1💫

1.1K 86 95
                                    

ആളുകൾ തിങ്ങി നിറഞ്ഞ ആ വീടിനു മുൻപിൽ അവൾ വന്നിറങ്ങി. ചുറ്റും ഒന്ന് കണ്ണോടിച്ചു. ഒരു മരണ വീടിന്റെതായ എല്ലാ ലക്ഷണങ്ങളും അവൾക്കു കാണാനായി. എന്തിനൊക്കെയോ വേണ്ടി ഓടി നടക്കുന്ന കുറച്ചു പേർ. വട്ടം കൂടി ഇരുന്നു ഒച്ച താഴ്ത്തി സംസാരിക്കുന്നവർ. വര്ഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയതിയിന്റെ വിശേഷം പറയുന്ന മറ്റുചിലർ. മരിച്ചയാളുടെ ഓർമ്മകൾ വേദനിപ്പിക്കുന്നവരുടെ കരച്ചിലുകൾ.

ഒന്ന് നെടുവീർപ്പിട്ട് അവൾ അച്ഛനും അമ്മക്കും ഒപ്പം ആ തറവാടിന് ഉള്ളിലേക്കു കയറി. വെള്ള പുതപ്പിച്ചു പ്രായം ആയ ഒരാളെ നടുവിൽ കിടത്തിയിരിക്കുന്നു. കുറച്ചു പ്രായമായ സ്ത്രീകൾ ഇരുന്നു രാമായണം വായിക്കുന്നു. കത്തിച്ചു വെച്ചിരിക്കുന്ന വിളക്കിന്റെയും സാമ്പാറാണിയുടെയും ഗന്ധം അവളുടെ നാസികയിലേക്ക് തുളച്ചു കയറി. കുറച്ചു നേരം അവളാ ശവശരീരത്തിലേക്ക് നോക്കി നിന്നു. പണ്ട് എപ്പോഴോ കുറുമ്പ് കാണിച്ച അവളെ വഴക്ക് പറഞ്ഞ ഒരു വല്യ അപ്പുപ്പനെ മാത്രമേ അവൾക്കു ഓർമ ഉള്ളു. അതിനാൽ തന്നെ പറയുവാൻ മാത്രമുള്ള സങ്കടം അവൾക്കില്ലായിരുന്നു.

അവൾ അവിടെ നിന്നു കരച്ചിൽ കേൾക്കുന്ന മുറിയിലേക്ക് നടന്നു. കരഞ്ഞു തളർന്ന കുറച്ചുപേരെ അവൾ കണ്ടു. അതിൽ കരഞ്ഞുകൊണ്ട് ഇരിക്കുന്ന രണ്ട് പെൺകുട്ടികളെ മാത്രം അവൾക്കു ഓർമയിൽ നിന്നു ഓർത്തെടുക്കാനായി. അവരെയൊന്നും ആശ്വസിപ്പിക്കാൻ ആവില്ലായെന്നു അറിയാവുന്നത്കൊണ്ട് അവൾ അവിടെ നിന്നു നടന്നു നീങ്ങി.

അമ്മ ആരോടോ സംസാരിച്ചു നിൽക്കുന്നത് കണ്ട് അവൾ അങ്ങോട്ടേക്കായി നടന്നു.നന്ദിനി അവരോടൊക്കെ വിശേഷങ്ങൾ തിരക്കി ചിരിച്ചു സംസാരിക്കുന്നത് കണ്ട് അവൾ അത്ഭുതപെട്ടു.

' മരിച്ചത് അമ്മയുടെ വല്യച്ഛൻ അല്ലെ? '

കൂടെ നിന്നു സംസാരിക്കുന്ന അമ്മമാരും അമ്മാവന്മാരും ഒക്കെ മരിച്ചു കിടക്കുന്ന ആ മനുഷ്യന്റെ ബന്ധുക്കൾ തന്നെ. എന്നാലും അവര് എല്ലാവരും വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ്. ഉള്ളിൽ തോന്നിയ പുച്ഛം പുറത്ത് കാണിക്കാതെ അവൾ അവിടെ നിന്നു തറവാടിന്റെ പുറകിൽ ഉള്ള പറമ്പിലേക്കു നടന്നു. അവിടെ കൂടിയിരിക്കുന്ന ആരെയും അവൾക്കു വലിയ പരിചയമില്ല അതുകൊണ്ട് തന്നെ ആരോടും മിണ്ടാൻ അവൾക്കു താല്പര്യവുമില്ല. നടന്നു അവൾ ഒരറ്റത്തായി വന്നു നിന്നു. താഴെ കുത്തി ഒലിക്കുന്ന ഒരു വലിയ പുഴ കാണാം. കണ്ണ് എടുക്കാതെ അവൾ അങ്ങോട്ട്‌ നോക്കി നിന്നു.

ശ്രീശിവംWhere stories live. Discover now