I'm in love... 17

378 35 37
                                        

A WEEK LATER..

"ആഷറെ" ഐവാൻ സിനിമയിൽ മുഴുകി ഇരിക്കുന്നവനെ വിളിച്ചു.

"..."

"ആഷർ"

"..."

"ആഷറെ" ഐവാൻ വീണ്ടും വീണ്ടും അവന്റെ ദേഹത്ത് തട്ടികൊണ്ട് വിളിച്ചു.
ആഷർ അവനെ അരിശത്തോടെ നോക്കി
" ഒന്ന് മിണ്ടാതെ ഇരിക്ക് നീ കുറെ നേരമായി ചുമ്മാ ശല്യപെടുത്തുന്നു.. മനുഷ്യനെ സിനിമ കാണാനും സമ്മയിക്കുല."

അതും പറഞ്ഞ് അവൻ സോഫയിൽ നിന്നും ഐവന്റെ laptop ഉം എടുത്തുകൊണ്ട് മാറി പോയി hallഇൽ വന്നിരുന്നു. ഐവനും ഓരോന്ന് പറഞ്ഞ് കൊണ്ട് ആഷറിന്റെ പുറകെ പോന്നു.

"കൊള്ളാടാ കൊള്ളാം ഞാൻ നിനക്ക് ശല്യം ആയി മാറിലെ എന്റെ ജുവാൻ ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും പറയില്ല" ഐവാൻ കരയുന്നത് പോലെ act ചെയ്തു അവന്റെ അടുത്ത് തന്നെ വന്നു ഇരിന്നു😝

ഓ തുടങ്ങി കള്ള കരച്ചില്. അവൻ movie pause ചെയ്തു. "എന്താന്ന് വെച്ച പറ നീ.. ഒരാഴ്ചയായി കിളി പോയി നടക്കണ്"

"അതെ-"ഐവാൻ പറഞ്ഞ് തുടങ്ങി യപ്പോൾ Irene എവിടന്നോ കേറി വന്ന് ആഷറിന്റെ തലക്ക് ഒരൊറ്റ അടി..

"നിനക്ക് പണിക്ക് ഒന്നും പോവണ്ടെടാ ചെർക്ക"വന്നത് പോലെ തന്നെ തിരിച്ചു പോയി..

ആഷറിന്റെ കൈന്ന് പറന്ന് പോയ പോപ്‌കോൺ നോക്കിനിക്കുന്ന ഐവാൻ 🍿....

"ഇപ്പൊ എന്താ ഇണ്ടായേ" എന്ന് ഐവാൻ

" എന്റെ പോപ്‌കോൺ... my പോപ്‌കോൺ.... " നെഞ്ചത് കൈവെച്ച് വിങ്ങി പൊട്ടുന്ന ആഷർ..

5 മിനിറ്റ് ഫുൾ silence!

"നീ എന്തായിരുന്നു പറഞ്ഞു വന്നത് "

"Oo പോയി mood പോയി"ഐവാൻ ഒന്ന് എഴുനേറ്റ് പിന്നെയും അവിടെ തന്നെ ഇരിന്നു.

"അതായത് രമണ നീ എന്റെ വകയിലെ രണ്ടു friendസിനെ A യും B യും ആയിട്ട് സങ്കൽപ്പിക്കുക"ഐവാൻ serious ആയി പറഞ്ഞോണ്ട് ഇരിക്കുമ്പോൾ "ഞാൻ Z ഉം O യും ആയി സങ്കല്പിച്ചാൽ എന്താ പ്രശ്നം?"എന്ന് പിരികം ഉയർത്തി ആഷർ.

ഇവനോടൊക്കെ പറയാൻ വന്ന എന്നെ വേണം തല്ലാൻ. "നീ നിനക്ക് ഇഷ്ട്ടമുള്ള പോലെ സങ്കൽപ്പിച്ചോ"with ഇളി ഐവാൻ തുടർന്നു.

I'M IN LOVEWhere stories live. Discover now