4 💫

505 87 154
                                    

അന്നത്തെ സംഭവത്തിനു ശേഷം അവന്റെ മുൻപിലേക്കു പോലും അവൾ പോയിട്ടില്ല. ഇനി എങ്ങാനും അവനെ കണ്ടാൽ നോക്കി പേടിപ്പിക്കാനും അവൾ മറന്നില്ല. എപ്പോഴും കിങ്ങിണിയുടെ കൂടെ തന്നെ കാണും അവൾ. ഒരുപാട് സംസാരിക്കില്ലെങ്കിലും മുത്ത് പറയുന്ന പൊട്ടത്തരം എല്ലാം കെട്ടിരിക്കാൻ ഒരാളെ കിട്ടിയതിൽ മുത്തും സന്തോഷവതിയാണ്.

" ആദി ചേച്ചി, നമുക്ക് ഇന്ന് പുഴയിൽ കുളിക്കാൻ പോവാം. " സന്തോഷത്തിൽ ചാടി തുള്ളി അവൾ ആദിയുടെ മുറിയിലേക്ക് വന്നു.

" ആണോ? അമ്മായി സമ്മതിച്ചോ? "

" അതൊക്കെ സമ്മതിപ്പിച്ചു. ആദി ചേച്ചിക്കു പോവാൻ വലിയ ആഗ്രഹം ഉണ്ടെന്നു ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ ദേവിയമ്മേം സപ്പോർട്ട്. അങ്ങനെ അമ്മ വീണു. "

" എങ്കിൽ ശെരി. ഞാൻ ഡ്രസ്സ്‌ എടുക്കട്ടെ. "

അങ്ങനെ മൂന്നും കൂടെ തുണിയും സോപ്പും ബക്കറ്റും ഒക്കെയായി പുഴയരികിലേക്കു നടന്നു. തറവാടിന്റെ ഒരു വശത്തൂടെ കുറച്ചു അങ്ങ് നടന്നാൽ ഒഴുക്ക് കുറഞ്ഞ അധികം വെയിൽ ഇല്ലാത്ത പുഴയരികിൽ എത്താം.

വെള്ളത്തിൽ ഇറങ്ങാൻ ആദിക്കു ഒരു പേടി തോന്നിയെങ്കിലും കിങ്ങിണിയുടെ കൈയും പിടിച്ചവൾ ഇറങ്ങി. പുഴയിലെ തണുപ്പ് മരവിപ്പിക്കുന്ന പോലെ തോന്നി അവൾക്കു.

" എന്തു തണുപ്പാ എന്റെ ഈശ്വരാ. "

" അതെ അതെ " മുത്തിന്റെ പല്ലുകൾ അപ്പോഴേക്കും കൂട്ടി ഇടിക്കാൻ തുടങ്ങിയിരുന്നു.

" മുത്തേ നീ വേഗം കുളിച്ചു കേറിക്കോണം. ഇവിടെ കുളിച്ചാൽ പനി പിടിക്കാറുള്ള കാര്യം മറക്കേണ്ട. " കിങ്ങിണിയുടെ ശകാരം കേൾക്കാത്ത മട്ടിൽ അവൾ വെള്ളത്തിൽ അടിച്ചു കളിക്കാൻ തുടങ്ങി.

തണുത്തു വിറച്ചു വെള്ളത്തിൽ മുങ്ങാൻ മടി കാണിച്ചു നിൽക്കുകയാണ് ആദി.

" ഒന്ന് മുങ്ങി പൊങ്ങിയ ഈ തണുപ്പ് അങ്ങ് മാറും കൊച്ചേ. " കിങ്ങിണി അതും പറഞ്ഞു രണ്ട് എണ്ണത്തിനെയും വെള്ളത്തിൽ മുക്കി. ഒന്ന് മുങ്ങി പൊങ്ങിയാൽ പിന്നെ എന്തു തണുപ്പ്. മൂന്നും കൂടെ കളിയായി ബഹളമായി. അങ്ങനെ കുളിയും അലക്കും ഒക്കെ കഴിഞ്ഞു മൂന്നും തിരിച്ചു വീട്ടിലേക്കു നടന്നു.

ശ്രീശിവംWhere stories live. Discover now