10 💫

739 103 160
                                    

കഥ മറന്നു പോയോ എല്ലാരും 👀 കഴിഞ്ഞ പാർട്ട്‌ ഒന്ന് ഓടിച്ചു വായിച്ചിട്ട് വായോ എങ്കിൽ.

പിന്നെ നല്ല പോലെ ഇത്തിരി comment ഇട്ടു എനിക്ക് കുറച്ചു മോട്ടിവേഷൻ തരണമെന്ന് അപേക്ഷിക്കുന്നു ❤️

എഴുതാൻ ഇരിക്കുമ്പോൾ പറ്റണില്ല അതോണ്ടാ.

***

എല്ലാവരും കേക്ക് മുറിക്കാനായി കൂടിയപ്പോഴാണ് ആദി ആ കൂടെ ഇല്ലെന്നു അവൻ കണ്ടത്.

" ഇത് എവിടെ പോയി? "

അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. എവിടെയും കാണുന്നില്ല. കേക്കിലോട്ട് തന്നെ കണ്ണും നട്ടിരിക്കുന്ന മുത്തിന്റെ അടുത്തേക്കു അവൻ ചെന്നു.

" മുത്തേ അവള് എവിടെ? "

" ആര്? ശോ.. ഇവരൊന്നു മുറിച്ചിട്ട് മാറിയാരുന്നേൽ ഞാൻ എനിക്കുള്ള പീസ് ആയിട്ട് പോയേനെ. "

" ഓ അവളുടെ ഒരു തീറ്റ. " അവൻ അവളുടെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു.

" എന്താ ദേവേട്ടാ? " തലയും തിരുമ്മി അവനെ നോക്കി.

" ശ്രീ എന്ത്യേ? "

" ഏതു ശ്രീ? " അവൾ കണ്ണ് മിഴിച്ചു.

" നിന്റെ അമ്മായിയമ്മ. അങ്ങോട്ട് തന്നെ നോക്കി ഇരുന്നോ." അവൻ അവളുടെ തല കേക്കിലേക്കു നോക്കാൻ പാകത്തിന് തിരിച്ചു വെച്ചു.

അപ്പോഴേക്കും ദാമ്പതിമാർ കേക്ക് മുറിച്ചിരുന്നു. രാഹുലും ഗൗരിയും പരസ്പരം കൊടുത്തു കഴിഞ്ഞതേ മുത്ത്‌ ഒരു വലിയ പീസ് മുറിച്ചെടുത്തോണ്ട് പോയി.

ദേവ അവളെ തിരഞ്ഞു ആ വീട് മുഴുവൻ നോക്കാൻ തുടങ്ങി. ആളും തിരക്കും കാരണം എന്തെങ്കിലും മുറിയിൽ അവൾ കാണുമെന്നു കരുതി എല്ലാ മുറികളിലും കയറി നോക്കി. പക്ഷെ എങ്ങും അവളെ കാണാതെ ആയതോടെ അവന്റെ നെഞ്ച് പിടയാൻ തുടങ്ങി. അവൻ വേഗം താഴേക്കു വന്നു കിങ്ങിണിയെ നോക്കി. വീടിന്റെ പുറകിലായി അധികം ആൾക്കാരൊന്നും ഇല്ലാത്തിടത് മഹിയുടെ കൈയിൽ തൂങ്ങി എന്തൊക്കെയോ പറഞ്ഞുകൊണ്ട് നിൽക്കുന്നത് കണ്ടു അവൻ അവർക്ക് അടുത്തേക്കു പോയി.

" കിങ്ങിണി "

അപ്പോഴാണ് അവർ രണ്ടും ദേവനെ കണ്ടത്.

ശ്രീശിവംWhere stories live. Discover now