സ്നേഹിക്കാനോ സ്നേഹിക്കപെടാനോ കേൾക്കാനോ കെട്ടിരിക്കാനോ ആരും ഇല്ലായിരുന്ന അവളിലേക്കു ഒരു സംരക്ഷണവലയം പോൽ അവൻ വന്നു ചേർന്നു 💫
Main ship - Jikook
#1 - malayalambtsff
#1 - jikookmalayalam
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോഴും അവന്റെ മനസ്സിൽ അവളുമായി നടന്ന സംഭാഷണം ആയിരുന്നു.
" എന്തോ കള്ളത്തരം ഉണ്ട്. ഇനി അവളുടെ കൈയിൽ വല്ല കള്ള് കുപ്പിയും കാണുവോ? "
" എങ്ങനെയാ ഒന്ന് അറിയുന്നേ? അവളുടെ മുറിയിൽ കേറി ഒന്ന് തപ്പി നോക്കിയാലോ? "
" ഏയ് അതൊക്കെ മോശം അല്ലെ? "
" അല്ല, ഒരു നല്ല കാര്യത്തിന് വേണേൽ അങ്ങനെ ഒക്കെ ചെയ്യാം. "
അങ്ങനെ അവന്റെ മനസിനോട് തന്നെ വാദിച്ചു അവളുടെ മുറിയിൽ കേറി ഒന്ന് നോക്കാമെന്നു തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ തന്നെ ദേവൻ തറവാട്ടിലോട്ടു നടന്നു. എങ്ങനെ തപ്പി തുടങ്ങണം എന്നൊക്കെ ആലോചിച്ചു തറവാടിന്റെ മുന്നിൽ എത്തിയപ്പോൾ അവിടെ ഒരാള് മുറ്റത്തു പമ്മി നിൽക്കുന്നു. ആൾ ആരാണെന്നു മനസിലായതും അവൻ അയാളുടെ പുറകിൽ ചെന്നു കൈയിട്ടു തല ലോക്ക് ചെയ്തു പിടിച്ചു.
" അയ്യോ "
" എന്താ മോനെ മനുകുട്ടാ ഇവിടെ നിന്നു ഒരു കഥകളി. "
" കൈ വിട് മനുഷ്യ. ഞാൻ ഇപ്പോൾ വടി ആവും. " ദേവൻ പയ്യെ കൈ അയച്ചു. ജീവൻ തിരിച്ചു കിട്ടിയപോലെ പോലെ മനു തൊണ്ടയിൽ തടവി.
" എന്തു പിടുത്തമാ പിടിച്ചേ ദേവേട്ടാ." അതിന് ഉത്തരം പറയാതെ ദേവൻ അവനെ ഒന്ന് ഇരുത്തി നോക്കി. അത് കണ്ടതെ മനു നിഷ്കളങ്കമായി അവനെ നോക്കി ചിരിച്ചു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
" ഞാൻ വെറുതെ ഇതുവഴി പോയപ്പോ.. "
" വേണ്ട ഉരുളല്ലേ നീ. " അതിന് മനു നന്നായി ഇളിച്ചു കാണിച്ചെങ്കിലും അത് വക വെക്കാതെ ദേവൻ ഉമ്മറത്തോട്ട് കയറി ഇരുന്നു.