" അയ്യേ ആ കുർത്തി വേണ്ട. "
" എന്റെ മുത്തേ കല്യാണത്തിന് ഒന്നുമല്ലലോ ഒരു കേക്ക് മുറിക്കുന്ന പരിപാടിക്ക് അല്ലെ? ഇതൊക്കെ മതി. "
" ഒരു പരിപാടിക്ക് പങ്കെടുക്കുമ്പോൾ നല്ല ഡ്രസ്സ് തന്നെ ഇടണം. "
" ഈ കുർത്തിക്ക് എന്താ കുഴപ്പം? ഞാൻ ഇത് അധികം ഇട്ടിട്ട് ഇല്ലാ."
" പിന്നെ ഇതിനു നല്ല പഴക്കം ഉണ്ട്. "
" ഓ ഒന്ന് നിർത്താവോ രണ്ടും. മനുഷ്യനെ വട്ടുപിടിപ്പിക്കാനായിട്ട്." കട്ടിലിൽ ഇരുന്നു രണ്ടുപേരുടെയും തർക്കം കേട്ടു കിങ്ങിണി അവിടുന്നു എണിറ്റു അവരുടെ അടുത്തേക്കു വന്നു. ഇന്ന് വൈകിട്ട് ഗൗരിയുടെയും രാഹുലിന്റെയും വെഡിങ് ആനിവേഴ്സറി പ്രമാണിചുള്ള ചെറിയ പരിപാടിക്ക് എന്ത് ഇടണം എന്നും പറഞ്ഞു ആദിയും മുത്തും തമ്മിൽ രാവിലേ തൊട്ട് തുടങ്ങിയതാണ്.
" ഈ പെണ്ണ് പറഞ്ഞിട്ട് കേട്ടില്ലേൽ ഇവള് സമ്മതിക്കൂല. നീ വാ എന്റെ കൈയിലു നിനക്ക് ചേരുന്നത് എന്തേലും കാണും. " കിങ്ങിണി ആദിയെ കൂട്ടി അവളുടെ മുറിയിലേക്ക് പോയി.
അവിടെ ഇരുന്നു അലമാരിയിൽ തപ്പികൊണ്ട് ഇരിക്കുകയാണ്.
" എടി ചേച്ചി, നമ്മൾ അന്ന് എടുത്തില്ലേ ഒരു മിഡിയും വെള്ള നിറത്തിലേ ഒരു ടോപ്പും. ഞാൻ അത് ഇതുവരെ ഇട്ടില്ലെന്ന തോന്നുന്നേ." മുത്ത് അതും പറഞ്ഞു നേരെ അവളുടെ മുറിയിലേക്ക് ഓടി അത് എടുത്തുകൊണ്ടു വന്നു.
" ഇത് നോക്കിയേ " കരിനീല നിറത്തിൽ മുട്ടിനു തൊട്ട് താഴെ വരെ എത്തുന്ന പാവാടയും വെള്ള നിറത്തിലെ മുത്തുകളും ലേസും കൊണ്ട് അലങ്കരിച്ച ഒരു ടോപ്പും ആയിരുന്നു അത്. ആദി അത് ഇട്ടു കണ്ടപ്പോഴേ മുത്ത് അത് മതിയെന്നു ഉറപ്പിച്ചു.
" ടോപ് കുറച്ചു വലുതാണ് അല്ലെ? " കിങ്ങിണി അവളുടെ അടുത്ത് വന്നു ടോപ് എന്തോരം കുറക്കണം എന്ന് നോക്കി.
" വല്ലതും കഴിക്കണം. എന്നാലേ വണ്ണം വെക്കു. " ആദി ഒന്ന് കൂർപ്പിച്ചു നോക്കിയതും മുത്ത് വാ അടച്ചു.
" എങ്കിൽ വാ ഇപ്പോൾ തന്നെ മിനിചേച്ചിടെ അടുത്ത് പോവാം ടോപ് അടിപ്പിക്കാൻ."
YOU ARE READING
ശ്രീശിവം
Fanfictionസ്നേഹിക്കാനോ സ്നേഹിക്കപെടാനോ കേൾക്കാനോ കെട്ടിരിക്കാനോ ആരും ഇല്ലായിരുന്ന അവളിലേക്കു ഒരു സംരക്ഷണവലയം പോൽ അവൻ വന്നു ചേർന്നു 💫 Main ship - Jikook #1 - malayalambtsff #1 - jikookmalayalam