11 💫

459 81 95
                                    

വെറുതെ കഴിഞ്ഞ പാർട്ട്‌ വേണേൽ ഒന്ന് നോക്കിട്ട് പോര് 🚶

°°°°°

“ ആദിയേച്ചി എഴുന്നേറ്റില്ലെ? ആദിയേച്ചി.... ”

ഒരു നിമിഷം വേണ്ടി വന്നു ചുറ്റുമുള്ളത് ഒന്ന് മനസിലാക്കാൻ. തന്റെ മുറിയിലാണ്. ഹെഡ് റെസ്റ്റിൽ ചാരി ഇരുന്നു എപ്പഴോ ഉറങ്ങി പോയിരുന്നു.

ആദി മെല്ലെ കട്ടിലിൽ നിന്നു എഴുന്നേറ്റു. രാത്രി മുഴുവൻ ഇരുന്നതിന്റെതായ വേദന തോന്നി. വാതിലിൽ മുട്ടുന്ന മുത്തിനോട്  പൊക്കോളാൻ പറഞ്ഞു അവൾ വീണ്ടും കട്ടിലിലേക്കു തന്നെ ഇരുന്നു. ഇന്നലെ നടന്നത് എല്ലാം മനസിലേക്ക് ഓടി എത്തി. ആരോടെങ്കിലും അവൻ പറഞ്ഞു കാണുമോ എന്നതിനേക്കാൾ തന്നോട് ഇനി അവൻ മിണ്ടില്ലേ എന്നതായിരുന്നു അവളെ വലച്ച ചിന്ത.

താഴെ നിന്നു കിങ്ങിണിയുടെ  ശബ്ദം കേൾക്കേ ചിന്തകളിൽ നിന്നു ഉണർന്നു വേഗം ഫ്രഷ് ആവാനായി ബാത്‌റൂമിലേക്ക് കയറി. തിരികെ ഇറങ്ങി മുറിക്കു വെളിയിലേക്ക് ഇറങ്ങാൻ പോകുമ്പോഴാണ് മേശമേൽ എന്തോ ഇരിക്കുന്നത് കണ്ടത്. അടുത്ത് ചെന്നു അതിലേക്ക് നോക്കും തോറും ദേഷ്യം ഇരച്ചു കയറുന്നത് അവൾ അറിഞ്ഞു. മേശ പുറത്തു ഇരുന്ന പുതിയ സിഗേരറ്റ് പാക്കറ്റ് പാന്റിന്റെ പോക്കറ്റിൽ വെച്ചു അവൾ വേഗം താഴേക്കു ഇറങ്ങി. മുൻവാതിൽ കടന്നു പോവാൻ തുടങ്ങിയപ്പോഴാണ് മുത്ത് അവളെ കാണുന്നത്.

“ ഇത് എവിടെ പോവാ? ”

“ അപ്പുറത്തേക്ക് ”

“ എങ്കിൽ ഞാനും വരാം.”

“ വേണ്ട, നിനക്ക് കോളേജിൽ പോവാൻ ഉള്ളതല്ലേ? പോകാൻ നോക്ക്. ” ദേഷ്യത്തിൽ അതും പറഞ്ഞു ആദി വെളിയിലേക്ക് പോയി.

“ ആദി രാവിലെ തന്നെ എങ്ങോട്ടാ ഈ ഓടുന്നെ? ” മുത്തിന്റെ അടുത്തേക്ക് വന്നു ഗായത്രി ചോദിച്ചു.

“ അപ്പുറത്തേക്ക് എന്നാ പറഞ്ഞെ. ഞാനും വരാമെന്നു പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു. ” ചുണ്ടൊക്കെ കൂട്ടി പിടിച്ചാണ് പറച്ചിൽ.

“ അവള് എന്തെങ്കിലും ആലോചിച്ചു പറഞ്ഞതായിരിക്കും. നീ പോയി റെഡിയാവാൻ നോക്ക് കൊച്ചേ. ”

You've reached the end of published parts.

⏰ Last updated: Oct 18 ⏰

Add this story to your Library to get notified about new parts!

ശ്രീശിവംWhere stories live. Discover now