ശബ്‌ദം ഉയർത്തി യദു ദേഷ്യത്തോടെ ചോദിച്ചു.

യാഥവിന്റെ ശരീരത്തിൽ വെള്ളത്തുള്ളികൾ തിളങ്ങി, കുളിച്ചെറങ്ങിയതിന്റെ ലക്ഷണം എന്നാ പോലെ മുടി അലങ്കോലവും നനഞ്ഞതുമായിരുന്നു. അരയിൽ അഴഞ്ഞു കിടക്കുന്ന towel അവന്റെ Athletic physique എടുത്തുകാണിച്ചു. ജുവനെ നോക്കുമ്പോൾ അവന്റെ മൂർച്ചയുള്ള കണ്ണുകൾ ചുരുങ്ങി, അസ്വസ്ഥത പ്രേകടിപ്പിച്ചു.

ആ നിൽപ്പ് കണ്ട് ജുവാൻ ഉമിനീരിറക്കി പോയി. ഒരു നിമിഷത്തേക്ക് ഇന്ദു ആയോന്ന് ഒരു ഇത് ഇല്ലാതില്ല.

ഇവന്റെ കിളിയെല്ലാം പോയോ.
"ചോദിച്ചത് കേട്ടില്ലേ? എന്നെ കാണാതെ ഉറക്കം വരില്ലേന്ന്"അവൻ കുറച്ചു കേറി ഒരു കൈ എളിയത്ത് വെച്ച് നിന്നു.

"അഹ്.. ഏഹ്?.. പിന്നെ നിന്റെ മാങ്ങാണ്ടി പോലത്തെ മുഖം കണ്ടിട്ട് എനിക്കെന്ത് കിട്ടാനാന്ന് അറിഞ്ഞില്ല"ഇത്രേം നേരം ഒരു നാണവുമില്ലാതെ താൻ വായിനോക്കി നിന്നവന്റെ നേരെ ജോ.

"മാങ്ങാണ്ടി നിന്റെ.. Cool down yadhu cool down"അവനൊരു ദീർഘശ്വാസം എടുത്തു.

"കൂളോ? എനിക്ക് അപ്പോഴേ സംശയം ഉണ്ടായിരുന്നു നീ കഞ്ചാവായിരുന്നു എന്ന്.. അഹ്.. എന്റെ അമ്മ പറഞ്ഞണ്ട് വേണ്ടാത്തെ കൂട്ടുകെട്ടിൽ ഒന്നും ചെന്ന് പെടരുതെന്ന്..ഇനി നീയുമായി ഒരു ബന്ധവുമില്ല എനിക്ക് ഹും"അവൻ തിരിച്ചു റൂമിലേക്ക് പോകാൻ തുടങ്ങി."ഇത് ഞാൻ പോലീസിനോട് പറയും hehe"

I'M IN LOVEWhere stories live. Discover now